ഇന്ന് ലോഞ്ച് ചെയ്യുന്ന Motorola Power, 7000 mAh പവറും ക്വാഡ് പിക്സൽ ക്യാമറയുമുള്ള പുത്തൻ ഫോൺ

HIGHLIGHTS

120Hz റിഫ്രഷ് റേറ്റും കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുള്ള സ്മാർട്ഫോണായിരിക്കും ഇത്

ഇന്ന് ഇന്ത്യൻ വിപണിയിലേക്ക് Moto G06 Power എത്തും

മോട്ടോ G06, എഡ്ജ് 60 നിയോ എന്നിവയുടെ ഇന്ത്യയിലെ ലോഞ്ച് എപ്പോഴാണെന്ന് അറിയിച്ചിട്ടില്ല

ഇന്ന് ലോഞ്ച് ചെയ്യുന്ന Motorola Power, 7000 mAh പവറും ക്വാഡ് പിക്സൽ ക്യാമറയുമുള്ള പുത്തൻ ഫോൺ

7000 mAh പവറും ക്വാഡ് പിക്സൽ ക്യാമറയുമുള്ള Motorola Power ഇന്ന് ലോഞ്ച് ചെയ്യുന്നു. ഇന്ന് ഇന്ത്യൻ വിപണിയിലേക്ക് Moto G06 Power എത്തും. സെപ്റ്റംബറിൽ നടന്ന IFA 2025-ൽ സ്റ്റാൻഡേർഡ് മോട്ടോ G06 ഫോണും G06 പവറും അവതരിപ്പിച്ചിരുന്നു. ഇന്ന് ഈ പവർ വേരിയന്റ് ഇന്ത്യയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

ഫോണിന്റെ ചില ഫീച്ചറുകളും മോട്ടറോള പങ്കുവച്ചു. ഇന്ത്യൻ പതിപ്പ് അതിന്റെ ആഗോള എതിരാളിയുമായി സമാനതകൾ പങ്കിടുമെന്നാണ് സൂചന. ഫോൺ ഉച്ചയ്ക്ക് പുറത്തിറങ്ങിയാൽ പിന്നെ ഫ്ലിപ്കാർട്ട് വഴി ലഭ്യമാകും. എന്നാലും മോട്ടോ G06, എഡ്ജ് 60 നിയോ എന്നിവയുടെ ഇന്ത്യയിലെ ലോഞ്ച് എപ്പോഴാണെന്ന് അറിയിച്ചിട്ടില്ല.

Moto G06 Power സവിശേഷതകൾ

6.88 ഇഞ്ച് ഡിസ്‌പ്ലേ ആയിരിക്കും മോട്ടറോള ഹാൻഡ്സെറ്റിലുള്ളത്. 120Hz റിഫ്രഷ് റേറ്റും കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുള്ള സ്മാർട്ഫോണായിരിക്കും ഇത്. മോട്ടോ G06 പവറിൽ ഡോൾബി അറ്റ്‌മോസിന്റെ സപ്പോർട്ട് ഇതിന് ലഭിക്കുന്നു. ഇതിൽ സ്റ്റീരിയോ സ്പീക്കറുകളും കൊടുക്കുമെന്നാണ് സൂചന.

IP64-റേറ്റഡ് ഡസ്റ്റ് ആൻഡ് സ്പ്ലാഷ്-റെസിസ്റ്റന്റ് ബിൽഡ് ഇതിനുണ്ടാകും. വലിയ 7,000mAh ബാറ്ററിയും ഈ ഹാൻഡ്‌സെറ്റിലുണ്ടാകും. ഈ കരുത്തൻ ബാറ്ററി തന്നെയാകും മോട്ടോ G06 പവറിന്റെ ഹൈലൈറ്റ്.

motorola power to debut india with 7000 mah battery and quad pixel camera

ക്യാമറയിലേക്ക് വന്നാൽ മോട്ടോ G06 പവറിന് പിന്നിൽ 50-മെഗാപിക്സൽ ക്വാഡ് പിക്സൽ സെൻസറുണ്ടാകും. ഫോണിന് മുൻവശത്ത് 8-മെഗാപിക്സൽ സെൽഫി ഷൂട്ടറും കൊടുക്കും.

മോട്ടോ G06 പവർ ഫോണിന്റെ ഫീച്ചറുകളും കമ്പനി വെളിപ്പെടുത്തിയിരിക്കുന്നു. ഫ്ലിപ്കാർട്ട് വഴിയാണ് ഇതിന്റെ പ്രോസസർ ഏതാണെന്ന് സ്ഥിരീകരിച്ചത്. മീഡിയടെക് ഹീലിയോ G81 എക്സ്ട്രീം SoC ഇതിനുണ്ടാകുമെന്നാണ് സൂചന.

നിങ്ങൾക്ക് ട്വിസ്റ്റ് ജെസ്ചർ ഉപയോഗിച്ച് ക്യാമറ തുറക്കാം. ഫോണിൽ ചോപ്പ് ആക്ഷൻ ഉപയോഗിച്ച് ഫ്ലാഷ്‌ലൈറ്റ് ഓണാക്കാം.

8GB വരെ LPDDR4X റാമും 256GB വരെ ഇൻബിൽറ്റ് സ്റ്റോറേജുമുള്ള മോട്ടോ G06 പവറിന്റെ ഗ്ലോബൽ വേരിയന്റാണിത്. ഇതിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ UI സോഫ്റ്റ് വെയറുണ്ടാകും. സ്മാർട്ഫോൺ 18W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുമെന്നാണ് കരുതുന്നത്.

4G VoLTE, Wi-Fi, ബ്ലൂടൂത്ത് 6.0, GPS കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫോണിനുണ്ടാകും. USB ടൈപ്പ്-C, NFC ഫീച്ചറുകളും ഇതിലുണ്ടാകും. 3.5mm ഹെഡ്‌ഫോൺ ജാക്കും സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും മോട്ടോ പവറിൽ കൊടുത്തേക്കും. ഫോണിന് മികച്ച ഡ്യൂറബിലിറ്റി തരുന്നത് IP64 റേറ്റിങ്ങുണ്ട്.

മോട്ടറോള G06 Power ലോഞ്ച് വിശദാംശങ്ങൾ

ഒക്ടോബർ 7-ന് ഉച്ചയ്ക്ക് 12 മണിക്ക് മോട്ടോ G06 പവർ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് അറിയിപ്പ്. ഫോൺ ഫ്ലിപ്കാർട്ട് മൈക്രോസൈറ്റ് വഴി വിൽപ്പനയ്ക്കെത്തും. നീല, പച്ച, ചാരനിറം എന്നിവയുൾപ്പെടെ കുറഞ്ഞത് മൂന്ന് പാന്റോൺ-വെരിഫൈഡ് കളർ ഓപ്ഷനുകളിൽ ലഭിക്കും. ഹാൻഡ്‌സെറ്റ് വീഗൻ ലെതർ ഫിനിഷിലായിരിക്കും ഫോൺ വരുന്നത്.

Also Read: Come Back! നിർത്തലാക്കിയ ആ മോഡൽ Samsung വീണ്ടും കൊണ്ടുവരും, കാരണം ഇതാണ്…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo