8.8mm സ്ലിം ഡിസൈൻ, 8000mAh വമ്പൻ ബാറ്ററി; Realme Narzo 100x 5G വരുന്നു

8.8mm സ്ലിം ഡിസൈനും 8000mAh ബാറ്ററിയുമായി Realme Narzo 100x 5G ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യും. പവർഫുൾ ബാറ്ററിയാണെങ്കിലും വളരെ മെലിഞ്ഞ ഡിസൈനാണ് സ്മാർട്ട് ഫോണിന്റെ ഹൈലൈറ്റ്. റിയൽമി നാർസോ 100x 5G-ക്കായി കമ്പനിയുടെ വെബ്‌സൈറ്റിലും ആമസോൺ ഇന്ത്യ വെബ്‌സൈറ്റിലും ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം വരാനിരിക്കുന്ന റിയൽമി ഫോണിന്റെ ഡിസൈനും ചില സവിശേഷതകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

ദീർഘനേരം ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്നവർക്കും ഗെയിമിങ്, വീഡിയോ സ്ട്രീമിങ്, മറ്റ് ദൈനംദിന ആവശ്യങ്ങൾക്കും മികച്ച റിയൽമി സ്മാർട്ട് ഫോണാണിത്. ബജറ്റ് 5G വിഭാഗത്തിൽ മത്സരം ശക്തമാക്കാനാണ് റിയൽമി നാർസോ സീരീസിൽ പുതിയ ഫോൺ അവതരിപ്പിക്കുന്നത്. സ്മാർട്ട് ഫോണിന്റെ പുറത്തുവിട്ട ഫീച്ചറുകളും പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ലോഞ്ച് തീയതിയും അറിയാം.

Realme Narzo 100x 5G Launch India

ഇന്ത്യയിൽ ജൂലൈ 15ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് റിയൽമി നാർസോ 100എക്സ് 5ജി ലോഞ്ച് ചെയ്യുന്നു. ഫ്ലാഷ് ഓറഞ്ച്, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ റിയൽമി നാർസോ 100എക്സ് ലഭ്യമാകും.

ആമസോൺ വഴിയും റിയൽമി ഓൺലൈൻ വെബ്സൈറ്റിലൂടെയും സ്മാർട്ട് ഫോൺ വാങ്ങിക്കാനാകും. 30000 രൂപയ്ക്ക് താഴെയാണ് ഫോണിന്റെ ഏകദേശം വിലയാകുന്നത്.

Also Read: iPhone 17 Pro യേക്കാൾ കൂടിയ വിലയിൽ BSNL Phone ഇറക്കി, എന്താ ഇതിനിത്ര പ്രത്യേകത?

റിയൽമി നാർസോ 100എക്സ് 5ജി സവിശേഷതകൾ

45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള വമ്പൻ 8,000mAh ബാറ്ററിയാണ് റിയൽമി നാർസോ 100x 5ജിയിലുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ മൂന്ന് ദിവസം വരെ നിലനിൽക്കുന്ന ബാറ്ററി ലൈഫുണ്ട്. 26 മണിക്കൂർ വരെ യൂട്യൂബ് പ്ലേബാക്ക് ടൈം ഇതിന് ലഭിക്കും.

8.8mm കനമുളള സ്മാർട്ട് ഫോണാണിത്.14 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള 6nm മീഡിയടെക് ഡൈമെൻസിറ്റി 6300 5G ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ബിൽറ്റ്-ഇൻ ജെമിനി ലൈവ്, റിയൽമി യുഐ 7.0 സോഫ്റ്റ് വെയർ ഫോണിലുണ്ട്. ഇതിന് 144Hz റിഫ്രഷ് റേറ്റും 1,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ലഭിക്കുന്നു.

50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും ഫോണിൽ ഉൾപ്പെടുന്നു. ഇതിന് MIL-STD-810H സർട്ടിഫൈഡ് ബിൽഡും മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസും ഉണ്ടായിരിക്കും. സ്മാർട്ട് ഫോണിന് ആർമർഷെൽ പ്രൊട്ടക്ഷനും എയർബാഗ് പ്രൊട്ടക്ഷനും ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :