OnePlus Ace 3V: 100W ഫാസ്റ്റ് ചാർജിങ്, 5500 mAh ബാറ്ററി, OnePlus ഏസ് എഡിഷൻ പുറത്തിറങ്ങി| TECH NEWS

HIGHLIGHTS

വൺപ്ലസിന്റെ മിഡ്- റേഞ്ച് ഫോൺ OnePlus Ace 3V പുറത്തിറങ്ങി

ഇത് 100W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു

16GB റാമുള്ള വൺപ്ലസ് ഫോണാണിത്

OnePlus Ace 3V: 100W ഫാസ്റ്റ് ചാർജിങ്, 5500 mAh ബാറ്ററി, OnePlus ഏസ് എഡിഷൻ പുറത്തിറങ്ങി| TECH NEWS

OnePlus ആരാധകരേ, Snapdragon 7+ ജെൻ 3 ചിപ്പുമായി പുതിയ ഫോൺ എത്തി. OnePlus Ace 3V ആണ് ചൈനീസ് വിപണിയിലെത്തിയത്. പ്രോസസറിൽ മാത്രമല്ല മേന്മ, ഫോണിന്റെ ചാർജിങ്ങും ബാറ്ററി കപ്പാസിറ്റിയും അതിശയിപ്പിക്കും. 100W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 5,500 mAh ബാറ്ററിയാണ് ഇതിലുള്ളത്.

Digit.in Survey
✅ Thank you for completing the survey!

OnePlus Ace 3V

16GB റാമുള്ള വൺപ്ലസ് ഫോണാണ് വിപണിയിൽ അവതരിപ്പിച്ചത്. 25,000 രൂപയ്ക്കും താഴെയാണ് ഏസ് 3Vയുടെ വില. ഇതിന്റെ ഇന്ത്യൻ വേരിയന്റിനെ കുറിച്ച് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫോണിന്റെ ഫീച്ചറുകൾ എന്തെല്ലാമെന്ന് പരിചയപ്പെടാം.

OnePlus Ace 3V
OnePlus Ace 3V

OnePlus Ace 3V ഫീച്ചറുകൾ

1240×2772 പിക്സൽ റെസല്യൂഷനുള്ള സ്ക്രീനാണ് വൺപ്ലസ് പുതിയ സെറ്റിലുള്ളത്. ഇതിന്റെ സ്ക്രീൻ വലിപ്പം 6.74 ഇഞ്ചാണ്. AMOLED ഡിസ്പ്ലേയാണ് വൺപ്ലസ് ഏസ് 3Vയിലുള്ളത്. 120Hz വരെ റീഫ്രെഷ് റേറ്റും, 2150 പീക്ക് ബ്രൈറ്റ്‌നെസ്സും ഫോണിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് വൺപ്ലസ് ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്.

നേരത്തെ പറഞ്ഞ പോലെ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7+ Gen 3 ചിപ്‌സെറ്റുണ്ട്. ഇത് 16GB റാമുമായി ബന്ധിപ്പിച്ചിരിക്കുന്നു. എന്നാൽ വൺപ്ലസ് ഏസ് 3വിയ്ക്ക് 2 വ്യത്യസ്ത സ്റ്റോറേജുകളാണുള്ളത്. ColorOS 14-നൊപ്പം ആൻഡ്രോയിഡ് 14 OS-ൽ ഇത് പ്രവർത്തിക്കുന്നു.

ക്യാമറയും ബാറ്ററിയും

ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഫോണാണ് വൺപ്ലസ് ഏസ് 3V. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ സെൻസർ ഇതിൽ നൽകിയിരിക്കുന്നു. f/2.2 അപ്പർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസാണ് മറ്റൊന്ന്. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 16MPയാണ്. ഇതിന് f/2.4 അപ്പേർച്ചറാണുള്ളത്. 100W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന വൺപ്ലസ് ഫോണാണിത്. ഇതിൽ 5,500 mAh ബാറ്ററിയുമുണ്ട്.

Read More: Good News for Kerala Users! കേരളത്തിലെ വരിക്കാർക്ക് വാലിഡിറ്റി ലോൺ പ്ലാനുമായി Airtel

വില എത്ര?

16ജിബി റാമുള്ള ഫോണുകളാണ് OnePlus Ace 3V. എന്നാൽ 2 വേരിയന്റുകളിൽ ഇത് ലഭിക്കുന്നു. 256GBയും 512GBയുമാണ് സ്റ്റോറേജ് വേരിയന്റുകൾ. 1,999 യുവാനിൽ ഫോണിന്റെ വില ആരംഭിക്കുന്നു. അതായത് ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 23,400 രൂപയാകും. ടൈറ്റാനിയം ഗ്രേ, മാജിക് പർപ്പിൾ സിൽവർ നിറങ്ങളിലാണ് ഫോൺ എത്തിയിരിക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo