Samsung Galaxy S26 Ultra Price: 1TB വരെ സ്റ്റോറേജ് സപ്പോർട്ട്, 200MP ക്യാമറയുള്ള ഫ്ലാഗ്ഷിപ്പിന് ഇത്തവണ എത്ര വിലയാകും?
Samsung Galaxy S26 Ultra ഇന്ത്യയിൽ അടുത്ത മാസം ലോഞ്ച് ചെയ്യുകയാണ്. 1TB വരെ സ്റ്റോറേജ് സപ്പോർട്ട്, 200MP ക്യാമറയുമുള്ള ഫോണാണ് വരാനിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിലെ രാജാക്കന്മാരാണ് സാംസങ് ഗാലക്സി എസ്29 അൾട്രാ 5ജി. 1,29,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്25 അൾട്രാ കഴിഞ്ഞ വർഷം ലോഞ്ച് ചെയ്തത്. എന്നാൽ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പിന് ഇനി എത്ര വിലയാകുമെന്ന് നിങ്ങൾക്ക് അറിയാമോ?
Surveyസാംസങ് ഇതുവരെ ലോഞ്ചിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഫെബ്രുവരി 25 ന് ഗാലക്‌സി എസ് 26 അൾട്ര ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Samsung Galaxy S26 Ultra Price
കഴിഞ്ഞ വർഷം സാംസങ് ഗാലക്സി എസ് 25 അൾട്രാ 1,29,999 രൂപയ്ക്കാണ് പുറത്തിറക്കിയത്. ആഗോളതലത്തിൽ റാം ക്ഷാമവും ഇലക്ട്രോണിക്സ് വിലയിൽ ഗണ്യമായ വർധനവും നേരിടുന്നു. അതിനാൽ തന്നെ വരാനിരിക്കുന്ന ഗാലക്‌സി എസ് 26 അൾട്രാ അൽപ്പം വില കൂടുതലാകാനാണ് സാധ്യത.
അടിസ്ഥാന വേരിയന്റിന് ഏകദേശം 1,34,999 രൂപ പ്രാരംഭ വിലയായേക്കും. ഈ വിലകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചതല്ല. അതിനാൽ തന്നെ കൃത്യമായ വില അറിയാൻ ലോഞ്ച് വരെ കാത്തിരിക്കാം.
Samsung Galaxy S26 Ultra Specifications
ഇനി സാംസങ് ഗാലക്സി എസ്26 അൾട്രായിൽ എന്തെല്ലാം ഫീച്ചറുകൾ പ്രതീക്ഷിക്കാമെന്നത് നോക്കാം.
6.9 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാകും ഫോണിൽ കൊടുക്കുന്നത്. ഇത് 120 ഹെർട്‌സ് റിഫ്രഷ് റേറ്റും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വെളിച്ചത്തിൽ ഫോണിന്റെ സ്ക്രീനിന് 3,000 നിറ്റ്സ് ബ്രൈറ്റ്നസ് ലഭിച്ചേക്കും. ഇതിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാകും കൊടുക്കുന്നത്.
1TB വരെ സ്റ്റോറേജ് ഓപ്ഷനുകളുള്ള, 16GB വരെ റാം സപ്പോർട്ട് ചെയ്യുന്ന ഫോണാകുമിത്. 60W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നതിനാൽ ഇതിൽ 5,000mAh ബാറ്ററിയും നൽകുമെന്ന് പറയപ്പെടുന്നു.

ക്യാമറയിലേക്ക് വന്നാൽ 200MP പ്രൈമറി ലെൻസ് ഫോണിലുണ്ടാകും. 50MP പെരിസ്‌കോപ്പ് ലെൻസും 50MP അൾട്രാ-വൈഡ് ലെൻസും 10MP ടെലിഫോട്ടോ ലെൻസും ഉൾപ്പെടുത്തിയേക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും നൽകും.
സാംസങ് എസ്26 അൾട്രാ ഡിസൈനും
അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, എസ് 26 അൾട്രാ വെള്ള, കറുപ്പ്, നീല, പർപ്പിൾ എന്നീ നാല് നിറങ്ങളിലാകും വരുന്നത്. ഈ നാല് സ്റ്റാൻഡേർഡ് നിറങ്ങൾക്ക് പുറമെ പ്രത്യേക കളറുകളിലും ലിമിറ്റഡ് എഡിഷൻ നിറങ്ങളിലും അവതരിപ്പിച്ചേക്കും.
സാംസങ് ഗാലക്സി എസ്26 അൾട്രാ ഡിസൈനെ കുറിച്ചും ചില ചിത്രങ്ങൾ വന്നിട്ടുണ്ട്. ഗാലക്സി Z ഫോൾഡ് 7 ന് സമാനമായ ഒരു ക്യാമറ ഐലൻഡ് ഡിസൈൻ വന്നേക്കുമെന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.
Also Read: BSNL 50MB Data Offer: 100 രൂപയ്ക്ക് താഴെ 50MB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും
ഗാലക്‌സി എസ് 26 അൾട്രായുടെ പിൻഭാഗത്ത് മാറ്റ് ഫിനിഷ് ഉണ്ടായിരിക്കാമെന്നാണ് സൂചന. ഇതിന് കൂടുതൽ മെലിഞ്ഞ ബെസലുകൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, റെൻഡറുകളിൽ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന പഞ്ച്-ഹോൾ ഫ്രണ്ട് ക്യാമറയും കാണാനാകും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile