Realme 16x 5G: എല്ലാം കിറുകൃത്യം! 144Hz സ്മൂത്ത് സ്ക്രോളിങ്ങും 7000mAh ബാറ്ററിയും, പിന്നെന്തെല്ലാം?

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ മിഡ് റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് Realme 16x 5G പുറത്തിറങ്ങി. പവർബാങ്കുകളുടെ സഹായമില്ലാതെ തന്നെ ദിവസങ്ങളോളം ബാക്കപ്പ് ലഭിക്കുന്നതിന് 7000mAh ബാറ്ററിയുമായാണ് ഫോൺ അവതരിപ്പിച്ചത്. ഈ സെഗ്‌മെന്റിൽ ആദ്യമായി 144Hz സ്മൂത്ത് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയും റിയൽമി 16എക്സിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സ്ക്രോളിങ്ങിലും ഗെയിമിംഗിലും ലാഗ് ഇല്ലാത്ത സ്ക്രോളിങ് ഇതിലൂടെ ഉറപ്പിക്കാം. മികച്ച പെർഫോമൻസും ആകർഷകമായ ഡിസൈനും ഒത്തിണങ്ങിയ റിയൽമിയുടെ പുത്തൻ സ്മാർട്ട് ഫോണിന്റെ വിലയും പ്രധാന 5 ഹൈലൈറ്റുകളും എന്തൊക്കെയാണെന്ന് അറിയാം.

Realme 16x 5G Price India

മൂന്ന് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളിലാണ് റിയൽമി 16 എക്സ് പുറത്തിറക്കിയത്.

  • 4GB RAM + 128GB സ്റ്റോറേജുള്ള ഫോണിന് 25,9996 രൂപയാണ് വില.
  • 6GB RAM + 128GB സ്റ്റോറേജ് സ്മാർട്ട് ഫോണിന്റെ വില 27,999 രൂപയാണ്.
  • 6GB RAM + 256GB മോഡലിന് 30,999 രൂപയുമാകും.

എൻഡ്യൂറൻസ് ബ്രൗൺ, ഗ്ലോറി വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ഫ്ലിപ്കാർട്ട് വഴിയും റിയൽമി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഓഗസ്റ്റ് 13ന് ഉച്ചയ്ക്ക് 12 മണി മുതലാണ് റിയൽമി 16എക്സിന്റെ വിൽപ്പന.

ആദ്യ വിൽപ്പനയിൽ ആകർഷകമായ ഓഫറുകളും ലഭിക്കുന്നതാണ്. 2,000 രൂപയുടെ നേരിട്ടുള്ള ഇളവും 3,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ 23,999 രൂപ മുതൽ സ്മാർട്ട് ഫോൺ വാങ്ങിക്കാനാകും. 10 മാസം വരെ പലിശരഹിത ഇഎംഐ സൗകര്യവും ആദ്യ വിൽപ്പനയിൽ ലഭിക്കുന്നതാണ്.

റിയൽമി 16 എക്സ് 5ജി 5 പ്രധാന സവിശേഷതകൾ

7000mAh ബാറ്ററിയും മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്സെറ്റുമുള്ള ഫോണിന്റെ 5 പ്രധാന ഫീച്ചറുകൾ മനസിലാക്കാം.

  1. 144Hz അഡാപ്റ്റീവ് ഡിസ്‌പ്ലേ: 144Hz റിഫ്രഷ് റേറ്റും 1200 nits ബ്രൈറ്റ്‌നസ്സുമുള്ള ഫോണാണിത്. 180Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള സ്ക്രീനിന്റെ വലിപ്പം 6.8 ഇഞ്ചാണ്.
  2. 7,000mAh ടൈറ്റൻ ബാറ്ററി: വമ്പൻ ബാറ്ററിയാണ് റിയൽമി 16 എക്സ് 5ജിയുടെ മറ്റൊരു പ്രത്യേകത. 2 ദിവസം വരെ നീണ്ടുനിൽക്കുന്ന ഭീമൻ ബാറ്ററിയും 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഇതിനുണ്ട്. ബൈപാസ് ചാർജിംഗും റിവേഴ്സ് ചാർജിംഗും സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു.
  3. 50MP ക്യാമറ: 50 മെഗാപിക്സലിന്റെ AI ക്യാമറയുള്ള ഫോണാണിത്. പ്രൊഫഷണൽ ഫോട്ടോകൾക്കായി ഈ പ്രോ-ലെവൽ AI റിയർ ക്യാമറ ഉപയോഗപ്പെടും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, f/2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.
  4. കരുത്തുറ്റ പ്രൊസസർ: അത്യുഗ്രൻ 5G പെർഫോമൻസിനായി മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്‌സെറ്റ് ഫോണിലുണ്ട്.
  5. ഡ്യൂറബിലിറ്റി: പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്ന IP65 റേറ്റിംഗും മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റിയും സ്മാർട്ട് ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. ഇതിന് ഷോക്ക് റെസിസ്റ്റൻസ് ഫീച്ചറുമുണ്ട്.

Also Read: DITAA 2026: ഹോം അപ്ലൈയൻസിലും സ്മാർട്ട് ടെക്നോളജിയിലും മികവ് തെളിയിച്ചവർ ഇവർ

ഇതിന് പുറമെ സ്മാർട്ട് ഫോണിന്റെ മറ്റ് ഫീച്ചറുകൾ അറിയണ്ടേ?

AI ഇറേസർ, AI അൾട്രാ ക്ലാരിറ്റി, മോഷൻ ഫോട്ടോ, ഡ്യുവൽ-വ്യൂ വീഡിയോ മോഡ് തുടങ്ങിയ AI ഫീച്ചറുകൾ റിയൽമിയുടെ പുത്തൻ ഫോണിലുണ്ട്. വൈ-ഫൈ, 5G, ബ്ലൂടൂത്ത് 5.3, USB ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഇതിലെ കണക്റ്റിവിറ്റി ഫീച്ചറുകളും റിയൽമിയുടെ ഫ്ലക്സ് എൻജിൻ ഫീച്ചറും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :