New Launch: 50MP ക്യാമറയും, 7000 mAh ബാറ്ററിയുമുള്ള Realme 15 Pro എത്തിപ്പോയി!

HIGHLIGHTS

വൺപ്ലസ്, ഓപ്പോ, സാംസങ്, വിവോ കമ്പനികളുടെ മിഡ്-റേഞ്ചുമായി മത്സരിക്കാൻ കഴിയുന്ന സ്മാർട്ഫോണാണിത്

7000mAh പവറുള്ള, 80 വാട്ടിന്റെ സ്പീഡ് ചാർജിങ്ങാണ് ഈ ഹാൻഡ്സെറ്റിലുള്ളത്

ജൂലൈ 30 മുതലാണ് സ്മാർട്ഫോണിന്റെ വിൽപ്പന

New Launch: 50MP ക്യാമറയും, 7000 mAh ബാറ്ററിയുമുള്ള Realme 15 Pro എത്തിപ്പോയി!

Realme 15 Pro: Snapdragon ചിപ്പിന്റെ കരുത്തിലാണ് പുതിയ റിയൽമി 5G അവതരിപ്പിച്ചിരിക്കുന്നത്. 7000mAh പവറുള്ള, 80 വാട്ടിന്റെ സ്പീഡ് ചാർജിങ്ങാണ് ഈ ഹാൻഡ്സെറ്റിലുള്ളത്. റിയൽമി 15 പ്രോയ്ക്കൊപ്പം റിയൽമി 15 സ്മാർട്ഫോണും ഇന്ത്യയിൽ പുറത്തിറക്കി. പ്രോ മോഡലിന്റെ വിലയും ഫീച്ചറുകളും നോക്കാം.

Digit.in Survey
✅ Thank you for completing the survey!

Realme 15 Pro: വിലയും വിൽപ്പനയും

വൺപ്ലസ്, ഓപ്പോ, സാംസങ്, വിവോ കമ്പനികളുടെ മിഡ്-റേഞ്ചുമായി മത്സരിക്കാൻ കഴിയുന്ന സ്മാർട്ഫോണാണിത്. ഈ റിയൽമി 15 പ്രോയിൽ നാല് വേരിയന്റുകളാണുള്ളത്.

8ജിബി+128ജിബി- 28,999 രൂപ

8ജിബി+256ജിബി- 30,999 രൂപ

12ജിബി+256ജിബി- 32,999 രൂപ

12ജിബി+512ജിബി- 35,999 രൂപ

Realme 15 5G and Realme 15 Pro 5G launched in india check specs and price

ജൂലൈ 30 മുതലാണ് സ്മാർട്ഫോണിന്റെ വിൽപ്പന. ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്ന വിൽപ്പനയിൽ 3000 രൂപയുടെ ബാങ്ക് കിഴിവ് ലഭിക്കും. ഫ്ലോയിംഗ് സിൽവർ, വെൽവെറ്റ് ഗ്രീൻ, സിൽക്ക് പർപ്പിൾ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും.

ഫ്ലിപ്കാർട്ട് വഴിയും റിയൽമി ഓൺലൈൻ സൈറ്റിലും ഫോൺ വിൽപ്പന നടക്കും. രാജ്യത്തെ ഓഫ്ലൈൻ റീട്ടെയിൽ ഷോപ്പുകളിലും റിയൽമി 15 പ്രോ വാങ്ങാനാകും.

റിയൽമി 15 പ്രോ: സ്പെസിഫിക്കേഷൻ

റിയൽമി 15 പ്രോയിൽ 6.8 ഇഞ്ച് 1.5K AMOLED പാനലാണുള്ളത്. 144Hz റിഫ്രഷ് റേറ്റുള്ള സ്ക്രീനാണ് റിയൽമിയുടെ പ്രോ വേരിയന്റ്. 12GB വരെ LPDDR4X റാമും 512GB വരെ UFS 3.1 ഓൺബോർഡ് സ്റ്റോറേജുമുള്ള ഫോണുകളാണിവ. ഇതിൽ സ്നാപ്ഡ്രാഗൺ 7 Gen 4 SoC പ്രോസസറാണ് കൊടുത്തിരിക്കുന്നത്. 7,000 mAh ബാറ്ററിയുള്ള ഹാൻഡ്സെറ്റിൽ, 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കും.

ക്യാമറയിലേക്ക് വന്നാൽ ഫോണിൽ 50-മെഗാപിക്സൽ സോണി IMX896 പ്രൈമറി സെൻസറാണുള്ളത്. ഇതിന് പിന്നിൽ 50-മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറുമുണ്ട്. സെൽഫികൾക്കായി, ഇതിൽ 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറയുമുണ്ട്. 4K വീഡിയോ റെക്കോഡിങ്ങിനെ പിന്തുണയ്ക്കുന്ന സെൻസറാണിത്.

എഐ എഡിറ്റ് ജെനി എന്ന എഐ ഫീച്ചറുകളും ഇതിൽ കൊടുത്തിരിക്കുന്നു. 7000mm² വേപ്പർ ചേമ്പർ കൂളിങ് സിസ്റ്റം റിയൽമി 15 പ്രോയിലുണ്ട്. വെള്ളവും പൊടിയും പ്രതിരോധിക്കാനായി IP69+ സർട്ടിഫിക്കേഷനുണ്ട്. പോറലുകളിൽ നിന്ന് സംരക്ഷണം നൽകാൻ, കോർണിങ് ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷനും റിയൽമി 15 പ്രോയിൽ നൽകിയിട്ടുണ്ട്.

Also Read: Superb Offer! 525W Dolby Soundbar 76 ശതമാനം ഡിസ്കൗണ്ടിൽ! വേഗം വാങ്ങിയാൽ ലാഭം!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo