Nokia G42 5G Pink Variant: ഇനി ഈ ബജറ്റ് ഫോൺ പിങ്കിൽ തിളങ്ങും

Nokia G42 5G Pink Variant: ഇനി ഈ ബജറ്റ് ഫോൺ പിങ്കിൽ തിളങ്ങും
HIGHLIGHTS

Nokia G42 5G സോ പർപ്പിൾ, സോ ഗ്രേ കളർ ഓപ്ഷനുകൾ വിപണിയിലെത്തി

ഇനി പിങ്ക് കളർ വേരിയന്റാണ് വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നത്

Nokia G42 5G യുടെ ഇന്ത്യയിലെ വില 12,599 രൂപയാണ്

Nokia G42 5G പിങ്ക് കളർ വേരിയന്റ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. 16GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമായാണ് Nokia G42 5G വരുന്നത്. Nokia G42 5G സോ പർപ്പിൾ, സോ ഗ്രേ കളർ ഓപ്ഷനുകളിൽ കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ചു.

Nokia G42 5G വില

Nokia G42 5G യുടെ ഇന്ത്യയിലെ വില 12,599 രൂപയാണ്, കൂടാതെ 6GB RAM + 128GB സ്റ്റോറേജ് കോൺഫിഗറേഷനിൽ വരുന്നു. ഇന്ത്യയിൽ അവതരിപ്പിക്കുന്ന പുതിയ പിങ്ക് കളർ മോഡലിന് 8GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കും.

Nokia G42 5G ഡിസ്പ്ലേ

നോക്കിയ ജി42 5ജി സ്മാർട്ട്ഫോൺ 6.56 ഇഞ്ച് എച്ച്ഡി+ (720 x 1,612 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. 6GB വരെ റാമുള്ള ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 480+ എസ്ഒസിയാണ്. ഉപയോഗിക്കാത്ത സ്റ്റോറേജ് 11GB വരെ റാമാക്കി മാറ്റാനുള്ള സംവിധാനവും Nokia G42 5G സ്മാർട്ട്ഫോണിലുണ്ട്.

NOKIA G42 amazon specials
Nokia G42 പിങ്ക് കളർ വേരിയന്റ്

Nokia G42 5G ക്യാമറ

മൂന്ന് പിൻക്യാമറകളുമായിട്ടാണ് നോക്കിയ ജി42 5ജി സ്മാർട്ട്ഫോൺ വരുന്നത്. 50 എംപി പ്രൈമറി ക്യാമറയും രണ്ട് 2എംപി സെൻസറുകളുമാണ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിലുണ്ട്. ആൻഡ്രോയിഡ് 13 ഒഎസിൽ പ്രവർത്തിക്കുന്ന ഫോൺ രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡും മൂന്ന് വർഷത്തേക്ക് പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

കൂടുതൽ വായിക്കൂ: boAt earbud price cut: 799 രൂപയ്ക്ക് boAt ഇയർബഡ്! വിശ്വസിക്കാനാകുന്നില്ലേ?

Nokia G42 5G ബാറ്ററി

Nokia G42 5G സ്മാർട്ട്ഫോണിൽ 5,000mAh ബാറ്ററിയാണുള്ളത്. ഈ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 20W വയേഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിൽ നൽകിയിട്ടുണ്ട്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ പ്ലേബാക്ക് ടൈം നൽകാൻ ഈ ബാറ്ററിക്ക് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Nisana Nazeer
 
Digit.in
Logo
Digit.in
Logo