7000 mAh വമ്പൻ ബാറ്ററിയുമായി OnePlus N6; മാസാവസാനം പുതിയ പോരാളി

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ വിപ്ലവത്തിനായി വൺപ്ലസ്. യുവാക്കളെയും ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിനെയും ലക്ഷ്യം വച്ചാണ് OnePlus N6 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ആദ്യമായാണ് കമ്പനി N Series ൽ സ്മാർട്ട് ഫോൺ അവതരിപ്പിക്കുന്നത്. വലിയ ബാറ്ററി, ആകർഷകമായ വില, മികച്ച പ്രകടനവുമുള്ള വൺപ്ലസ് ഫോണാകുമിത്. ഏകദേശം 7000mAh ശേഷിയുള്ള ബാറ്ററിയുള്ള വൺപ്ലസ് എൻ6 ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി പുറത്തുവിട്ടു. 5G കണക്റ്റിവിറ്റിയിൽ 20000 രൂപയ്ക്ക് താഴെയാണ് വൺപ്ലസ് എൻ6 വരുന്നത്. ഈ മാസാവസാനം വിപണിയിലേക്ക് പ്രവേശിക്കുന്ന സ്മാർട്ട് ഫോണിന്റെ റിപ്പോർട്ടുകളിലെ വിലയും സവിശേഷതകളും അറിയാം.

OnePlus N6 India Launch India

പുതിയ വൺപ്ലസ് സ്മാർട്ട് ഫോൺ ലോഞ്ച് ജൂൺ 30 നായിരിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. സ്മാർട്ട്‌ഫോണിന്റെ ഡിസൈനും കമ്പനി വെളിപ്പെടുത്തി. ഇതിന് ഫ്ലാറ്റ് റിയർ പാനലും പിൻവശത്ത് ഒരു കോണിലായി ചതുരാകൃതിയിലുള്ള പിൻ ക്യാമറ ഐലൻഡാകും കൊടുക്കുന്നത്.

18000 രൂപ മുതൽ 20000 രൂപ വരെ വൺപ്ലസ് സ്മാർട്ട് ഫോണിന് വില വന്നേക്കും. എന്തായാലും വൺപ്ലസ് നോർഡ് സിഇ 6 ഫോണിനേക്കാൾ വില കുറവുള്ള, എൻട്രി ലെവൽ ഫോണായിരിക്കും ഇത്.

വൺപ്ലസ് എൻ6 പ്രത്യേകതകൾ എന്തൊക്കെയാകും?

6.72 ഇഞ്ച് വലിപ്പമുള്ള സ്മാർട്ട് ഫോണാണിത്. IPS LCD ടെക്നോളജിയിലാണ് വൺപ്ലസ് എൻ6 5ജിയുടെ ഡിസ്പ്ലേ പ്രവർത്തിക്കുന്നത്. ഗെയിമിങ് പ്രേമികൾക്കായി ഫോണിന് 144 ഹെർട്സ് റിഫ്രഷ് റേറ്റുണ്ടാകും. 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഇതിന്റെ സ്ക്രീനിന് കൊടുത്തേക്കും.

Also Read: Airtel വരിക്കാരേ, തുച്ഛ വിലയിൽ അൺലിമിറ്റഡ് കോളിംഗും ദിവസേന 1GB ഡാറ്റയും കിട്ടും!

മീഡിയാടെക് ഡൈമൻസിറ്റി 7360 പ്രോസസറിലാകും ഇത് പ്രവർത്തിക്കുന്നത്. 8.55 mm കനമുള്ള ഫോണാകുമിതെന്നാണ് റിപ്പോർട്ടുകൾ. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ് ഈ വൺപ്ലസ് ഹാൻഡ്സെറ്റിനുണ്ടാകും.

രണ്ട് റിയർ ക്യാമറകളാകും ഫോണിലുണ്ടാകുക. ഇതിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമുണ്ടാകും. ഫുൾ എച്ച്ഡി ക്വാളിറ്റിയിലും, 4k @30 fps റെസല്യൂഷനിലും വൺപ്ലസ് N6 5G വീഡിയോ ക്യാപ്ചർ സപ്പോർട്ടുണ്ടാകും.

ഈ എൻട്രി ലെവൽ ഫോണിന് 45 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിൽ കൂറ്റൻ ബാറ്ററി നൽകും. ഇതിനായി 7000എംഎച്ച് ബാറ്ററിയാകും ഉൾപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്.

5ജി, 4ജി കണക്റ്റിവിറ്റി സപ്പോർട്ടുള്ള സ്മാർട്ട് ഫോണാകുമിത്. Wi-Fi 5 (802.11 a/b/g/n/ac), MIMO, ബ്ലൂടൂത്ത് v5.4 തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും വൺപ്ലസ് എൻ6 5ജിയ്ക്ക് ലഭിക്കും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :