ഈ വില പ്രതീക്ഷിച്ചോ !!റിയൽമിയുടെ GT Neo 2T 5ജി ഇതാ പുറത്തിറക്കി

ഈ വില പ്രതീക്ഷിച്ചോ !!റിയൽമിയുടെ GT Neo 2T 5ജി ഇതാ പുറത്തിറക്കി
HIGHLIGHTS

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു

കൂടാതെ റിയൽമിയുടെ Realme Watch T1 ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകളും കൂടാതെ വാച്ചും ഇതാ ചൈന വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Realme GT Neo 2T, Realme Q3s എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ റിയൽമിയുടെ ഒരു വാച്ചും ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Realme Watch T1 എന്ന വാച്ചുകൾ ആണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ഉത്പന്നങ്ങളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

REALME GT NEO 2T SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.43-ഇഞ്ചിന്റെ Super AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും കൂടാതെ 186 ഗ്രാം ഭാരവും ആണ് ഈ ഫോണുകൾക്കുള്ളത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ 5ജി പ്രോസ്സസറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .MediaTek Dimensity 1200 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 64 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 4,500mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ CNY 2099 ആണ് ആരംഭ വില .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 25000 രൂപയ്ക്ക് അടുത്തുവരും .

REALME Q3S SPECIFICATIONS

 ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.6-ഇഞ്ചിന്റെ ഫുൾ HD പ്ലസ്  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 144Hz റിഫ്രഷ് റേറ്റും കൂടാതെ 199 ഗ്രാം ഭാരവും ആണ് ഈ ഫോണുകൾക്കുള്ളത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ 5ജി പ്രോസ്സസറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് . Qualcomm Snapdragon 778G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 48 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .കൂടാതെ 5,000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ CNY 1599 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 18000 രൂപയ്ക്ക് അടുത്തുവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo