സ്മാർട്ട്ഫോൺ വിപണിയിൽ വമ്പൻ ഹൈപ്പോടെ കാത്തിരുന്ന പ്രീമിയം സ്മാർട്ട് ഫോൺ വിഷുദിനത്തിൽ പുറത്തിറങ്ങി. 7000mAh എന്ന വമ്പൻ ബാറ്ററിയിൽ സ്ലിം ഡിസൈനിൽ Oppo F33 Pro, Oppo F33 5G ഫോണുകൾ ലോഞ്ച് ചെയ്തു. സ്റ്റൈലിഷ് ലുക്കും പവർഫുൾ പെർഫോമൻസും ഒരുമിച്ച് ആഗ്രഹിക്കുന്നവർക്ക് പുതിയ സ്മാർട്ട് ഫോൺ ഗുണകരമാകും.
ഫോണിന്റെ ഭാരമോ വണ്ണമോ കൂട്ടാതെ ഇത്രയും വമ്പൻ ബാറ്ററിയും, 50MP പ്രൈമറി ക്യാമറയും ഫോണിൽ ചേർത്തിരിക്കുന്നു. ഇപ്പോൾ വിപണിയിലെത്തിയ ഓപ്പോ എഫ്33 പ്രോ 5ജി, ഓപ്പോ എഫ്33 5ജി സവിശേഷതകളും, വിലയും, ഇന്ത്യയിലെ ലഭ്യതയും അറിയാം.
Oppo F33 Pro 5G Specifications India
സീരീസിലെ കൂടിയ സ്മാർട്ട് ഫോൺ ഓപ്പോ എഫ്33 പ്രോയുടെ സവിശേഷതകൾ ഇവിടെ വിശദീകരിക്കുന്നു.
- ഡിസ്പ്ലേ: 6.57 ഇഞ്ച് ഫുൾ-എച്ച്ഡി+ ഫ്ലാറ്റ് അമോലെഡ് ഡിസ്പ്ലേയുള്ള ഫോണാണിത്. 120Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടും 1400 nits വരെ പീക്ക് ബ്രൈറ്റ്നസ്സും 240Hz ടച്ച് സാമ്പിൾ റേറ്റും ഫോണിനുണ്ട്.
- ക്യാമറ: ഡ്യുവൽ റിയർ ക്യാമറയാണ് ഓപ്പോ ഫോണിലുള്ളത്. ഇതിൽ 50MP പ്രൈമറി ഷൂട്ടറുണ്ട്. മികച്ച ക്വാളിറ്റിയിൽ ഫോട്ടോകൾ പകർത്താൻ ഫോണിൽ സെക്കൻഡറി ക്യാമറയും കൊടുത്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50-മെഗാപിക്സൽ ക്യാമറയുണ്ട്. 1080p/60 fps വരെ വീഡിയോകൾ റെക്കോർഡ് ചെയ്യാനുള്ള ശേഷിയും ഫോണിനുണ്ട്.
- പ്രോസസർ: 6nm പ്രോസസ്സിൽ നിർമിച്ച ഫോണിൽ ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6360 മാക്സ് ചിപ്‌സെറ്റാണുള്ളത്. ഇത് മാലി G57 MC2 GPU, 8GB LPDDR4x റാം, 256GB വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജ് സപ്പോർട്ട് ചെയ്യുന്നു. ഫോണിൽ സൂപ്പർകൂൾ വേപ്പർ ചേമ്പർ (VC) കൂളിംഗ് സിസ്റ്റം നൽകിയിട്ടുണ്ട്.
- ബാറ്ററി: ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും റിവേഴ്‌സ് ചാർജിംഗ് പിന്തുണയുമുള്ള 7,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.
- കണക്റ്റിവിറ്റി: കണക്റ്റിവിറ്റിക്കായി ഫോണിൽ 5G, 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5.4 സപ്പോർട്ടുണ്ട്. USB ടൈപ്പ്-സി പോർട്ട് ഓപ്പോ എഫ്33 പ്രോയിലുണ്ട്. BeiDou, GPS, GLONASS, ഗലീലിയോ, QZSS ഫീച്ചറുകൾ ഫോണിന് ലഭിക്കുന്നു.
- ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി ഫോണിൽ IP66 + IP68 + IP69K റേറ്റിംഗ് സപ്പോർട്ടുണ്ട്.
Also Read: 50+ Happy Vishu 2026 Wishes: കണികാണുന്നേരം കമല നേത്രന്റെ… ഐശ്വര്യപൂർണമായ വിഷു ആശംസകൾ
Oppo F33 5G Specifications India
- ഡിസ്പ്ലേ: 1,080 x 2,372 പിക്സൽ റെസല്യൂഷനുള്ള ഫോണാണിത്. സ്മാർട്ട് ഫോണിൽ 6.57 ഇഞ്ച് ഫുൾ HD+ AMOLED സ്‌ക്രീനുണ്ട്. ഇത് 120Hz റിഫ്രഷ് റേറ്റും, 1400 nits പീക്ക് ബ്രൈറ്റ്‌നസ്സും പിന്തുണയ്ക്കുന്നു.
- ക്യാമറ: ഓപ്പോ F33 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. f/1.8 അപ്പേർച്ചറുള്ള 50MP പ്രധാന ക്യാമറയും f/2.4 അപ്പേർച്ചറുള്ള 2MP മോണോക്രോം സെൻസറും ഇതിലുണ്ട്. സെൽഫികൾക്ക് ഫോണിൽ 16MP മുൻ ക്യാമറയും കൊടുത്തിരിക്കുന്നു.
- പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 6360 മാക്സ് ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് മാലി-ജി 57 എംസി 2 ജിപിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. 8 ജിബി വരെ LPDDR4x റാമും 256 ജിബി വരെ UFS 2.2 സ്റ്റോറേജും ഫോൺ സപ്പോർട്ട് ചെയ്യുന്നു.
- ബാറ്ററി: 80W SuperVOOC വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള ശക്തമായ 7,000mAh ബാറ്ററിയാണ് ഓപ്പോയിലുള്ളത്.
- കണക്റ്റിവിറ്റി: 5G, 4G LTE, Wi-Fi 5, Bluetooth 5.4, BDS, GLONASS, Galileo, QZSS തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ടുള്ള ഫോണാണിത്.
- ഡ്യൂറബിലിറ്റി: AGC DT-STAR D+ സ്‌ക്രീൻ പ്രൊട്ടക്ടറുള്ള ഫോണാണിത്. ഇതിന് IP66, IP68, IP69 റേറ്റിങ്ങിന്റെ സപ്പോർട്ടും ലഭ്യമാണ്.
ഓപ്പോ എഫ്33 പ്രോ 5ജി ഇന്ത്യയിലെ വില
- ഓപ്പോ എഫ്33 പ്രോ 5ജി രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ വാങ്ങിക്കാം.
- 8 ജിബി + 128 ജിബി: 37,999 രൂപ
- 8 ജിബി + 256 ജിബി: 40,999 രൂപ
രണ്ട് മോഡലുകളുടെയും പ്രീ-ഓർഡറുകൾ ആരംഭിച്ചിട്ടുണ്ട്. ഫ്ലിപ്കാർട്ട്, ആമസോൺ, ഓപ്പോ ഇന്ത്യ സ്റ്റോറുകളിലൂടെ ഫോൺ ലഭിക്കും. ഏപ്രിൽ 23 മുതൽ സ്മാർട്ട് ഫോൺ ലഭിക്കുന്നതാണ്.
ഓപ്പോ എഫ്33 5ജി ഇന്ത്യയിലെ വില
മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ ഓപ്പോ F33 5ജി ലഭ്യമാണ്. പേൾ വൈറ്റ്, ഫോറസ്റ്റ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഫോൺ ഡിസൈൻ ചെയ്തിട്ടുള്ളത്. മിസ്റ്റി ഫോറസ്റ്റ്, സ്റ്റാറി ബ്ലൂ, പാഷൻ റെഡ് എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യം.
- 6GB RAM + 128GB: 31,999 രൂപ
- 8GB RAM + 128GB: 34,999 രൂപ
- 8GB RAM + 256GB: 39,999 രൂപ