OnePlus Sale: OnePlus 12, ഫോൾഡ് ഫോൺ, Buds Pro 3 ആദായവിൽപ്പന!
ഇന്ത്യൻ വിപണിയിൽ OnePlus 11 വർഷം പൂർത്തിയാക്കുന്നു, Sale ഉത്സവം ആരംഭിച്ചു
ഡിസംബർ 6 മുതലാണ് OnePlus Community Sale-ന് തുടക്കം
നിരവധി OnePlus Phones, ഇലക്ട്രോണിക് ഡിവൈസുകൾക്ക് സെയിലിൽ കിഴിവ് ലഭിക്കുന്നു
11-ാം വാർഷികം ഇന്ത്യയിൽ ആഘോഷിക്കുന്നതിന്റെ ഭാഗമായി OnePlus Sale ഉത്സവം ആരംഭിച്ചു. ഏറ്റവും പുതിയതും ജനപ്രിയവുമായ നിരവധി ഫോണുകളും ഇയർപോഡുകളുമാണ് വൺപ്ലസ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ വിപണിയിൽ കമ്പനി ഇപ്പോൾ തങ്ങളുടെ 11 വർഷം പൂർത്തിയാക്കുന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി വൺപ്ലസ് സ്പെഷ്യൽ സെയിലും സംഘടിപ്പിക്കുന്നു. ഡിസംബർ 6 മുതലാണ് OnePlus Community Sale-ന് തുടക്കം.
SurveyOnePlus Sale 2024
10 ദിവസത്തേക്കാണ് വൺപ്ലസ് കമ്മ്യൂണിറ്റി സെയിൽ സംഘടിപ്പിച്ചിരിക്കുന്നത്. അറിയിച്ചിരിക്കുന്നത് പ്രകാരം ഡിസംബർ 17 വരെ ഈ സെയിൽ ഉത്സവം നടക്കും. OnePlus.in, ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി നിങ്ങൾക്കും വിൽപ്പനയിൽ പങ്കാളിയാകാം. കൂടാതെ വൺപ്ലസ് എക്‌സ്പീരിയൻസ് സ്റ്റോറുകളിലും റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ് തുടങ്ങിയ ഓഫ്‌ലൈൻ റീട്ടെയിലർമാരിലൂടെയും ഓഫറിന് വാങ്ങാം.
നിരവധി OnePlus Phones, ഇലക്ട്രോണിക് ഡിവൈസുകൾക്ക് സെയിലിൽ കിഴിവ് ലഭിക്കുന്നു. എന്തൊക്കെയാണ് വൺപ്ലസ് ഡീൽസിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് നോക്കാം.

OnePlus Sale: Smartphone Discount
വൺപ്ലസ് 12-ന് 6,000 രൂപ കിഴിവ് ലഭിക്കും. ഐസിഐസിഐ ബാങ്ക്, വൺകാർഡ്, ആർബിഎൽ ബാങ്ക് കാർഡുകളിലൂടെ 7,000 രൂപ അധിക കിഴിവും ലഭിക്കും. ഇങ്ങനെ 51,999 രൂപയ്ക്ക് ഫ്ലാഗ്ഷിപ്പ് ഫോൺ ഓഫറിൽ വാങ്ങാം.
OnePlus Open Apex എഡിഷനും ആകർഷകമായ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. ബാങ്ക് ഓഫറുകളിലൂടെ നിങ്ങൾക്ക് 20,000 രൂപ കിഴിവ് ആസ്വദിക്കാം. കമ്പനിയുടെ പ്രീമിയം ഫോൾഡ് ഫോണാണിത്. ഇത്രയും ആകർഷക കിഴിവിൽ ഫോൺ വാങ്ങാമെന്നത് വിട്ടുകളയാനാവാത്ത ചാൻസാണ്.
വൺപ്ലസ് നോർഡ് 4 എന്ന മിഡ് റേഞ്ച് സ്മാർട്ഫോണിന് 3,000 രൂപ കിഴിവ് നൽകുന്നു. ചില ബാങ്ക് കാർഡുകളിലൂടെ 2,000 രൂപ കിഴിവും സ്വന്തമാക്കാം.
Earphone ഡിസ്കൗണ്ട്
വൺപ്ലസ് ബഡ്‌സ് പ്രോ 3 നിങ്ങൾക്ക് 1,000 രൂപ കിഴിവിൽ നേടാം. കൂടാതെ 1,000 രൂപയുടെ അധിക ബാങ്ക് ഓഫറും ലഭിക്കുന്നു. വൺപ്ലസ് നോർഡ് ബഡ്സ് 3, വൺപ്ലസ് BWZ 2 എന്നിവയെല്ലാം ഓഫറിൽ വാങ്ങാം. വൺപ്ലസ് നോർഡ് ബഡ്സ് 2r, വൺപ്ലസ് BWZ 2 ANC തുടങ്ങിയ ഇയർപോഡുകൾക്കും ഓഫറുണ്ട്. OnePlus Nord Wired, വൺപ്ലസ് നോർഡ് Buds 3 Pro എന്നിവയിലും കിഴിവുകളുണ്ട്.
വൺപ്ലസ് മറ്റ് ഓഫറുകൾ
വൺപ്ലസിന്റെ പ്രശസ്തമായ ടാബ്ലെറ്റുകൾക്കും കിഴിവ് നൽകുന്നു. വൺപ്ലസ് പാഡ് 2, പാഡ് ഗോ എന്നിവ കമ്മ്യൂണിറ്റി സെയിലിലൂടെ ആദായവിലയ്ക്ക് വാങ്ങാം. 2000 രൂപയുടെ ബാങ്ക് ഓഫറാണ് വൺപ്ലസ് പാഡ് 2-ന് ലഭിക്കുന്നത്. വൺപ്ലസ് പാഡ് ഗോയ്ക്ക് 3,000 രൂപയുടെ വിലക്കുറവും ലഭിക്കും. സ്മാർട് വാച്ചുകൾക്കും കമ്പനി 3000 രൂപയുടെ കിഴിവ് വരെ അനുവദിച്ചിട്ടുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile