Nothing Phone 3 5G phone gets massive price drop on Amazon deal
പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം! ഗ്ലിഫ് മാട്രിക്സിന്റെ വ്യത്യസ്തമായ ട്രാൻസ്‌പാരന്റ് ഡിസൈനിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ Nothing Phone 3 പകുതി വിലയ്ക്ക് സ്വന്തമാക്കാം. 12GB റാം വരുന്ന നതിങ് ഫോണിന് ആമസോണിലാണ് വിലക്കിഴിവ്. 50MP + 50MP + 50MP ട്രിപ്പിൾ ക്യാമറ ക്വാളിറ്റിയുള്ള നതിങ് ഫോൺ 3 5ജി ശരിക്കും പകുതി വിലയ്ക്ക് വാങ്ങിക്കാം. 79999 രൂപയ്ക്കാണ് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ഫോൺ വിൽക്കുന്നത്. ആമസോണിൽ 50000 രൂപയ്ക്ക് താഴെയാണ് വില. നതിങ് ഫോൺ 3 ന്റെ പ്രധാന സവിശേഷതകൾ, നിലവിലെ ആമസോൺ ഓഫർ, ലഭ്യമായ ഡിസ്കൗണ്ടുകൾ, ബാങ്ക് ഓഫറുകൾ എന്നിവ അറിയാം.
84,999 രൂപയ്ക്ക് നതിങ് ഫോൺ 3 സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള നതിങ് ഫോണാണിത്. 79,999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്.
എന്നാൽ ആമസോണിൽ ഹാൻഡ്സെറ്റ് വിൽക്കുന്നത് 45,999 രൂപയ്ക്കാണ്. SBI, എച്ച്ഡിഎഫ്സി, ഐസിഐസിഐസിഐ ബാങ്ക് കാർഡുകളിലൂടെ 2500 രൂപയുടെ കിഴിവും ലഭിക്കും. ഇങ്ങനെ നതിങ് ഫോൺ 3 ഹാൻഡ്സെറ്റ് 43000 രൂപയ്ക്ക് വാങ്ങിക്കാം. കറുപ്പ് നിറത്തിലുള്ള നതിങ് ഫോണിനും വെള്ള നതിങ് ഫോണിനും ഈ ഓഫർ ബാധകമാണ്.
Also Read: മിഡ് റേഞ്ചിൽ മത്സരം കടുപ്പിക്കാൻ 6500mAh ബാറ്ററിയുമായി Vivo T5 Lite ഇന്ത്യയിലെത്തി
36050 രൂപയുടെ എക്സ്ചേഞ്ച് ഓഫറും നതിങ് ഫോണിന് ലഭിക്കുന്നു. ആമസോണിൽ ആകർഷകമായ 1617 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്.
നത്തിംഗ് ഫോൺ 3 സ്മാർട്ട് ഫോണിൽ 120Hz റിഫ്രഷ് റേറ്റും 1,600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. ഇതിന് 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണുള്ളത്. ഫോണിൽ LTPO പാനലാണ് നതിങ് നൽകിയിട്ടുള്ളത്.
നതിങ് ഫോൺ 3 ഹാൻഡ്സെറ്റിൽ നത്തിംഗ് സ്നാപ്ഡ്രാഗൺ 8s ജെൻ 4 ൽ നിന്നും പെർഫോമൻസ് ലഭിക്കും.
ക്യാമറയിലേക്ക് വന്നാൽ OIS സപ്പോർട്ട് ചെയ്യുന്ന 50MP പെരിസ്‌കോപ്പ് ക്യാമറയുണ്ട്. ഇതിൽ OIS പിന്തുണയ്ക്കുന്ന 50MP പ്രൈമറി ക്യാമറയും മറ്റൊരു 50MP ക്യാമറയുമുണ്ട്. സെൽഫികൾക്കായി ഫോണിന്റെ മുൻവശത്ത് 50MP ക്യാമറയും നൽകിയിട്ടുണ്ട്.
ഈ നതിങ് ഫോണിൽ 5000mAh ബാറ്ററിയാണുള്ളത്. ഇതിന് 5 വർഷത്തെ OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. എന്നുവച്ചാൽ 2030 കഴിഞ്ഞും സെക്യൂരിറ്റി അപ്ഡേറ്റും ആൻഡ്രോയിഡ് അപ്ഗ്രേഡും ഉറപ്പിക്കാം.