ബജറ്റ് വിലയിൽ 8000mAh ബാറ്ററി! OnePlus N6 ഇന്ന് ഇന്ത്യയിൽ ലോഞ്ച്

വൺപ്ലസ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന OnePlus N6 ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കുന്നു. ബജറ്റ് വിഭാഗത്തിൽ തന്നെ പ്രീമിയം അനുഭവം നൽകുന്ന സ്മാർട്ട്ഫോണിന്റെ ഹൈലൈറ്റ് 8000mAh ബാറ്ററിയാണ്. കരുത്തനായ ബാറ്ററിയ്ക്കൊപ്പം ആധുനിക ഡിസൈൻ, മികച്ച ഡിസ്പ്ലേ, ശക്തമായ പ്രോസസറും ഇതിലുണ്ടാകും.

ദീർഘനേരം ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്നവർക്കും ഗെയിമിംഗ്, വീഡിയോ സ്ട്രീമിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കും കൂടുതൽ യാത്ര ചെയ്യുന്നവർക്കും പവർ ബാങ്കില്ലാതെ ഉപയോഗിക്കാനാകുന്ന സ്മാർട്ട് ഫോണാണിത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് വൺപ്ലസ് എൻ6 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. സ്മാർട്ട് ഫോണിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ഇന്ത്യയിലെ വിലയും വിശദമായി അറിയാം.

OnePlus N6 Expected Features

വൺപ്ലസ് N6-ൽ 120Hz ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ സ്ക്രോളിംഗ്, ആപ്പ് സ്വിച്ചിംഗ്, ഗെയിമിങ് എന്നിവയ്ക്കെല്ലാം ഇത് മികച്ചതാകും.

60fps വരെ വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടുള്ള ക്യാമറയാണ് ഇതിലുള്ളത്. ഫോണിൽ 50MP പ്രൈമറി റിയർ സെൻസറാണ് കൊടുക്കുന്നത്. 8MP ഫ്രണ്ട് ക്യാമറയുള്ളതിനാൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കും മികച്ചതാണ്.
വൺപ്ലസ് എൻ ഫോണിൽ കരുത്തുറ്റ 8,000mAh ബാറ്ററിയാണുള്ളത്. ഇത്രയും വലിയ ബാറ്ററിയാണെങ്കിലും ചാർജിംഗ് ഡൗൺടൈം കുറയ്ക്കാൻ 45W ഫാസ്റ്റ് ചാർജിഗ് സപ്പോർട്ട് ഇതിൽ ലഭിക്കും.

Also Read: റീചാർജ് വസൂൽ! Jio യുടെ 3 മാസ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, 5G ആനുകൂല്യങ്ങൾ

വൺപ്ലസ് N6 സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OxygenOS 16 വേർഷനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6ജിബി റാം സപ്പോർട്ടുള്ള മീഡിയാടെക്കിന്റെ ഡൈമൻസിറ്റി 6300 ചിപ്പാകും ഈ വൺപ്ലസ് ഹാൻഡ്സെറ്റിൽ നൽകുന്നതെന്നാണ് റിപ്പോർട്ട്. ഇതുകൂടാതെ ഫോണിൽ 5,300mm² വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം കൂടിയുണ്ടാകുമെന്നും സൂചനയുണ്ട്.

വൺപ്ലസ് എൻ6 ഇന്ത്യയിലെ വില

ഫോണിന്റെ വിലയെ കുറിച്ച് ഉച്ചയ്ക്ക് ലോഞ്ചിന് ശേഷം അറിയാം. ആമസോൺ, വൺപ്ലസിന്റെ വെബ്‌സൈറ്റ്, ഓഫ്‌ലൈൻ റീട്ടെയിൽ ചാനലുകളിലൂടെയാകും വിൽപ്പന നടത്തുന്നത്. വൺപ്ലസ് N6 മിഡ്‌നൈറ്റ് ഗ്രീൻ, ഫ്രഷ് മിന്റ് നിറങ്ങളിൽ മാത്രമായിരിക്കും ലഭ്യമാകുന്നത്. സ്മാർട്ട് ഫോണിന് ഏകദേശം 20,000 രൂപയായിരിക്കും വിലയാകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :