പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിലെ രാജാക്കന്മാരായ സാംസങ്ങിനും വിവോയ്ക്കും വെല്ലുവിളിയായി Oppo Find X9 Ultra ഇന്ന് വിപണിയിലെത്തുന്നു. സ്മാർട്ട്‌ഫോൺ ക്യാമറകളുടെ ചരിത്രം തിരുത്തുന്ന സ്മാർട്ട് ഫോണാകും ഓപ്പോയുടെ ഫ്ലാഗ്ഷിപ്പിലേക്ക് എത്തുന്നതെന്നാണ് സൂചന. മെയ് 21 ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇന്ത്യൻ വിപണികളിൽ ഓപ്പോ ഫൈൻഡ് എക്സ്9 അൾട്രാ ലോഞ്ച് ചെയ്യും. 200 മെഗാപിക്സലിന്റെ കരുത്തുറ്റ ക്യാമറ യൂണിറ്റിലാണ് ഫോൺ അവതരിപ്പിക്കുക. ഒപ്പോ Find X9 Ultra ഫോണിനൊപ്പം Find X9S എന്ന പ്രീമിയം ഫോണുമുണ്ടാകും. ഇവയുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ഏകദേശ വിലയും അറിയാം.
ഓപ്പോ ഫൈൻഡ് X9 അൾട്രായിൽ 144Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ടാകുമെന്നും, ഇതിന് 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ലഭിക്കുമെന്നുമാണ് സൂചന. ഫോണിന് 6.82 ഇഞ്ച് QHD+ LTPO AMOLED ഡിസ്‌പ്ലേ ഉണ്ടാകാൻ സാധ്യതയുണ്ട്.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 5 ചിപ്‌സെറ്റിൽ ഇത് പ്രവർത്തിക്കുമെന്നാണ് വിവരം. ഫോണിൽ ആൻഡ്രോയിഡ് 16-അധിഷ്ഠിത കളർOS 16-ൽ പ്രവർത്തിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഹാസൽബ്ലാഡിനൊപ്പം വികസിപ്പിച്ചെടുത്ത ഒരു ക്വാഡ്-ക്യാമറ യൂണിറ്റാകും ഫോണിലുണ്ടാകുക. ഇത് 200MP മെയിൻ സെൻസർ, 200MP ടെലിഫോട്ടോ ക്യാമറ, 50MP പെരിസ്‌കോപ്പ് ലെൻസ്, 50MP അൾട്രാ-വൈഡ് ക്യാമറ എന്നിവ ചേർന്നതാകും. 50MP ഫ്രണ്ട് ക്യാമറ ഓപ്പോയുടെ ഫ്ലാഗ്ഷിപ്പിന് മുൻവശത്ത് നൽകുമെന്നും വിവരങ്ങളുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം 7,050mAh ബാറ്ററിയാണ് ഫോണിനുണ്ടാകുക. സാംസങ് ഫ്ലാഗ്ഷിപ്പുകളേക്കാൾ കരുത്തനായ ഈ ബാറ്ററി, 100W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.
Also Read: ഇത്രയും കുറഞ്ഞ വിലയ്ക്കോ? Realme Buds T500 Pro TWS വൻ വിലക്കുറവിൽ!
ഓപ്പോ ഫൈൻഡ് X9s ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് സൂചന. ഇതിന് മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റ് നൽകാനാണ് സാധ്യത.
ക്യാമറയിലേക്ക് വന്നാൽ ഫോണിൽ OIS ഉള്ള 50MP പ്രധാന ക്യാമറ, 50MP അൾട്രാ-വൈഡ് സെൻസർ, 50MP ടെലിഫോട്ടോ ക്യാമറയുണ്ടായേക്കും. ഇവയും ഹാസൽബ്ലാഡ് സപ്പോർട്ടിൽ വികസിപ്പിച്ചെടുത്ത ട്രിപ്പിൾ ക്യാമറ യൂണിറ്റാകും. ഫോണിലെ മുൻ ക്യാമറ 32MP ആകുമെന്നും സൂചനയുണ്ട്.
80W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഓപ്പോ ഫൈൻഡ് എക്സ്9എസ് സപ്പോർട്ട് ചെയ്തേക്കും. ഫോണിൽ 7,025mAh ബാറ്ററിയാകും സജ്ജീകരിക്കുന്നതെന്നാണ് സൂചന.
ഫോണുകളുടെ വില ഔദ്യോഗികമായി ഉച്ചയക്ക് നടക്കുന്ന ലോഞ്ചിന് ശേഷം അറിയാം. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം, ഓപ്പോ ഫൈൻഡ് X9 അൾട്രയ്ക്ക് 1,69,999 (ഫ്ലിപ്കാർട്ട് ലിസ്റ്റ് ചെയ്ത വില) രൂപയായേക്കും. ഓപ്പോ ഫൈൻഡ് X9S ന്റെ അടിസ്ഥാന മോഡലിന് ഏകദേശം 79,999 രൂപയിൽ വില ആരംഭിക്കുമെന്നും സൂചനയുണ്ട്.
രണ്ട് മോഡലുകളുടെയും പ്രീ-ബുക്കിംഗ് കഴിഞ്ഞ ആഴ്ച ആമസോൺ, ഫ്ലിപ്കാർട്ട്, ഒപ്പോ സ്റ്റോർ എന്നിവയിലൂടെ ആരംഭിച്ചതാണ്. ഒപ്പോ ഇന്ത്യയുടെ ഔദ്യോഗിക ചാനലുകളിലൂടെയും, പ്രധാന ഇ-കൊമേഴ്‌സ് സൈറ്റുകളിലൂടെയും റീട്ടെയിൽ ഷോപ്പുകളിലും ഫോൺ ലഭ്യമാകും.