10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന നോക്കിയ 4.2 & നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ

നിലവിൽ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ കൂടാതെ നോക്കിയ 4.2 എന്നി സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും 8990 രൂപമുതൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ

6.26 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1520×720 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 19.9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ലഭ്യമാകുന്നു .മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഇതിന്റെ മെമ്മറി  400ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Snapdragon 429 പ്രോസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ വണിലാണ് (Android One )ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .181ഗ്രാം ഭാരമാണ് നോക്കിയ 3.2 മോഡലുകൾക്കുള്ളത് .കൂടാതെ ഫിംഗർ പ്രിന്റ് സെൻസറുകൾ ,ഫേസ്അൺലോക്കിങ് സംവിധാനങ്ങൾ എന്നിവയെല്ലാംതന്നെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിലും ഉൾക്കൊള്ളിച്ചിരിക്കുന്നു .

4,000mAh ന്റെ ബാറ്ററി ലൈഫ് ആണ് നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ 2 ദിവസ്സംവരെ ബാറ്ററി ലൈഫ് നിലനിൽക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .10Wചാർജറും കൂടാതെ ഗൂഗിളിന്റെ അസിസ്റ്റന്റ് ബട്ടണുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .8990 രൂപമുതൽ ഇത് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

നോക്കിയ 4.2 സ്മാർട്ട് ഫോണുകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ, 5.71 ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 720×1520 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് ,കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ,3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് എത്തിയിരിക്കുന്നത് .10990 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .

Qualcomm Snapdragon 439  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 3000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില വരുന്നത് 10990 രൂപയാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :