Realme launches Realme P4s 5G smartphone with 8000mAh battery in India Price sale specs
സ്മാർട്ട്ഫോൺ വിപണിയിലേക്ക് വീണ്ടുമൊരു പവർ കിംഗ് സ്മാർട്ട്ഫോൺ റിയൽമി അവതരിപ്പിച്ചു. 8000mAh ശേഷിയുള്ള കൂറ്റൻ ബാറ്ററിയിൽ പ്രീമിയം മിഡ് റേഞ്ച് വിപണിയിലേക്കാണ് Realme P4s 5G പുറത്തിറക്കിയത്. ഒറ്റത്തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം ചാർജ് നിൽക്കുന്നതിനാൽ ഗെയിമിങ് പ്രേമികൾക്ക് ഇത് മികച്ചൊരു ഫോണാണ്. ഫോൺ ഉപയോഗിക്കുമ്പോഴും ഗെയിം കളിക്കുമ്പോഴും മികച്ച സ്മൂത്ത്‌നെസ്സിനായി 144Hz റിഫ്രഷ് റേറ്റുള്ള സൂപ്പർ AMOLED ഡിസ്‌പ്ലേയും ഇതിലുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും വേപ്പർ ചേംബർ കൂളിംഗ് സിസ്റ്റവും റിയൽമി പി4എസ്സിലുണ്ട്. സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളെ കുറിച്ചും ഇന്ത്യയിലെ വിലയും അറിയാം.
144Hz വരെ റിഫ്രഷ് റേറ്റും HDR10+ സപ്പോർട്ടും 6,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള ഡിസ്പ്ലേയാണ് ഇതിനുള്ളത്. 6.78 ഇഞ്ച് 1.5K റെസല്യൂഷൻ സാംസങ് M14 AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. പൊടിയും വെള്ളവും പ്രതിരോധിക്കാനായി IP66, IP68, IP69 റേറ്റിംഗും ഇതിനുണ്ട്.
റിയൽമി P4s 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50 മെഗാപിക്സൽ ക്യാമറയും, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയും ഫോണിന് മുൻവശത്ത് കൊടുത്തിരിക്കുന്നു. ഇത് 4K/30 fps വരെ റെസല്യൂഷനിൽ വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു.
80W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 8000mAh ബാറ്ററി ഈ റിയൽമി പി4എസ്സിലുണ്ട്.പരമാവധി 2.6GHz ക്ലോക്ക് സ്പീഡ് ഇതിന് നൽകുന്നു. ഗെയിമിംഗിനായി Hyper Vision+ AI ചിപ് കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
മീഡിയാടെക് ഡൈമൻസിറ്റി 7400 അൾട്രായാണ് ഫോണിന് പെർഫോമൻസ് തരുന്നത്. കണക്റ്റിവിറ്റിക്കായി 5G, 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5.4 ഓപ്ഷനുകളുണ്ട്. ഇതിൽ USB Type-C പോർട്ട് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നു.
ഇന്ത്യയിൽ റിയൽമി പി4എസ് 5ജി മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 34,999 രൂപയാണ് വില. 8GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് 37,999 രൂപ വിലയാകുന്നു. 12GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് 41,999 രൂപ വിലയാകുന്നു.
HDFC ബാങ്ക്, ICICI ബാങ്ക്, SBI കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 3000 രൂപയുടെ കിഴിവുണ്ട്. ഫ്ലിപ്കാർട്ട് വഴി ഉച്ചയ്ക്ക് 12 മണി മുതൽ സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാം. ഇലക്ട്രിക് സിയാൻ, ടൈറ്റാനിയം ഗ്രേ എന്നിങ്ങനെ രണ്ട് കളറുകളിൽ ഫോൺ ലഭിക്കും.