iPhone Price Cut: ഒട്ടും കുറയ്ക്കണ്ട! നിങ്ങളുടെ പുതിയ ഫോൺ iPhone 15 ആകട്ടെ, 14000 രൂപ വിലക്കുറവിൽ!
128 ജിബി iPhone 15 ഇപ്പോൾ സ്വന്തമാക്കൂ
14,000 രൂപ വിലക്കുറവിൽ വാങ്ങാം
കൂടാതെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ലഭിക്കും
നിങ്ങളുടെ സ്വപ്നഫോണാണോ iPhone 15? എങ്കിലിതാ Apple-ന്റെ ഏറ്റവും പുതിയ ഫോൺ വിലക്കിഴിവിൽ വാങ്ങാം. ഏകദേശം 14,000 രൂപ വിലക്കുറവിൽ ഐഫോൺ 15 വാങ്ങാനുള്ള സുവർണാവസരമാണിത്.
Survey2023 സെപ്റ്റംബറിലാണ് ഫോൺ ലോഞ്ച് ചെയ്തത്. പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നിങ്ങനെ അഞ്ച് നിറങ്ങളിലുള്ള ഐഫോൺ 15 ഓഫറിൽ വാങ്ങാം. ആപ്പിൾ സ്റ്റോറുകളിലോ റീട്ടെയിൽ ഷോറുമുകളിലോ ഈ ഓഫർ ലഭിക്കില്ല. എവിടെയാണ് ഐഫോൺ 15 ഇത്രയും വിലക്കുറവിൽ ലഭിക്കുന്നതെന്ന് നോക്കാം.

iPhone 15 സ്പെസിഫിക്കേഷൻ
അത്യാധുനിക ഫീച്ചറുകളുമായി വന്ന ആപ്പിൾ ഫോണാണ് iPhone 15. കൂടുതൽ ശക്തവും വേഗതയേറിയതുമായ പ്രോസസറാണ് ഇതിലുള്ളത്. A16 ബയോണിക്ക് ചിപ്സെറ്റാണ് ഐഫോൺ 15-ൽ ഉപയോഗിച്ചിരിക്കുന്നത്.
6.1 ഇഞ്ച് ഡിസ്‌പ്ലേയിൽ വരുന്ന ഫോണാണിത്. സൂപ്പർ റെറ്റിന XDR സ്ക്രീനാണ് ആപ്പിൾ ഈ പുതിയ ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്. അലർട്ടുകൾക്കും ലൈവ് ആക്ടിവിറ്റികൾക്കും ഡൈനാമിക് ഐലൻഡ് നോച്ച് ലഭ്യമാണ്.
ബാറ്ററിയിലും ഐഫോൺ 15 കരുത്തനാണെന്ന് ആപ്പിൾ അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ ഒരു ദിവസം മുഴുവൻ പ്രവർത്തിപ്പിക്കാനുള്ള പവർ ലഭിക്കും. ക്യാമറയിലേക്ക് വന്നാൽ 48MPയാണ് മെയിൻ സെൻസർ. കൂടാതെ 12 മെഗാപിക്സലിന്റെ സെൻസറും ഡ്യുവൽ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുന്നു. 12MPയാണ് ഫോണിന്റെ ഫ്രെണ്ട് ക്യാമറ.
ഫീച്ചറുകൾ മനസിലാക്കിയല്ലോ! ഇനി നമുക്ക് 14,000 രൂപ ലാഭത്തിൽ ഐഫോൺ 15 വാങ്ങുന്നത് എങ്ങനെയെന്ന് നോക്കാം.
iPhone 15 ഓഫർ ഇങ്ങനെ…
Flipkart ആണ് ഐഫോൺ 15-ന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ടിൽ ഐഫോൺ 15 വെറും 65,999 രൂപയ്ക്ക് ലഭിക്കും. കഴിഞ്ഞ വർഷം ലോഞ്ച് സമയത്ത് ഇതിന് 79,900 രൂപയായിരുന്നു വിപണിവില. ഇപ്പോഴിതാ, 14,000 രൂപ വിലക്കുറവിൽ ഫോൺ സ്വന്തമാക്കാം. ഓഫറിൽ വാങ്ങാൻ, CLICK HERE
128 GB റോം വരുന്ന ഐഫോൺ 15-നാണ് ഓഫർ. ഇപ്പോൾ നിങ്ങൾക്ക് ഈ ഫോൺ വെറും 65,999 രൂപയ്ക്ക് ലഭിക്കും. ഇതിന് പുറമെ ഫ്ലിപ്കാർട്ട് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും നൽകുന്നുണ്ട്.
കാർഡ് പേയ്മെന്റുകൾക്ക് ബാങ്ക് ഓഫറായി 2,000 രൂപ കിഴിവ് ലഭിക്കും. കൂടാതെ, നോ-കോസ്റ്റ് EMI പ്ലാനുകളിലൂടെ ഐഫോൺ 15 ലാഭത്തിൽ വാങ്ങാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile