Nothing Phone 2a Price: നതിങ്ങിന്റെ വില കുറഞ്ഞ ഫോൺ, ലോഞ്ചിന് മുന്നേ Nothing Phone 2a വില ലീക്കായി!

HIGHLIGHTS

മിഡ് റേഞ്ച് ലിസ്റ്റിൽ വാങ്ങാവുന്ന മികച്ച ഫോണാണിത്

Nothing Phone 2a-യുടെ വിലയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നു

Nothing Phone 2a 2024 ഫെബ്രുവരിയിൽ എത്തുമെന്നാണ് റിപ്പോർട്ട്

Nothing Phone 2a Price: നതിങ്ങിന്റെ വില കുറഞ്ഞ ഫോൺ, ലോഞ്ചിന് മുന്നേ Nothing Phone 2a വില ലീക്കായി!

പുതുവർഷം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ് Nothing Phone 2a. ഫ്ലാഗ്ഷിപ്പ് ഫോണുകളായിരുന്നു ഇതുവരെ പുറത്തിറങ്ങിയ നതിങ് ഫോണുകൾ. എന്നാൽ നതിങ് ഫോൺ 2(a) ഇവയേക്കാൾ വില കുറഞ്ഞ സെറ്റാണ്. ഇന്ത്യക്കാർ ഉൾപ്പെടെ അതിനാൽ ഈ ബജറ്റ് നതിങ് ഫോണിനായുള്ള പ്രതീക്ഷയിലാണ്.

Digit.in Survey
✅ Thank you for completing the survey!

Nothing Phone 2a വില ചോർന്നു

നതിങ് ഫോൺ 2എയിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളെ കുറിച്ച് ഇപ്പോൾ വാർത്തകൾ വന്നുതുടങ്ങി. ഫോൺ 2024 ഫെബ്രുവരിയിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. താങ്ങാനാവുന്ന വിലയിലുള്ള നതിങ് ഫോൺ പതിപ്പാണിതെന്ന് ടെക് വൃത്തങ്ങൾ പറയുന്നു. എങ്കിലും വില എത്രയാകുമെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ഫോണിന്റെ വിലയെ കുറിച്ച് പുതിയ സൂചനകൾ വന്നുതുടങ്ങി.

Nothing Phone 2a
Nothing Phone 2a വില എത്ര?

നതിങ് വാങ്ങാൻ കാത്തിരിക്കുന്നവർ ആകാംക്ഷയോടെ കേൾക്കാൻ ആഗ്രഹിച്ച വിലയിലാണ് ഈ ഫോൺ വരിക. എന്നാൽ കമ്പനി ഇതുവരെയും വിലയിൽ സ്ഥിരീകരണം നൽകിയിട്ടില്ല. വിലയെ കുറിച്ചുള്ള ലീക്കായ വിവരങ്ങൾ അറിയാം.

Nothing Phone 2a എത്ര വില വരും?

8 GB റാം, 128 GB സ്റ്റോറേജിലായിരിക്കും ബേസിക് മോഡൽ വരുന്നത്. ഇതുകൂടാതെ, 12B റാം, 256 GB സ്റ്റോറേജിലും നതിങ് ഫോൺ 2a ഉണ്ടാകും. 8GB+128GB ഫോണിന് 400 യൂറോയിൽ താഴെ വില വരും. അതായത്, ഇന്ത്യൻ വിലയിൽ 36,800 രൂപയാകും. ഉയർന്ന വേരിയന്റിന് എത്രയാകുമെന്ന് വിവരം ലഭിച്ചിട്ടില്ല.

Nothing Phone 2a പ്രത്യേകതകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള OLED സ്‌ക്രീനായിരിക്കും ഫോണിലുണ്ടാകുക. സ്ക്രീൻ വലിപ്പം ഏകദേശം 6.7 ഇഞ്ച് ആയിരിക്കും. ഫോണിന് പെർഫോമൻസ് നൽകാൻ മീഡിയടെക് ഡൈമൻസിറ്റി 7200 SoC ഉൾപ്പെടുത്തും. ഇതിൽ ആൻഡ്രോയിഡ് 14 ഒഎസ് ഉണ്ടായിരിക്കുമെന്നും വാർത്തകളുണ്ട്.

READ MORE: സാധാരണക്കാർക്ക് വിലക്കുറവിൽ വാങ്ങാൻ ഓഫർ സെയിലുമായി 8GB റാം Lava Storm 5G

മുന്തിയ ഫോണുകളിൽ മിക്കവരും നോക്കുന്നത് അതിന്റെ ക്യാമറയായിരിക്കും. നതിങ് ഫോൺ 2എയിൽ ഡ്യുവൽ ക്യാമറയായിരിക്കും വരുന്നത്. ഇത് 50 മെഗാപിക്സൽ വീതമുള്ള സെൻസറുകൾ ചേർന്നതാണ്.

എന്തുകൊണ്ട് നതിങ് ഫോൺ 2(a)?

മിഡ് റേഞ്ച് ലിസ്റ്റിൽ വാങ്ങാവുന്ന മികച്ച ഫോണാണിത്. എന്നാൽ ഫോണിന്റെ മുൻഗാമികളിലെ പ്രോസസറല്ല 2എയിലുള്ളത്. നതിങ് ഫോൺ 2 പോലുള്ള വില കൂടിയ മോഡലുകളിൽ കരുത്തുറ്റ പ്രോസസർ ഉപയോഗിച്ചിരുന്നു. Snapdragon 8+ Gen 1 ആയിരുന്നു നതിങ് ഫോൺ 2വിലുണ്ടായിരുന്നത്. എന്നാൽ ഇതിന്റെ വില 44,000ത്തിനും മുകളിലാണ്. ഇതിനേക്കാൾ ലാഭത്തിൽ വാങ്ങാമെന്നതാണ് നതിങ് ഫോൺ 2എയുടെ സവിശേഷത.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo