ചാർജ് തീരില്ല, ക്യാമറ സൂപ്പർ! Hasselblad ക്യാമറയുള്ള പുതിയ OPPO Find X9s

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഒപ്പോ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ഓപ്പോ ഫൈൻഡ് എക്സ്9 അൾട്രാ പുറത്തിറക്കി. ഇതിനൊപ്പം കുറഞ്ഞ വിലയിൽ പുതിയ പ്രീമിയം ഫോണായ Oppo Find X9s ഇന്ത്യൻ വിപണിയിൽ എത്തിച്ചു. മികച്ച ബാറ്ററി ബാക്കപ്പും അത്യാധുനിക ക്യാമറ സംവിധാനങ്ങളുമായാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. അൾട്രായിലെ 200 മെഗാപിക്സൽ ക്യാമറയ്ക്ക് പകരം 50 മെഗാപിക്സൽ Hasselblad ക്യാമറയാണ് കൊടുത്തിട്ടുള്ളത്. ഇതിൽ കരുത്തുറ്റ 7025mAh ബാറ്ററിയും കൊടുത്തിരിക്കുന്നു. ഓപ്പോ ഫൈൻഡ് എക്സ9എസ്സിന്റെ ഫീച്ചറുകളും ഇന്ത്യയിലെ വിലയും അറിയാം.

Oppo Find X9s Specifications

90000 രൂപയ്ക്കും താഴെ വിലയിലാണ് ഓപ്പോ ഫൈൻഡ് എക്സ്9എസ് ലോഞ്ച് ചെയ്തത്. ഈ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.

  1. ഡിസ്പ്ലേ: 6.59 ഇഞ്ച് ഫുൾ-HD+ AMOLED ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിനുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 100 ശതമാനം DCI-P3 കളർ ഗാമട്ട്, 1,800 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ഫോണിനുണ്ട്. ഫോണിനെ വീഴ്ചയിൽ നിന്ന് സംരക്ഷിക്കുന്നതിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ കൊടുത്തിട്ടുണ്ട്.
  2. ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറയിലാണ് ഓപ്പോ ഫൈൻഡ് എക്സ്9 എസ് വിപണിയിലെത്തിയത്. ഇതിൽ ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടും ഫോണിന് ലഭിക്കുന്നു. ഇതിനായി 50-മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 50-മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 50-മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇതിൽ 32-മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ കൊടുത്തിരിക്കുന്നു. 4K/60 fps വരെ വീഡിയോകൾ റെക്കോർഡിങ് സപ്പോർട്ടും ഫോണിന് ലഭിക്കുന്നു.
  3. പ്രോസസർ: ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 9500s ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇതിൽ പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, കളർ ടെമ്പറേച്ചർ സെൻസർ, ഇ-കോമ്പസ്, ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, ലേസർ ഫോക്കസിംഗ് സെൻസർ, സ്പെക്ട്രൽ സെൻസർ, ഐആർ ബ്ലാസ്റ്റർ എന്നിവ കൊടുത്തിട്ടുണ്ട്.
  4. ഡ്യൂറബിലിറ്റി: IP66 + IP68 + IP69 റേറ്റിംഗുള്ളതിനാൽ ഓപ്പോ ഫൈൻഡ് എക്സ്9എസ് വെള്ളവും പൊടിയും ഫലപ്രദമായി പ്രതിരോധിക്കുന്നു.
  5. ബാറ്ററി: ആൻഡ്രോയിഡ് 16 ആണ് സോഫ്റ്റ് വെയർ. ബാറ്ററിയിലേക്ക് വന്നാൽ ഫോൺ 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന,025mAh സിലിക്കൺ-കാർബൺ ബാറ്ററിയിലാണ് നിർമിച്ചിട്ടുള്ളത്.

Also Read: Airtel 199 Plan: ദിവസേന ഡാറ്റയും അൺലിമിറ്റഡ് കോളുകളും, ലാഭകരമായ പ്ലാനിതാ!

ഓപ്പോ ഫൈൻഡ് എക്സ്9എസ് ഇന്ത്യയിലെ വില

ഓപ്പോ ഫൈൻഡ് X9s രണ്ട് കോൺഫിഗറേഷനുകളിൽ ലഭിക്കും. ഇതിൽ 12GB + 256GB മോഡലിന് 79,999 രൂപയാകുന്നു. 12GB + 512GB പതിപ്പിന് 89,999 രൂപയുമാണ് വിലയാകുന്നത്. ഇന്ത്യയിൽ സ്മാർട്ട് ഫോണുകളുടെ വിൽപ്പന മെയ് 28 ന് ആരംഭിക്കും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :