Snapdragon 6 Gen 4 പ്രോസസറുള്ള Nothing Phone 4b ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. പ്രീമിയം ഡിസൈൻ, സുതാര്യമായ ബാക്ക് പാനൽ, പ്രത്യേകതയാർന്ന Glyph ലൈറ്റിംഗ്, സ്നാപ്ഡ്രാഗൺ പെർഫോമൻസുള്ള സ്മാർട്ട് ഫോൺ കഴിഞ്ഞ വാരമാണ് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. Nothing OS അടിസ്ഥാനമാക്കിയുള്ള ക്ലീൻ ആൻഡ്രോയിഡ് സോഫ്റ്റ് വെയറുള്ള സ്മാർട്ട് ഫോണാണിത്. 34,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത നതിങ് ഫോൺ 4ബി ഓഫറുകളോടെ ജൂലൈ 14 മുതൽ ഉച്ചയ്ക്ക് 12 മണിയ്ക്ക് വിൽപ്പന നടത്തുന്നു. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് നതിങ് ഫോൺ 4ബിയുടെ പ്രത്യേകതകളും ഓഫറുകളും അറിയാം.
8GB റാമും 128GB സ്റ്റോറേജുമുള്ള നതിങ് ഫോണിന്റെ വില ആരംഭിക്കുന്നത് 34,999 രൂപയ്ക്കാണ്. ഇതിന്റെ ടോപ് വേരിയന്റ് 8GB RAM, 256GB സ്റ്റോറേജിന് വില 38,999 രൂപയാണ്.
7.5% തൽക്ഷണ ബാങ്ക് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ബോണസും ഫോണിന് ആദ്യ വിൽപ്പനയിൽ ലഭ്യമാകും. ഇങ്ങനെ 29,999 രൂപയ്ക്കും 33,699 രൂപയ്ക്കും ഫോൺ വാങ്ങിക്കാനാകും. കറുപ്പ്, വെള്ള, നീല എന്നീ നിറങ്ങളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഫ്ലിപ്കാർട്ടിൽ നതിങ് ഫോൺ 4ബിയുടെ വിൽപ്പനയുണ്ടാകും.
Also Read: 50MP ZEISS ക്യാമറയും 512GB സ്റ്റോറേജും; Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവിൽ ആമസോണിൽ!
OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയാണ് നതിങ് ഫോൺ 4ബിയിലുള്ളത്. 119-ഡിഗ്രി അൾട്രാവൈഡ് ക്യാമറയിലാണ് ഇത് പ്രവർത്തിക്കുന്നത്. സെക്കൻഡിൽ 30 ഫ്രെയിമുകളിൽ 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ഇതിലൂടെ ലഭിക്കുന്നു. സ്മാർട്ട് ഫോണിൽ ട്രൂലെൻസ് എഞ്ചിൻ 4 സപ്പോർട്ടുമുണ്ട്.
കൊള്ളാവുന്ന ബാറ്ററി തന്നെയാണ് നതിങ് തങ്ങളുടെ ആദ്യ ബി സീരീസ് ഫോണിൽ അവതരിപ്പിച്ചത്. ഇതുവരെ ഒരു നത്തിംഗ് ഉപകരണത്തിൽ ഉപയോഗിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററിയെന്നും പറയാം. ഫോണിലെ 6,000mAh ബാറ്ററി 33W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
നതിങ് ഫോൺ4bയിൽ കമ്പനിയുടെ സവിശേഷമായ Glyph Bar ഡിസൈനാണ് നിലനിർത്തിയി്ടുള്ളത്. ഇതിൽ 45 വ്യക്തിഗതമായി നിയന്ത്രിക്കാവുന്ന മിനി-LEDകൾ സജ്ജീകരിച്ചിരിക്കുന്നു.
നതിങ് ഫോൺ 4ബിയിൽ 6.77 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 1,200 നിറ്റ്സ് ഔട്ട്‌ഡോർ ബ്രൈറ്റ്‌നസ്, 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുമുണ്ട്.
ക്വാൽകോമിന്റെ 4nm സ്നാപ്ഡ്രാഗൺ 6 -Gen 4 പ്രൊസസറിന്റെ മികച്ച പെർഫോമൻസ് ഫോണിന് ലഭിക്കുന്നു.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നതിങ് OS 4.1-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഫോണിന് മൂന്ന് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.