Nothing Phone 4b launch in India on July 7 Confirmed Price design specification leaked
വെറൈറ്റി സ്മാർട്ട് ഫോൺ അന്വേഷിക്കുന്നവർക്ക് പുതിയ നതിങ് ഫോൺ വരുന്നു. അടുത്തിടെ പുറത്തിറങ്ങിയ A സീരീസ് മോഡലുകൾക്ക് പിന്നാലെ, കമ്പനി ഇപ്പോൾ Nothing Phone (4b) എന്ന പുതിയ ബജറ്റ്-പ്രീമിയം ഫോൺ വരുന്നു. ജനപ്രിയമായ എ സീരീസിന് ശേഷം ബി മോഡലാണ് കമ്പനി ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കുന്നത്. നതിങ്ങിന്റെ സിഗ്നേച്ചർ ട്രാൻസ്പാരന്റ് ലുക്കും Glyph ലൈറ്റിംഗ് സംവിധാനവും പുതിയ നതിങ് ബി ഫോണിലുമുണ്ടാകും. മെച്ചപ്പെട്ട ക്യാമറ, വേഗമേറിയ പ്രോസസർ, കൂടുതൽ ബാറ്ററി ലൈഫ് തുടങ്ങിയ അപ്‌ഗ്രേഡുകളും ഇതിൽ ലഭിക്കുന്നു. നതിങ് ഫോൺ 4ബിയുടെ പ്രത്യേകതകളും ഇന്ത്യയിലെ ലോഞ്ച് വിശേഷങ്ങളും അറിയാം.
30000 രൂപയിൽ താഴെ നതിങ് ഫോൺ 4ബി ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. 2026 ജൂലൈ 7 ന് വൈകുന്നേരം 4 മണിക്ക് (ഇന്ത്യൻ സമയം) ഒരു ലോഞ്ച് ഇവന്റിൽ സ്മാർട്ട് ഫോൺ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്ത്യയിൽ ഫ്ലിപ്കാർട്ടിൽ വഴി നതിങ് ഫോൺ 4ബി വിൽപ്പന നടക്കും.
Also Read: യമണ്ടൻ Xiaomi 17 ന് ഫ്ലിപ്കാർട്ടിൽ മെഗാ ഡീൽ; ആമസോണിനെക്കാൾ കുറഞ്ഞ വില
കമ്പനിയുടെ സിഗ്നേച്ചർ സ്റ്റൈൽ തന്നെയായിരിക്കും ഇതിലും നൽകുന്നത്. സുതാര്യമായ ഡിസൈൻ നതിങ് ഫോൺ 4b നിലനിർത്തിയേക്കും. പുതുക്കിയ ക്യാമറ ലേഔട്ടും വൃത്താകൃതിയിലുള്ള കോണുകളുള്ള പരന്ന വശങ്ങളുള്ള ഡിസൈനും ഫോണിന് നൽകുമെന്നാണ് സൂചന.
ഈ നതിങ് ഫോൺ 4b യിൽ ഒറ്റ പിൻ ക്യാമറ മാത്രമേയുള്ളൂ. താങ്ങാനാവുന്ന വിലയുള്ള സ്മാർട്ട്‌ഫോണുകൾ പോലും പലപ്പോഴും ഡ്യുവൽ ക്യാമറ തരുമ്പോൾ ഇതൊരു അസാധാരണ ഫീച്ചറാകും. ഇതിൽ പ്രീമിയം പെർഫോമൻസ് ലഭിക്കുന്ന സ്‌നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റ് ഉൾപ്പെടുത്തുന്നുണ്ട്. ഗ്രാഫിക്സ് ടാസ്കുകൾക്കായി സ്മാർട്ട് ഫോണിൽ അഡ്രിനോ 810 GPU ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന് കരുത്തേകുന്നത് 5,500mAh ബാറ്ററിയാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
നതിങ് ബ്രാൻഡിൽ നിന്നുള്ള ബജറ്റ് സ്മാർട്ട് ഫോണുകളാണ് സിഎംഎഫ്. എന്നാൽ ഈ വർഷം ബ്രിട്ടൺ കമ്പനി പുതിയ CMF സ്മാർട്ട്‌ഫോൺ പുറത്തിറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. റാമും സ്റ്റോറേജ് ചെലവുകളും വർധിച്ചതാണ് ഇതിന് കാരണം. പകരം വരുന്ന നതിങ് ഫോൺ 4ബി, ഇന്ത്യക്കാർക്ക് ഒരു മിഡ് റേഞ്ച് സ്മാർട്ട് ഫോൺ ആയിരിക്കും.