തിരിച്ചെത്തിയവൻ ആള് പുലിയാ! 7050mAh ബാറ്ററിയിൽ Vivo S2 വിപണിയിൽ

നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിവോ തങ്ങളുടെ ജനപ്രിയ ‘S’ സീരീസ് സ്മാർട്ട്‌ഫോണുമായി തിരിച്ചെത്തി. ഭീമൻ 7,050mAh ബ്ലൂവോൾട്ട് ബാറ്ററിയുള്ള Vivo S2 സ്മാർട്ട് ഫോണാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 3D കർവ്ഡ് അമലോഡ് സ്ക്രീനും വെറും 7.99mm കനവുമുള്ള വിവോ എസ്2 ഫോണാണിത്. ആകർഷകമായ ഡിസൈൻ, മികച്ച ക്യാമറ പെർഫോമൻസ്, ദീർഘനേരം ഉപയോഗിക്കാവുന്ന ബാറ്ററിയുമുള്ള സ്മാർട്ട് ഫോണാണിത്. ഏഴ് വർഷം മുമ്പ് അവതരിപ്പിച്ച വിവോ എസ്1 ഫോണിന്റെ പിൻഗാമിയായ വിവോ എസ്2 പ്രീമിയം മിഡ്-റേഞ്ച് വിഭാഗത്തിലുള്ളതാണ്. ഈ പുതിയ കരുത്തൻ ഫോണിന്റെ വില, മറ്റ് പ്രധാന സവിശേഷതകൾ എന്നിവ നോക്കാം.

Vivo S2 Price India

സിൽക്ക് വൈറ്റ്, സഫയർ ബ്ലൂ, റീഗൽ ബ്രോൺസ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. 8GB + 128GB വേരിയന്റിന് 39,999 രൂപയാണ് വില. 8GB + 256GB മോഡലിന് 49,999 രൂപയുമാണ് വില. വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ട്, ആമസോൺ, റീട്ടെയിൽ സ്റ്റോറുകളിലൂടെ സ്മാർട്ട് ഫോൺ വിൽപ്പനയ്ക്ക് എത്തും. ഓഗസ്റ്റ് 11 നാണ് വിവോ എസ്2 വിന്റെ വിൽപ്പന.

ബാങ്ക് കാർഡുകൾക്ക് 10 ശതമാനം വരെ തൽക്ഷണ ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസും ലഭിക്കും. ഇതിന് വി ഷീൽഡ് പ്രൊട്ടക്ഷൻ, ഒരു വർഷത്തെ അധിക വാറണ്ടിയും ഫോണിന് ലഭിക്കുന്നു. 18 മാസത്തേക്ക് 5TB ക്ലൗഡ് സ്റ്റോറേജും Google Gemini Pro ആക്‌സസും ഇതിനൊപ്പം ലഭ്യമാണ്.

വിവോ എസ്2 സവിശേഷതകൾ

6.83 ഇഞ്ച് 1.5K 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് വിവോ എസ്2 5ജി ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, HDR10+ പിന്തുണ, 3,000 നിറ്റ്സ് വരെ ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുള്ള ഫോണാണിത്. 4nm പ്രോസസിൽ നിർമിച്ച മീഡിയാടെക് ഡൈമൻസിറ്റി 7360-Turbo പ്രോസസ്സറാണ് ഫോണിലുള്ളത്. 8GB റാമും 256GB വരെ സ്റ്റോറേജും ഇത് സപ്പോർട്ട് ചെയ്യുന്നു.

Also Read: Samsung Galaxy S25 FE 5G വാങ്ങാൻ പ്ലാനുണ്ടോ? ആമസോണിലെ ഓഫർ വിട്ടുകളയണ്ട

44W ഫ്ലാഷ് ചാർജ് പിന്തുണയ്ക്കുന്ന 7,050mAh ബാറ്ററിയാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള OriginOS 6-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഒരു വർഷത്തെ അധിക വാറണ്ടിയും സ്മാർട്ട് ഫോൺ തരുന്നു.

ക്യാമറയിലേക്ക് വന്നാൽ 50MP സോണി പ്രൈമറി റിയർ ക്യാമറയും 32MP ഫ്രണ്ട് ക്യാമറയുമാണ് കൊടുത്തിരിക്കുന്നത്. ഫോണിലെ മുൻവശത്തെയും പിൻവശത്തെയും ക്യാമറ 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു. ഡ്യുവൽ വ്യൂ വീഡിയോ, AI ഇറേസ് 2.0, നൈറ്റ് മോഡ്, പോർട്രെയ്റ്റ് മോഡ്, സൂപ്പർമൂൺ, ടൈം-ലാപ്സ്, പ്രോ മോഡ് തുടങ്ങിയ ഫീച്ചറുകളും ഫോണിനുണ്ട്.

IP68/IP69 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസും മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനും ഫോണിനുണ്ട്. ഇതിൽ വിവോ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും കൊടുത്തിരിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :