OnePlus Nord 5: നോർഡ് 5, Nord CE 5 എത്താറായി, ഇതൊരു ബജറ്റ് OnePlus 13R ആണോ?
രണ്ട് കിടിലൻ മിഡ് റേഞ്ച് ഹാൻഡ്സെറ്റുകളാണ് വൺപ്ലസ് ഇന്ത്യയിൽ എത്തിക്കുന്നത്
OnePlus Nord 5, OnePlus Nord CE 5 ഫോണുകളാണ് ഇന്ത്യയിൽ പുറത്തിറക്കുന്നത്
30000 രൂപയ്ക്കും 35000 രൂപയ്ക്കും ഇടയിൽ വിലയാകുന്ന സ്മാർട്ഫോണുകളായിരിക്കും ഇത്
OnePlus Nord 5: വൺപ്ലസ് ജൂലൈ 8 ന് നോർഡ് സീരീസ് ഫോണുകളിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നു. രണ്ട് കിടിലൻ മിഡ് റേഞ്ച് ഹാൻഡ്സെറ്റുകളാണ് വൺപ്ലസ് ഇന്ത്യയിൽ എത്തിക്കുന്നത്. സാംസങ്, ഓപ്പോ, വിവോ, ഐക്യൂ, നത്തിംഗ് ബ്രാൻഡുകളെ വെല്ലുവിളിച്ചാണ് നോർഡ് സീരീസിലെ ഫോണുകൾ എത്തുക.
SurveyOnePlus Nord 5, OnePlus Nord CE 5 ഫോണുകളാണ് ഇന്ത്യയിൽ പുറത്തിറക്കുന്നത്. ഈ രണ്ട് ഹാൻഡ്സെറ്റുകളുടെയും ഏകദേശ വിലയും ഫീച്ചറുകളും നോക്കാം.
OnePlus Nord 5: വിലയും ഫീച്ചറുകളും എങ്ങനെയാകും?
30000 രൂപയ്ക്കും 35000 രൂപയ്ക്കും ഇടയിൽ വിലയാകുന്ന സ്മാർട്ഫോണുകളായിരിക്കും ഇത്. ഫോണിൽ സ്നാപ്ഡ്രാഗൺ 8s Gen 3 പ്രോസസറും, 7000mAh ബാറ്ററിയുമായിരിക്കും ഉൾപ്പെടുത്തുക. ഇത് LPDDR5X റാമുമായി ജോടിയാക്കിയിരിക്കുന്നു. ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും മികച്ച പ്രകടനം വൺപ്ലസ് നോർഡ് 5-ലുണ്ടായിരിക്കും. 100W വയേർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വൺപ്ലസ് നോർഡ് 5-ൽ 6.83 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയായിരിക്കും നൽകുന്നത്. ക്യാമറയിലേക്ക് വന്നാൽ വലിയ ലെൻസുകൾ തന്നെ നോർഡ് 5-ൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഫോണിന് പിന്നിൽ 50MP സോണി LYT-700 പ്രൈമറി സെൻസറുണ്ടാകും. 8MP അൾട്രാവൈഡ് ലെൻസും നൽകുമെന്ന് റിപ്പോർട്ടുണ്ട്. ഫോണിൽ സെൽഫി ഷോട്ടുകൾക്കായി ഓട്ടോഫോക്കസ് സപ്പോർട്ട് ചെയ്യുന്ന ഫ്രണ്ട് ക്യാമറയുണ്ടാകും. 50MP JN5 ഫ്രണ്ട് ക്യാമറ ഈ സെറ്റിൽ പ്രതീക്ഷിക്കാം. സെക്കൻഡിൽ 60 ഫ്രെയിമുകളിൽ 4K വീഡിയോ റെക്കോർഡിങ് സാധ്യമാകും.
ഇനി വൺപ്ലസ് നോർഡ് സീരീസിലെ ബജറ്റ് ഫോണിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും കൂടി മനസിലാക്കാം.
വൺപ്ലസ് Nord CE 5: പ്രതീക്ഷിക്കാവുന്ന ഫീച്ചറും വിലയും
25000 രൂപയ്ക്ക് താഴെയായിരിക്കും വൺപ്ലസ് നോർഡ് സിഇ 5 ഹാൻഡ്സെറ്റിന്റെ വില. 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന 6.77 ഇഞ്ച് സ്ക്രീനായിരിക്കും ഫോണിലുണ്ടാകുക. അതും ഫുൾ-HD+ AMOLED ഡിസ്‌പ്ലേയിലായിരിക്കും നോർഡ് സിഇ 5 അവതരിപ്പിക്കുന്നത്.
25000 രൂപ റേഞ്ചിലുള്ള സെറ്റിൽ മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 8350 അപെക്സായിരിക്കും നൽകുക. മിഡ്-റേഞ്ച് ഫോണിന് ശക്തമായ പെർഫോമൻസ് ഉറപ്പിക്കാം.
50MP പ്രൈമറി സെൻസറും 8MP അൾട്രാവൈഡ് ലെൻസും ഡ്യുവൽ റിയർ ക്യാമറയിലുണ്ടാകും. ഫോണിന് മുൻവശത്തായി 16MP സെൽഫി സെൻസർ നൽകുമെന്നാണ് റിപ്പോർട്ട്. ഫോണിൽ 7,100mAh ബാറ്ററിയായിരിക്കും കൊടുക്കുന്നത്. ഇതിന് 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ടാകും. IP54 റേറ്റിംഗും വൺപ്ലസ് നോർഡ് സിഇ 5-ൽ പ്രതീക്ഷിക്കാം.
Also Read: BSNL 1 Year Plan: മാസം 99 രൂപ നിരക്കിൽ 3GB ഡാറ്റ, വോയിസ് കോളിങ്, എസ്എംഎസ് സേവനം ഒരു വർഷത്തേക്ക്…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile