ജനുവരിയിലെ പുതിയ ഫോൺ വാങ്ങാം! Oppo Reno 11 5G വിൽപ്പനയ്ക്ക്| TECH NEWS
ജനുവരിയിൽ പുറത്തിറങ്ങിയ ഫോണാണ് Oppo Reno 11 5G
പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഓപ്ഷനാണിത്
6.7 ഇഞ്ച് വലിപ്പത്തിൽ FHD+ ഡിസ്‌പ്ലേയുള്ള ഫോണാണിത്
ഈ മാസം ആദ്യം പുറത്തിറങ്ങിയ ഫോണാണ് Oppo Reno 11 5G. 2024ലെ പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഓപ്ഷനാണിത്. 29,000 രൂപ റേഞ്ചിൽ ലഭിക്കുന്ന ഓപ്പോ റെനോ 11 ഫോണിന്റെ വിൽപ്പന ആരംഭിച്ചു. ഇപ്പോൾ ഫോൺ ഓൺലൈനായും പർച്ചേസ് ചെയ്യാം.
SurveyOppo Reno 11 5G പ്രത്യേകതകൾ
6.7 ഇഞ്ച് വലിപ്പത്തിൽ FHD+ ഡിസ്‌പ്ലേയുള്ള ഫോണാണിത്. 1080×2412 പിക്സൽ റെസല്യൂഷൻ സ്ക്രീനിനുണ്ട്. 120Hz റിഫ്രഷ് റേറ്റാണ് ഈ ഓപ്പോ ഫോണിൽ നൽകിയിരിക്കുന്നത്. ഇതിൽ മീഡിയടെക് ചിപ്‌സെറ്റാണ് നൽകിയിട്ടുള്ളത്. ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റവും ഈ ഓപ്പോ ഫോണിലുണ്ട്. 67W ഫാസ്റ്റ് ചാർജിങ്ങിനെ ഓപ്പോ ഫോൺ സപ്പോർട്ട് ചെയ്യുന്നു. കൂടാതെ ഇതിന് 5000 mAh ബാറ്ററിയുമുണ്ട്.

ആൻഡ്രോയിഡ് 14 OS-ലാണ് ഇത് പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റ് കമ്പനി ഉറപ്പ് നൽകുന്നു. കൂടാതെ നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും.
രണ്ട് വേരിയന്റുകളാണ് ഓപ്പോ തങ്ങളുടെ റെനോ 11 സീരിസിൽ ഉൾപ്പെടുത്തിയത്. 128GB, 256GB സ്റ്റോറേജുള്ള 5G ഫോണുകളാണിവ. രണ്ടിനും 8GB റാം വരുന്നുണ്ട്.
ക്യാമറ ഫീച്ചറുകൾ
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ വരുന്ന ഫോണാണിത്. ഇതിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ സെൻസർ വരുന്നു. f/2.2 അപ്പർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ് ഇതിലുണ്ട്. കൂടാതെ, f/2.0 അപ്പേർച്ചറുള്ള 32MP ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു. സെൽഫി പ്രിയർക്ക് ഇതിന്റെ മുൻവശത്ത് 32 എംപിയുടെ ഫ്രണ്ട് ക്യാമറയും ലഭിക്കും.
Oppo Reno 11 5G വില എങ്ങനെ?
രണ്ട് വേരിയന്റുകളിലാണ് ഓപ്പോ റെനോ 11 ഫോൺ വരുന്നത്. ഇതിന്റെ 8GB+128GB ഫോണിന് 29,999 രൂപയാണ് വില. 8GB+256GB സ്റ്റോറേജിന് 31,999 രൂപയുമാണ് വിലയാകുന്നത്.
READ MORE: ഒട്ടും കുറയ്ക്കണ്ട! നിങ്ങളുടെ പുതിയ ഫോൺ iPhone 15 ആകട്ടെ, 14000 രൂപ വിലക്കുറവിൽ!
ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഓൺലൈനായി ഇപ്പോൾ ഫോൺ വാങ്ങാം. ജനുവരി 26 മുതലായിരുന്നു ഇതിന്റെ വിൽപ്പന. രാജ്യത്തെ അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് ഓഫ്‌ലൈനായും ലഭിക്കും.
പ്രമുഖ ബാങ്ക് കാർഡ് പേയ്മെന്റുകൾക്ക് 3,000 രൂപ ക്യാഷ്ബാക്കുണ്ട്. റോക്ക് ഗ്രേ, വേവ് ഗ്രീൻ എന്നീ വേറിട്ട നിറങ്ങളിലുള്ള ഫോണുകൾ വാങ്ങാം. ഫോൺ പർച്ചേസ് ചെയ്യാനും, വിശദ വിവരങ്ങൾക്കും Click Here.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile