realme P4 Power 5G with 10001mAh battery phone Launch on 29 January
സ്മാർട്ട്‌ഫോൺ ലോകത്തെ ഞെട്ടിച്ച റിയൽമിയുടെ പവർഹൗസ് മോഡലിന് വലിയ വിലയിടിവ്. പവർബാങ്കിന്റെ കരുത്തുമായി എത്തിയ realme P4 Power 5G ഇപ്പോൾ ആമസോണിൽ വില കുറച്ച് വിൽക്കുന്നു. അതിശക്തനായ 10001mAh ബാറ്ററിയ്ക്കൊപ്പം 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ റിയൽമി ഫോണിനുണ്ട്. ഈ വർഷം ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിലെ വിലയേക്കാൾ 4000 രൂപയുടെ കൂടുതൽ ഇളവ് ആമസോണിൽ ലഭിക്കുന്നു. ആമസോണിൽ മാത്രം ലഭിക്കുന്ന ഈ ഓഫറിൽ ആകർഷകമായ എക്സ്ചേഞ്ച്, ഇഎംഐ ഡീലുകളും ലഭ്യമാണ്. റിയൽമി പി4 പവർ 5ജിയുടെ സവിശേഷതകളും ഇന്ത്യയിലെ ഓഫറുകളും അറിയാം.
32,999 രൂപയ്ക്കാണ് റിയൽമി പി4 പവർ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 GB RAM + 128 GB സ്റ്റോറേജിലാണ് ബേസിക് വേരിയന്റ് വരുന്നത്. ഇതിന് ഫ്ലിപ്കാർട്ടിൽ 29999 രൂപയാണെങ്കിലും, ആമസോണിലെ വില ശരിക്കും ഞെട്ടിക്കും.
ബാറ്ററി രാജാവെന്ന് വാഴ്ത്തപ്പെടുന്ന ഈ റിയൽമി സ്മാർട്ട് ഫോണിന് ആമസോണിൽ 25,429 രൂപ മാത്രമാണ് ഇപ്പോൾ വില. ഇത് ബാങ്ക് ഓഫറൊന്നും ചേർക്കാതെയുള്ള കിഴിവാണ്. നിലവിൽ സ്മാർട്ട് ഫോണിന് ബാങ്ക് ഡിസ്കൌണ്ടുകൾ ആമസോണിൽ ലഭ്യമല്ല. എന്നാൽ പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് കൂടുതൽ ഇളവ് നേടാം. ഇതിനായി 23850 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ഇപ്പോൾ ആമസോണിൽ ലഭിക്കുന്നത്. സ്മാർട്ട് ഫോണിന് നിലവിൽ 894 രൂപയുടെ ആകർഷകമായ ഇഎംഐ പർച്ചേസും ലഭ്യമാണ്.
Also Read: കളി മാറും? ലെയ്ക ക്യാമറയും 6500mAh ബാറ്ററിയുമായി Xiaomi 17T ഇന്ത്യയിലേക്ക്!
ദീർഘകാലത്തേക്കുള്ള ബാറ്ററി ലൈഫ്, മികച്ച ഡിസ്പ്ലേ, മികവുറ്റ പെർഫോമൻസ്, ഈടുനിൽക്കുന്ന ഡിസൈനുമുള്ള സ്മാർട്ട് ഫോണാണിത്. ആമസോണിലെ ഈ ഗംഭീര കിഴിവ് പ്രയോജനപ്പെടുത്താൻ താൽപ്പര്യമുള്ളവർ, റിയൽമി ഫോണിന്റെ സവിശേഷതകളും മനസിലാക്കൂ…