Oppo launched Reno 16 and Reno 16c smartphones in India Price and specification and sale date
സിമ്പിൾ ഡിസൈനും പ്രീമിയം ഫീച്ചറുകളുമായാണ് ഓപ്പോ റെനോ 16 ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. പ്രീമിയം മോഡലുകൾക്കൊപ്പം കൂടുതൽ ഉപയോക്താക്കളെ ലക്ഷ്യമിട്ട് കമ്പനി Oppo Reno 16C മോഡലും പുറത്തിറക്കി. സെൽഫി പ്രേമികൾക്കായി 50 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയാണ് ഈ ഫോണിന്റെ ഹൈലൈറ്റ്. സ്റ്റാൻഡേർഡ് മോഡലിനേക്കാൾ കുറഞ്ഞ വേരിയന്റിൽ കമ്പനി 7000mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മികച്ച ക്യാമറയും ദീർഘകാല ബാറ്ററി ലൈഫും ഉറപ്പാക്കാവുന്ന സ്മാർട്ട് ഫോണാണിത്. പുതിയ ഓപ്പോയുടെ പ്രത്യേകതകളും ഇന്ത്യയിലെ വിലയും അറിയാം.
Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?
46,999 രൂപയ്ക്കാണ് ഓപ്പോ റെനോ 16സി ഇന്ത്യയിൽ പുറത്തിറക്കിയത്. ഇതിന് 8GB + 128GB സ്റ്റോറേജാണ് ലഭിക്കുന്നത്. 12 ജിബി, 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഫോണിന്റെ വില 49,999 രൂപയാണ്.
SBI, HDFC ബാങ്ക്, മറ്റ് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിലൂടെ 10 ശതമാനം തൽക്ഷണ ക്യാഷ്ബാക്കും ലഭിക്കും. സ്റ്റാറി വൈറ്റ്, സ്റ്റെല്ലർ പർപ്പിൾ, ട്വിലിറ്റ് വയലറ്റ് എന്നീ മൂന്ന് നിറങ്ങളിൽ സ്മാർട്ട് ഫോൺ ലഭിക്കും. ആമസോൺ, ഫ്ലിപ്കാർട്ടിലൂടെ ഓപ്പോ റെനോ 16സി വാങ്ങിക്കാവുന്നതാണ്.