50MP + 50MP + 50MP ക്യാമറ Nothing Phone ആമസോണിൽ വൻ ഡിസ്കൗണ്ടിൽ ഇപ്പോൾ വാങ്ങാം!

50MP ട്രിപ്പിൾ ക്യാമറ യൂണിറ്റുള്ള Nothing Phone 3 വൻ കിഴിവിൽ വാങ്ങാം. പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലാണ് ഓഫർ ലഭ്യമാകുന്നത്. മികച്ച പെർഫോമൻസും വ്യത്യസ്തമായ ഗ്ലിഫ് ഇന്റർഫേസുമുള്ള സ്മാർട്ട് ഫോണാണിത്. ക്യാമറ പ്രേമികളെ ഒട്ടും നിരാശപ്പെടുത്താത്ത വിധം 50MP + 50MP + 50MP റിയർ സെൻസറാണ് ഫോണിലുള്ളത്. ഒപ്പം മികവുറ്റ പെർഫോമൻസ് നൽകുന്നതിനായി സ്നാപ്ഡ്രാഗൺ 8s Gen 4 പ്രൊസസറുമുണ്ട്.

ക്രിസ്റ്റൽ ക്ലിയർ ചിത്രങ്ങളും പ്രൊഫഷണൽ നിലവാരമുള്ള വീഡിയോകളും ചിത്രീകരിക്കാൻ ഈ മികവുറ്റ ക്യാമറയ്ക്ക് സാധിക്കും. ആമസോണിലെ ഓഫറിലൂടെ നതിങ് ഫോൺ 3 മോഡൽ 50000 രൂപയിലും താഴ വിലയിൽ വാങ്ങിക്കാം. ഫോണിന് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാണ്. നതിങ് ഫോൺ 3 ഓഫറിനെ കുറിച്ചും ഫോണിന്റെ സവിശേഷതകളും അറിയാം.

Nothing Phone 3 Price Drop Amazon

84,999 രൂപയ്ക്കാണ് നതിങ് ഫോൺ 3 12GB, 256GB മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ഫ്ലിപ്കാർട്ടിലെ ഇപ്പോഴത്തെ വില 79999 രൂപയാണ്. അതേ സമയം ആമസോണിൽ 39 ശതമാനം വിലക്കിഴിവിൽ ഫോൺ ലഭ്യമാകും. ആമസോൺ സൈറ്റിൽ സ്മാർട്ട് ഫോൺ വിൽക്കുന്നത് വെറും 51,999 രൂപയ്ക്ക് മാത്രമാണ്. ഫോണിന് ആക്സിസ് ബാങ്ക്, കാനറ ബാങ്ക് കാർഡുകളിലൂടെ അധിക കിഴിവ് ലഭിക്കുന്നുണ്ട്. എന്നുവച്ചാൽ നതിങ് ഫോൺ 3 ബാങ്ക് ഓഫറുകളിലൂടെ 2000 രൂപ കിഴിവിൽ സ്വന്തമാക്കാം. ഇങ്ങനെ 256 ജിബി ഫോണിന് വെറും 49999 രൂപ മാത്രമാണ് ചെലവാകുന്നത്.

34,350 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഫോണിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഈ പ്രീമിയം നതിങ് ഫോൺ 1,828 രൂപയുടെ ഇഎംഐയിലും സ്വന്തമാക്കാവുന്നതാണ്.

Also Read: Bharti Airtel ബമ്പർ പ്ലാൻ! 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളും 5G ഡാറ്റയും, ഒപ്പം Free നെറ്റ്ഫ്ലിക്സും!

നതിങ് ഫോൺ 3 പ്രത്യേകതകൾ എന്തൊക്കെ?

  1. ഡിസ്പ്ലേ: 6.67 ഇഞ്ച് HDR10+ AMOLED പാനലുള്ള ഡിസ്പ്ലേയാണ് ഈ നതിങ് ഫോണിനുള്ളത്. ഇത് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ഫോണിന് 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടും കൊടുത്തിട്ടുണ്ട്. കോർണിങ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുള്ള സ്ക്രീനാണ് നതിങ് ഫോൺ 3 മോഡലിലുള്ളത്.
  2. പ്രൊസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 8s Gen 4 ചിപ്‌സെറ്റാണ് ഫോണിന് പെർഫോമൻസ് നൽകുന്നത്. സ്മാർട്ട്‌ഫോണിൽ 5,500mAh ബാറ്ററി നൽകിയിരിക്കുന്നു. ഇത് 65W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
  3. ക്യാമറ: ക്യാമറയിലേക്ക് വന്നാൽ ഫോണിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50MP പ്രധാന ക്യാമറയും, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസറും, 50MP അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 50MP ഫ്രണ്ട് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.
  4. ബാറ്ററി: സ്മാർട്ട് ഫോണിന് പവർ നൽകാനായി ഇതിൽ 5500 mAh ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇതിൽ ലഭിക്കുന്നു.

മികച്ച AMOLED ഡിസ്പ്ലേ, മൂന്ന് 50MP ക്യാമറകൾ, Snapdragon പെർഫോമൻസ്, 50 മെഗാപിക്സലിന്റെ മികച്ച സെൽഫി സെൻസർ എന്നിവയിൽ മികച്ച് നിൽക്കുന്നതിനാൽ ഇതൊരു ഓൾ റൌണ്ടർ ഫോണായി പരിഗണിക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :