Best Mid-range Phones: 25000 രൂപയ്ക്ക് താഴെ വാങ്ങാം സാംസങ്, റിയൽമി, ഓപ്പോ ഫോണുകൾ

Best Mid-range Phones: 25000 രൂപയ്ക്ക് താഴെ വാങ്ങാം സാംസങ്, റിയൽമി, ഓപ്പോ ഫോണുകൾ
HIGHLIGHTS

25,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും പുതിയ ഫോണുകളാണോ നിങ്ങൾ അന്വേഷിക്കുന്നത്?

സാംസങ്, പോക്കോ, മോട്ടറോള, റെഡ്മി തുടങ്ങിയ ബ്രാൻഡുകൾ Mid-range ഫോണുകൾ പുറത്തിറക്കുന്നു

2023 അവസാനത്തിലും 2024ലും മികച്ച മിഡ് റേഞ്ച് ഫോണുകൾ വന്നിട്ടുണ്ട്

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ Mid-range Phone ആണ് വാങ്ങുന്നത്. യുവാക്കളും വിദ്യാർഥികളും കൂടുതൽ തെരഞ്ഞെടുക്കുന്നതും മിഡ്-റേഞ്ച് ഫോണുകളെയാണ്. ഈയിടെ ഇന്ത്യക്കാർക്കായി നതിങ് കമ്പനിയും ബജറ്റ് സെഗ്മെന്റിൽ ഫോൺ പുറത്തിറക്കി.

സാംസങ്, പോക്കോ, മോട്ടറോള, റെഡ്മി തുടങ്ങിയ ബ്രാൻഡുകൾ Mid-range സ്മാർട്ഫോണുകൾ പുറത്തിറക്കുന്നുണ്ട്.

Mid-range Phone
Mid-range Phone

Mid-range Phone

2023 അവസാനത്തിലും 2024ലും മികച്ച മിഡ് റേഞ്ച് ഫോണുകൾ വന്നിട്ടുണ്ട്. സാംസങ് ഗാലക്സി A55, സാംസങ് ഗാലക്സി A35, റിയൽമി 12 പ്രോ തുടങ്ങിയവയെല്ലാം ഇതിനുദാഹരണം. 25,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും പുതിയ ഫോണുകളാണോ നിങ്ങൾ അന്വേഷിക്കുന്നത്? എങ്കിൽ നിങ്ങൾക്കുള്ള ഗൈഡിതാ…

റിയൽമിയുടെ Mid-range Phone

  1. റിയൽമി 12 Pro

25,000 രൂപയ്ക്ക് താഴെ വരുന്ന ഫോണാണ് Realme 12 Pro. 6.70-ഇഞ്ച് 120Hz AMOLED സ്‌ക്രീനാണ് ഫോണിനുള്ളത്. സ്നാപ്ഡ്രാഗൺ 6 Gen 1 ചിപ്‌സെറ്റാണ് പെർഫോമൻസ് നൽകുന്നത്. 50MP പ്രൈമറി ക്യാമറയ്ക്ക് 2x ഒപ്റ്റിക്കൽ സൂമുണ്ട്.

8MP അൾട്രാവൈഡ് സെൻസറും റിയൽമി നൽകിയിരിക്കുന്നു. കൂടാതെ 32MP ടെലിഫോട്ടോ ലെൻസ് കൂടി ചേർന്ന് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്.
ഫ്ലിപ്കാർട്ടിൽ വില 24,389 രൂപ Click Here

  1. റിയൽമി നാർസോ 60 Pro

റിയൽമിയുടെ നാർസോ സീരീസിലുള്ള ഫോണുകളും 25,000ത്തിന് അകത്ത് വാങ്ങാം. ഈ ഫോണിൽ Super AMOLED കർവ്ഡ് ഡിസ്പ്ലേയാണുള്ളത്. സ്ക്രീനിന് 120 Hz റീഫ്രെഷ് റേറ്റുണ്ട്. ഫോണിന്റെ മെയിൻ ക്യാമറ 100 MP OIS സെൻസറാണ്. വളരെ മികച്ച ക്യാമറയെന്ന് പറയാനാകില്ല. എങ്കിലും ഒരു മിഡ് റേഞ്ച് ബജറ്റിൽ വാങ്ങാവുന്ന ബെസ്റ്റ് ഫോൺ തന്നെയാണിത്. ഫ്ലിപ്കാർട്ടിൽ വെറും ₹22,795, Click Here

  1. നതിങ് ഫോൺ (2a)

മീഡിയാടെക് ഡൈമൻസിറ്റി 7200 Pro ചിപ്‌സെറ്റുള്ള നതിങ് ഫോണാണിത്. ഇതിന് 50എംപി പ്രൈമറി ക്യാമറയുണ്ട്. 50എംപി അൾട്രാവൈഡ് ലെൻസും ഇതിൽ ലഭിക്കും. ഫോണിന്റെ ബാറ്ററി 5,000mAh ബാറ്ററിയാണ്. ഫ്ലിപ്കാർട്ടിൽ ₹23,999 Click Here

  1. സാംസങ് ഗാലക്സി A34

25000 രൂപ റേഞ്ചിൽ വാങ്ങാനാകുന്ന ഫോണാണ് Samsung Galaxy A34. 6.6 ഇഞ്ച് വലിപ്പത്തിൽ sAMOLED സ്ക്രീനാണ് ഇതിലുള്ളത്. 1000 നിറ്റ്സ് ബ്രൈറ്റ്നെസ്സും സ്ക്രീനിനുണ്ട്. ഫോണിന്റെ മെയിൻ ക്യാമറ 48 മെഗാപിക്സൽ സെൻസറാണ്. ഇതിന് 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. 5എംപിയുടെ മാക്രോ സെൻസറാണ് ഗാലക്സി എ34ലുള്ളത്. ആമസോണിൽ ₹24,499, Click here

Mid-range Phone
സാംസങ് ഗാലക്സി എ34
  1. ഐക്യൂ Z7 Pro 5G

iQOO Z7 Pro 5G 25000 രൂപയ്ക്ക് താഴെ വരുന്ന ബെസ്റ്റ് ചോയിസാണ്. 4nm മീഡിയാടെക് ഡൈമൻസിറ്റി 7200 ആണ് പ്രോസസർ. 64MPയുടെ ഓറ ലൈറ്റ് OIS ക്യാമറ ഇതിലുണ്ട്. 3D കർവ്ഡ് AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ആമസോൺ വില ₹23,999, Click here

  1. റെഡ്മി നോട്ട് 12 Pro 5G

22,000 രൂപ റേഞ്ചിൽ വാങ്ങാവുന്ന റെഡ്മി ഫോണിൽ 5,000mAh ബാറ്ററിയുണ്ട്. ഇതിൽ മീഡിയാടെക് ഡൈമൻസിറ്റി 1080 പ്രോസസറാണ് വരുന്നത്. 67 W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു.

Read More: Lost Phone Tips: Android Phone ഉപയോക്താക്കൾ ശ്രദ്ധിക്കൂ… ഫോൺ നഷ്ടമായാൽ ഈസിയായി ട്രാക്ക് ചെയ്യാം, എങ്ങനെ?

50 മെഗാപിക്സലാണ് റെഡ്മി നോട്ട് 12 പ്രോയുടെ മെയിൻ ക്യാമറ. 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയും റെഡ്മിയിലുണ്ട്. 2 മെഗാപിക്സലിന്റെ മാക്രോ ലെൻസ് കൂടി ചേർന്ന ട്രിപ്പിൾ ക്യാമറയാണ് റെഡ്മിയിലുള്ളത്. ഫ്ലിപ്കാർട്ടിലെ വില ₹21,999, Click Here

  1. ഓപ്പോ F23 5G

6.72 ഇഞ്ച് FHD+ ഡിസ്പ്ലേയുള്ള ഓപ്പോ ഫോണാണിത്. 120Hz റീഫ്രെഷ് റേറ്റും OPPO F23 5Gയിലുണ്ട്. 5000 mAh ബാറ്ററിയും 67W SUPERVOOC ചാർജിങ്ങും ഇതിൽ ലഭിക്കും. 64MPയുടേതാണ് ഫോണിന്റെ പ്രൈമറി സെൻസർ. AI സപ്പോർട്ടുള്ള ട്രിപ്പിൾ റിയർ ക്യാമറ ഫോൺ മിഡ് റേഞ്ച് ബജറ്റുകാരുടെ പ്രധാന ചോയിസാണ്. ഫ്ലിപ്കാർട്ടിൽ ₹22,999 Click here

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo