Poco M8 Power design display and battery features revealed
സ്മാർട്ട്‌ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ പോക്കോയുടെ ഏറ്റവും പുതിയ മോഡലായ POCO M8 Power ഇന്ന് ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നു. മുമ്പ് ഷവോമിയുടെ സബ് ബ്രാൻഡായിരുന്നു സ്മാർട്ട് ഫോൺ ബ്രാൻഡായ പോകോ. ചൈനയിൽ പുറത്തിറക്കിയ റെഡ്മി നോട്ട് 17 സ്മാർട്ട്‌ഫോണിന്റെ റീബ്രാൻഡ് പതിപ്പാകും ഇതെന്നാണ് റിപ്പോർട്ടുകൾ. കരുത്തുറ്റ 8000mAh ബാറ്ററിയും Snapdragon 4 Gen 4 പ്രൊസസറുമായാണ് ഈ കരുത്തുറ്റ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. വലിയ തുക ചെലവാക്കാതെ പ്രീമിയം ഫീച്ചറുകളും മികച്ച ബാറ്ററി ലൈഫും ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ചോയ്‌സായിരിക്കും. ഫോണിന്റെ കൂടുതൽ സവിശേഷതകളും ഏകദേശ വിലയും അറിയാം.
ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇതിന് ശേഷം ഫ്ലിപ്കാർട്ട് വഴിയായിരിക്കും പോകോ എം8 പവറിന്റെ വിൽപ്പന നടത്തുന്നത്. ഏകദേശം 18999 രൂപയാകും സ്മാർട്ട് ഫോണിന്റെ വിലയെന്നും സൂചനയുണ്ട്. 6 ജിബി റാമിലും 8 ജിബി റാമിലും പോകോ സ്മാർട്ട് ഫോൺ അവതരിപ്പിച്ചേക്കും. കറുപ്പ്, സിൽവർ, ഓറഞ്ച് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിൽ എന്തെല്ലാം ഫീച്ചറുകൾ പ്രതീക്ഷിക്കാമെന്ന് അറിയാം.
സുഗമമായ സ്‌ക്രോളിംഗിനും ഗെയിമിംഗിനുമായി 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംഗ് റേറ്റുമുള്ള ഡിസ്പ്ലേയാകും ഇതിൽ കൊടുക്കുന്നത്. ഇതിന് 6.9 ഇഞ്ച് ഫ്ലോ അമോലെഡ് ഡിസ്‌പ്ലേ നൽകിയേക്കും. ലഭിക്കുന്ന വിവരമനുസരിച്ച് 1,800 നിറ്റ്‌സ് വരെയുള്ള പീക്ക് ബ്രൈറ്റ്‌നസ് ഫോണിനുണ്ടാകും.
Also Read: Flipkart Freedom Day Sale വരുന്നു; ഐഫോൺ 17 പ്രോ മാക്സ് ഉൾപ്പെടെ വൻ ഓഫറുകൾ!
വലിയ 8,000mAh സിലിക്കൺ-കാർബൺ ബാറ്ററി ഈ സ്മാർട്ട് ഫോണിൽ കൊടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ യാത്രകളിലും മറ്റും ദീർഘനേരം ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററി തന്നെയാകുമിത്. ഒറ്റത്തവണ ചാർജ് ചെയ്താൽ മൂന്ന് ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ശക്തനമായ ബാറ്ററി 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും 22.5W റിവേഴ്സ് ചാർജിംഗിനെയും പിന്തുണയ്ക്കുമെന്നും സൂചനയുണ്ട്.
ബാറ്ററി പോലെ മറ്റൊരു ഹൈലൈറ്റ് ഫോണിൽ നൽകുന്ന പ്രോസസറാണ്. പോകോ M8 Power 5ജിയിൽ 4nm ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 4 ചിപ്‌സെറ്റ് ഉപയോഗിക്കുമെന്നാണ് വിവരം.
ഫോട്ടോഗ്രാഫിക്കായി f/1.8 അപ്പേർച്ചറുള്ള പ്രൈമറി സെൻസറും എൽഇഡി ഫ്ലാഷും അടങ്ങുന്ന 50 മെഗാപിക്സൽ AI ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുണ്ടാകുക. ഫോണിന് മുൻവശത്ത് പഞ്ച്-ഹോൾ ഡിസ്‌പ്ലേയിൽ ഒരു 8 മെഗാപിക്സൽ സെൽഫി സെൻസർ ഉൾപ്പെടുത്തുന്നുണ്ട്.