Realme C67 5G: 33W SUPERVOOC ചാർജിങ്, 5000mAh ബാറ്ററി! 15,000 രൂപയ്ക്ക് താഴെ ഒരു 5G ഫോൺ
Realme C67 5G ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
C സീരീസിൽ എത്തുന്ന ആദ്യ 5G സ്മാർട്ഫോണാണിത്
33W SUPERVOOC ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണ് റിയൽമി സി67 5G
33W ഫാസ്റ്റ് ചാർജിങ്ങുള്ള 15,000 രൂപയ്ക്കും താഴെ വില വരുന്ന പുതിയ റിയൽമി ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും. Qualcomm Snapdragon 685 ചിപ്‌സെറ്റ് ഉൾപ്പെടുത്തി വരുന്ന Realme C67 5G ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.
കഴിഞ്ഞ 2 ദിവസങ്ങൾക്ക് മുമ്പ് എത്തിയ റെഡ്മിയുടെ ബജറ്റ് ഫ്രെണ്ട്ലി ഫോണായ റെഡ്മി 13C 5Gയ്ക്ക് കരുത്തുറ്റ പോരാളിയായിരിക്കും ഇന്ന് അരങ്ങേറ്റം കുറിയ്ക്കുന്ന റിയൽമി സി67. C സീരീസിൽ എത്തുന്ന ആദ്യ 5G സ്മാർട്ഫോണാണ് ഇന്ന് വരുന്ന ഈ പുതിയ അവതാരം.
SurveyRealme C67 5G-യിൽ എന്തെല്ലാം പ്രതീക്ഷിക്കാം?
33W SUPERVOOC ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണ് റിയൽമി സി67 5G. Adreno 610 GPU ഘടിപ്പിച്ച് വന്നിരിക്കുന്ന പ്രോസസർ ഗ്രാഫിക് ടാസ്കുകൾക്ക് അനുയോജ്യമാണ്. 6.72-ഇഞ്ച് ഫുൾ എച്ച്‌ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് റിയൽമി C67 ഫോണിലുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 680 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ് വരുന്നു. 120 ഹെർട്‌സ് റീഫ്രെഷ് റേറ്റാണ് റിയൽമി സി67ലുള്ളത്.

ഫോണിന്റെ മെയിൻ ക്യാമറയെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. എങ്കിലും 50MP AI ക്യാമറയായിരിക്കും പ്രൈമറി സെൻസറായി വരുന്നതെന്ന് പ്രതീക്ഷിക്കാം. 8 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയായിരിക്കും റിയൽമി ഈ സ്മാർട്ഫോണിൽ കൊണ്ടുവരുന്നത്.
Realme C67 5G മറ്റ് ഫീച്ചറുകൾ
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറാണ് റിയൽമി സി67-ലുള്ളത്. വൈഫൈ 5, 3.5 mm ഹെഡ്‌ഫോൺ ജാക്ക് സപ്പോർട്ടോടെ വരുന്ന റിയൽമി ഫോണിൽ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള Realme UI 4.0 ആണ് പ്രവർത്തിക്കുന്നത്.
Also Read: Redmi 13C Launch: 10000 രൂപയ്ക്ക് പുത്തൻ ബജറ്റ് സ്മാർട്ട് ഫോൺ ഒരുക്കി Redmi
രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽമി സി67 എത്തുന്നത്. 8 GB റാം, 128 GB സ്റ്റോറേജ് വരുന്ന റിയമൽമി ഫോണും 8 GB റാമും, 256 GB സ്റ്റോറേജും വരുന്ന റിയൽമി ഫോണും ഇന്ന് അരങ്ങേറ്റം കുറിയ്ക്കും.
വിലയിലും സാധാരണക്കാരന് പ്രയാസമില്ലാത്ത ബജറ്റിലാണ് റിയൽമി ഫോൺ എത്തുന്നത്. ഏകദേശം 15,000 രൂപയിൽ താഴെയായിരിക്കും ഈ ഫോണിന് വില വരുക. മിന്റ് ഗ്രീൻ, കാർബൺ ബ്ലാക്ക് എന്നീ നിറങ്ങളിൽ റിയൽമി സി67 വിപണിയിൽ എത്തുമെന്ന് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Realme C67 5G-യുടെ സ്പെഷ്യാലിറ്റി
റിയൽമിയുടെ ഏറ്റവും കനം കുറഞ്ഞ ഫോണാണ് Realme C67 5G. 5000mAh ബാറ്ററിയും 33W SUPERVOOC ചാർജുമുള്ള ബജറ്റ് ഫ്രണ്ട്ലി ഫോണിൽ കമ്പനി IP54 പ്രൊട്ടക്ഷനും വാഗ്ദാനം ചെയ്യുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile