Oneplus Foldable Phone:16GB റാമും 1TB സ്റ്റോറേജുമായി Oneplus ഫോൾഡബിൾ ഫോൺ

Oneplus Foldable Phone:16GB റാമും 1TB സ്റ്റോറേജുമായി Oneplus ഫോൾഡബിൾ ഫോൺ
HIGHLIGHTS

Oneplus ഫോൾഡബിൾ ഫോൺ ഉടൻ വിപണിയിലെത്തും

100W വയർഡ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,805mAh ബാറ്ററിയാണ് ഫോണിനുള്ളത്

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC ആയിരിക്കും വൺപ്ലസ് ഓപ്പണിന് കരുത്ത് പകരുന്നത്

Oneplus ഫോൾഡബിൾ ഫോൺ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. വിപണിയിലെത്തുന്ന തീയതി കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം അവസാനം തന്നെ Oneplus ഫോൾഡബിൾ ഫോൺ പുറത്തിറക്കും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

കമ്പനിയുടെ എക്സ് (ട്വിറ്റർ) പേജ് വഴിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വൺപ്ലസ് ഓപ്പൺ എന്നായിരിക്കും ഫോണിന് നൽകാൻ സാധ്യത ഉള്ള പേര്.

Oneplus ഫോൾഡബിൾ ഫോൺ ഡിസ്‌പ്ലേയും പ്രോസസറും

വൺപ്ലസ് ഓപ്പണിന് 2,440 x 2,268 പിക്സൽ റെസല്യൂഷനുള്ള 7.82 ഇഞ്ച് ഒഎൽഇഡി ഇൻസൈഡ് സ്ക്രീനും 1,116 x 2,484 പിക്സൽ റെസല്യൂഷനുള്ള 6.31 ഇഞ്ച് ഒഎൽഇഡി ഔട്ടർ ഡിസ്പ്ലേയുമുണ്ടാകുമെന്ന് പറയപ്പെടുന്നു. ഇൻസൈഡ് സ്ക്രീനിനും ഔട്ടർ ഡിസ്പ്ലേയ്ക്കും 120Hz റിഫ്രഷിങ് റേറ്റും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC ആയിരിക്കും വൺപ്ലസ് ഓപ്പണിന് കരുത്ത് പകരുന്നത്.16GB റാമും 1TB വരെ ഇന്റേണൽ സ്‌റ്റോജും തരുന്ന ഒരു വേരിയന്റും ഈ ഫോണിന് ഉണ്ടാകുന്നതാണ്.

Oneplus Open Launch date in India
Oneplus ഫോൾഡബിൾ ഫോൺ

Oneplus ഫോൾഡബിൾ ഫോൺ ക്യാമറ

48MP ആയിരിക്കും ഫോണിന്റെ പ്രൈമറി സെൻസർ. 48MP തന്നെ സെക്കന്ററി സെൻസറും ഫോണിനായി വൺപ്ലസ് നൽകിയേക്കാം. 3x ഒപ്റ്റിക്കൽ സൂം നൽകുന്ന ടെലിഫോട്ടോ ലെൻസുള്ള 64MP സെൻസറും ഫോണിന് ഉണ്ടായിരിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിന് 32MP മുൻ ക്യാമറയും ഉണ്ടായിരിക്കും.

കൂടുതൽ വായിക്കൂ: Google Pixel 8 Sale started: ബാറ്ററിയിലും രാജാവ്, വിൽപ്പന തുടങ്ങി; എവിടെ നിന്നും വാങ്ങാം?

Oneplus ഫോൾഡബിൾ ഫോൺ ബാറ്ററി

100W വയർഡ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,805mAh ബാറ്ററി പായ്ക്ക് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ദിവസത്തോളം ഫോണിന്റെ ചാർജ് നിലനിൽക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫോൺ കൂടി വിപണിയിലെത്തിയാൽ ഫോൾഡബിൾ ഫോണിന്റെ വിൽപനയിൽ കടുത്ത മത്സരം നടന്നേക്കാം.

Nisana Nazeer
Digit.in
Logo
Digit.in
Logo