റിയൽമി ഇന്ത്യൻ വിപണിയിൽ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി പുറത്തിറക്കി. റിയൽമി 11 പ്രോ (Realme 11 Pro 5G), റിയൽമി 11 പ്രോ+ (Realme 11 Pro+ 5G) എന്നീ 5ജി സ്മാർട്ട്ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ കർവ്ർഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസി, 12 ജിബി വരെ റാം എന്നിങ്ങനെ മികച്ച സവിശേഷതകളുമായിട്ടാണ് സ്മാർട്ട്ഫോണുകൾ വരുന്നത്. ഇവ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ വേരിയന്റുകളിലും ലഭ്യമാകും.
Survey
✅ Thank you for completing the survey!
റിയൽമി 11 പ്രോ പ്ലസും റിയൽമി 11 പ്രോയും തമ്മിലുള്ള വ്യത്യാസങ്ങൾ
റിയൽമി 11 പ്രോ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് രണ്ട് ക്യാമറകളാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമടങ്ങുന്നതാണ് ഈ ഫോണിന്റെ ക്യാമറ സെറ്റപ്പ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. ഡിസ്പ്ലേയുടെ മുകൾഭാഗത്ത് നടുവിലുള്ള പഞ്ച്-ഹോൾ സ്ലോട്ടിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്.
റിയൽമി 11 പ്രോ+ സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. സൂപ്പർ ഒഐഎസ് സപ്പോർട്ടുള്ള 200 മെഗാപിക്സൽ സാംസങ് എച്ച്പി 3 പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും അടങ്ങുന്നതാണ് ഈ പിൻ ക്യാമറ സെറ്റപ്പ്. 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് റിയൽമി 11 പ്രോ+ൽ നൽകിയിട്ടുള്ളത്.
രണ്ട് ഫോണുകളും ചാർജിംഗ് തമ്മിലുള്ള വ്യത്യാസം
റിയൽമി 11 പ്രോ+ സ്മാർട്ട്ഫോൺ വരുന്നത് 100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയുമായിട്ടാണ്. റിയൽമി 11 പ്രോയിലെ ബാറ്ററി സമാനമാണ് എങ്കിലും ഈ ഡിവൈസിൽ 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് മാത്രമാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ രണ്ട് ഡിവൈസുകളും തമ്മിൽ ഫാസ്റ്റ് ചാർജിങ്, ക്യാമറ എന്നിവയുടെ കാര്യത്തിൽ തന്നെയാണ് പ്രധാനമായും വ്യത്യാസപ്പെടുന്നത്.