Realme GT 7 Pro Sale: 6500mAh ബാറ്ററി, Snapdragon 8 എലൈറ്റ് പ്രോസസർ! ഇപ്പോൾ ലോഞ്ച് ഓഫറോടെ വിൽക്കുന്നു
പെർഫെക്ട് ഓൾ റൗണ്ടർ ഫോൺ, Realme GT 7 Pro ഇപ്പോൾ വാങ്ങാം
ക്വാൽകോമിന്റെ ഏറ്റവും പുതിയ ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിലുള്ളത്
ബാറ്ററിയിലും സ്റ്റോറേജിലും ഫാസ്റ്റ് ചാർജിങ്ങിലുമെല്ലാം പേരുകേട്ട സ്മാർട്ഫോണാണിത്.
നവംബർ 26 ന് ഇന്ത്യയിൽ എത്തിയ Realme GT 7 Pro ഇപ്പോൾ വാങ്ങാം. റിയൽമിയുടെ മുന്തിയ സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിച്ചു. ഇന്ന് ആദ്യമായി ഫോൺ രാജ്യത്ത് വിൽപ്പനയ്‌ക്ക് എത്തിച്ചു.
Surveyക്വാൽകോമിന്റെ ഏറ്റവും പുതിയ ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ബാറ്ററിയിലും സ്റ്റോറേജിലും ഫാസ്റ്റ് ചാർജിങ്ങിലുമെല്ലാം പേരുകേട്ട സ്മാർട്ഫോണാണിത്.
നവംബർ 4 ന് ചൈനയിൽ അവതരിപ്പിച്ചപ്പോൾ മുതൽ ഫോൺ പ്രശസ്തി നേടിയിരുന്നു. ഇന്ത്യയിലെ ലോഞ്ചിനായി കാത്തിരിക്കുകയായിരുന്നു സ്മാർട്ഫോൺ പ്രേമികൾ. ഒടുവിൽ റിയൽമി ജിടി 7 പ്രോ വിൽപ്പനയും ആരംഭിച്ചു.

Realme GT 7 Pro: വിൽപ്പനയും വിലയും
റിയൽമി ജിടി 7 പ്രോയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 59,999 രൂപയിലാണ്. 12 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷനാണ് ഇത്രയും കിഴിവ്. 16GB + 512GB വേരിയന്റിന് 65,999 രൂപയാകുന്നു. ആമസോൺ, റിയൽമി ഇന്ത്യ വെബ്സൈറ്റ് വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഫോൺ വിൽപ്പനയ്ക്കുണ്ട്.
ബാങ്ക് ഓഫറുകൾ ഉൾപ്പെടുത്തുമ്പോൾ നിങ്ങൾക്ക് 56,999 രൂപയ്ക്ക് ലഭിക്കും. ആമസോണിലൂടെയോ മറ്റോ ഓൺലൈൻ വാങ്ങുന്നവർക്ക് 12 മാസം വരെ നോ കോസ്റ്റ് EMI ഓപ്ഷനുമുണ്ട്.
ഇവർക്ക് ഒരു വർഷത്തെ സൗജന്യ ബ്രേക്ക് സ്‌ക്രീൻ ഇൻഷുറൻസും ലഭിക്കുന്നതാണ്. ഓഫ്‌ലൈനായി വാങ്ങുന്നവർക്ക് 24 മാസത്തെ തവണ വ്യവസ്ഥകളുണ്ട്. അതുപോലെ രണ്ട് വർഷത്തെ വാറണ്ടിയും ലഭിക്കും. ഗാലക്‌സി ഗ്രേ, മാർസ് ഓറഞ്ച് ഷേഡുകളിലാണ് ഫോൺ ലഭ്യമാകുക. പർച്ചേസ് ചെയ്യാനുള്ള ലിങ്ക്.
Realme GT 7 Pro: സ്പെസിഫിക്കേഷൻ
6.78-ഇഞ്ച് ഫുൾ-HD+ LTPO AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz വരെ റിഫ്രഷ് റേറ്റും, ഡോൾബി വിഷനും, HDR10+ സപ്പോർട്ടും ഫോണിനുണ്ട്. 16GB വരെ LPDDR5X റാമും 512GB വരെ UFS 4.0 ഓൺബോർഡ് സ്റ്റോറേജും ഇതിലുണ്ട്. Realme GT 7 Pro-യുടെ പ്രോസസർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ആണ്. ഇത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 സ്കിന്നിൽ പ്രവർത്തിക്കുന്നു.
50-മെഗാപിക്‌സൽ Sony IMX906 പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. 50 മെഗാപിക്‌സൽ സോണി IMX882 ടെലിഫോട്ടോ ഷൂട്ടറുമുണ്ട്. ഫോണിന് പിന്നിൽ 8MP Sony IMX355 അൾട്രാ-വൈഡ് ക്യാമറ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൻസറുമുണ്ട്.
Also Read: Redmi A4 5G First Sale: ഫാസ്റ്റ് Snapdragon ഉള്ള ഒരേയൊരു ബജറ്റ് ഫോൺ, 8,499 രൂപയ്ക്ക് വാങ്ങാം
ഫോൺ 120W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ നൽകിയിരിക്കുന്നത് 5,800mAh ബാറ്ററിയാണ്. വെറും 30 മിനിറ്റിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ചാർജ് ആക്കാം. അതുപോലെ ഇതിൽ ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP69-റേറ്റഡ് ബിൽഡുള്ള പ്രീമിയം ഫോണാണ് റിയൽമി നിർമിച്ചത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile