വീണ്ടും റിയൽമി 5ജി ഫോൺ !! കുറഞ്ഞ ചിലവിൽ റിയൽമി 5ജി ഫോണുകൾ

വീണ്ടും റിയൽമി 5ജി ഫോൺ !! കുറഞ്ഞ ചിലവിൽ റിയൽമി 5ജി ഫോണുകൾ
HIGHLIGHTS

റിയൽമിയുടെ 8 5ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു

നേരത്തെ തന്നെ Realme 8 4ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു

റിയൽമി V15 5ജി ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ റിയൽമി 8 5ജി ഫോണുകളായി എത്തുന്നത് എന്നാണ് സൂചനകൾ

റിയൽമിയുടെ കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്ന സ്മാർട്ട് ഫോണുകൾ ആയിരുന്നു റിയൽമി 8 സീരിയസ്സുകൾ .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ട് ഇല്ലാതെ ആയിരുന്നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ റിയൽമിയുടെ 5ജി ഫോണുകൾ .എത്തുന്നു റിയൽമി 8 5ജി ഫോണുകളാണ്  വിപണിയിൽ എത്തുന്നത് .റിപ്പോർട്ടുകൾ പ്രകാരം നേരത്തെ തന്നെ ചൈനയിൽ പുറത്തിറങ്ങിയ റിയൽമി V15 5ജി  ഫോണുകൾക്ക് സമാനമായ ഫീച്ചറുകളാണ് റിയൽമി 8 5ജി ഫോണുകൾക്ക് നൽകിയിരിക്കുന്നത് എന്നാണ് .

REALME V15-പ്രധാന സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1280×720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സൂപ്പർ AMOLED പാനലുകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Mediatek Dimensity 800U പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 5ജി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Android 10ലാണ് ഇതിന്റെ ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത്.ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .

64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഈ പിൻ ക്യാമറകൾ 4K UHD at 30FPS  സപ്പോർട്ട് ചെയ്യുന്നതാണ് .അതുപോലെ തന്നെ 4,310mAhന്റെ(supports 50W fast charging ) ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 1,499 ആണ് വില വരുന്നത് .

ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഈ മോഡലുകൾക്ക് ഏകദേശം 17000 രൂപയാണ് വില വരുന്നത് .കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 1,999 ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 22500 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo