Samsung Flagship Phone: മെഗാസ്റ്റാറിന്റെ ഫോൺ ഭ്രമം! വിൽപ്പനയ്ക്ക് മുന്നേ Flagship Phone ആദ്യം കൈക്കലാക്കി Mammootty| TECH NEWS
സെയിൽ തുടങ്ങുന്നതിന് മുന്നേ Flagship phone കീശയിലാക്കി Mammootty
Samsung Galaxy S24 Ultra 5G-യാണ് സൂപ്പർതാരത്തിന്റെ പുതിയ ഭ്രമം
കേരളത്തിൽ ഈ ഫോൺ ആദ്യമായി സ്വന്തമാക്കുന്നതും മമ്മൂട്ടിയാണ്
വാഹനങ്ങളോട് മാത്രമല്ല, നമ്മുടെ മെഗാസ്റ്റാർ Mammootty-യ്ക്ക് കമ്പം. മൊബൈൽ ഫോണുകളും പുത്തൻ ടെക്നോളജികളും ട്രെൻഡും അദ്ദേഹം കൈക്കലാക്കാൻ ശ്രമിക്കാറുണ്ട്. ഈയിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഒരു ജഗകില്ലാടി ഫോണാണ് ഇപ്പോൾ മമ്മൂട്ടി സ്വന്തമാക്കിയത്. Samsung Galaxy S24 Ultra 5G-യാണ് സൂപ്പർതാരത്തിന്റെ പുതിയ ഭ്രമം.
Surveyകേരളത്തിൽ ഈ ഫോൺ ആദ്യമായി സ്വന്തമാക്കുന്നതും മമ്മൂട്ടിയാണ്. കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഗാലക്സി S24 അൾട്രായുടെ വിൽപ്പന ഇനിയും ആരംഭിച്ചിട്ടില്ല. ഇന്ത്യയിലെ സെയിൽ തുടങ്ങുന്നതിന് മുന്നേ ഈ ഫ്ലാഗ്ഷിപ്പ് ഫോണിനെ മമ്മൂട്ടി കീശയിലാക്കി.
Samsung Galaxy S24 Ultra ആദ്യമായി വാങ്ങി മമ്മൂട്ടി
ജനുവരി-31 മുതലാണ് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഫോണിന്റെ പ്രീ-ബുക്കിങ് തുടങ്ങിയത്. ഇതിന്റെ പ്രീ-ബുക്കിങ് തുടങ്ങിയിട്ടുണ്ട്. 3 ദിവസത്തിനുള്ള Galaxy S24 സീരീസുകൾ റെക്കോഡ് വിൽപ്പനയാണ് കാഴ്ച വയ്ക്കുന്നത്. എന്നാൽ ഫോൺ കൈയിലെത്താൻ ഇനി മാസവസാനം വരെ കാത്തിരിക്കണം.
ഈ സാഹചര്യത്തിലാണ് ഫോണിന്റെ വിൽപ്പനയ്ക്ക് മുന്നേ മമ്മൂട്ടി ഈ മുന്തിയ ഫോൺ വാങ്ങിയത്. കൊച്ചിയിലെ പ്രമുഖ സ്മാർട്ഫോൺ സ്റ്റോറായ മൊബൈൽ കിങ്ങിൽ നിന്നാണ് മമ്മൂട്ടിയ്ക്ക് ഫോൺ ലഭിച്ചത്. മൊബൈൽ കിംഗ് MD ടി.എം ഫയാസ് ഫോൺ മെഗാസ്റ്റാറിന് കൈമാറി വിൽപ്പന ഉദ്ഘാടനം ചെയ്തു. എസ്24 അൾട്ര താരത്തിന് നൽകുന്ന ചിത്രം ടി.എം ഫയാസ് ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്.
Samsung Galaxy S24 Ultra പ്രത്യേകത
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്മാർട്ഫോൺ ബ്രാൻഡാണ് സാംസങ്. 2024ന്റെ തുടക്കത്തിൽ തന്നെ കമ്പനി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോൺ അവതരിപ്പിച്ചു. AI ഫോൺ യുഗത്തിലെ അഗ്രഗണ്യനായിരിക്കും എസ്24 അൾട്രാ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിൽ Galaxy AI ഫീച്ചറുകളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ നൂതന ടെക്നോളജി ഏറ്റവും മികച്ചതായി ഉപയോഗിക്കാൻ ഈ ഫോണിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും.

ജനുവരി 18നാണ് പ്രീ-ബുക്കിങ് തുടങ്ങിയത്. ഇന്ത്യയിൽ നിന്നും 250,000ത്തിലധികം ബുക്കിങ് ഗാലക്‌സി S24ന് ലഭിച്ചു. ഇത് ശരിക്കും റെക്കോഡ് വിൽപ്പനയാണ്. 1,29,999 രൂപ മുതലാണ് അൾട്രായുടെ വില തുടങ്ങുന്നത്.
മമ്മൂട്ടിയും ഫ്ലാഗ്ഷിപ്പ് ഫോണുകളും
കേരളത്തിൽ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോൺ ആദ്യമായി സ്വന്തമാക്കിയ സെലിബ്രിറ്റി മമ്മൂട്ടിയാണ്. എന്നാൽ അദ്ദേഹത്തിന്റെ മൊബൈൽ കമ്പം വാർത്തയാകുന്നത് ഇതാദ്യമല്ല.
READ MORE: 1 വർഷം Amazon Prime Video ഫ്രീ കിട്ടാൻ Jio-യുടെ വാർഷിക പ്ലാൻ! തുച്ഛ വില| TECH NEWS
മുമ്പ് ഐഫോണ്‍ 15 പ്രോ ലോഞ്ച് ആയപ്പോൾ അതും താരം ആദ്യമേ കൈക്കലാക്കി. ഐഫോൺ 14 പ്രോ മാക്സിന്റെ ലോഞ്ചിങ്ങിന് ശേഷവും കേരളത്തിൽ നിന്ന് ആദ്യം വാങ്ങുന്നതിൽ ഒരാൾ മെഗാസ്റ്റാറായിരുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile