Come Back! നിർത്തലാക്കിയ ആ മോഡൽ Samsung വീണ്ടും കൊണ്ടുവരും, കാരണം ഇതാണ്…
പ്രീമിയം ഫോണുകളായ പ്ലസ് മോഡലുകൾ നിർത്തലാക്കി, എഡ്ജ് സ്മാർട്ഫോൺ അവതരിപ്പിച്ചു
Galaxy S26 Plus കമ്പനി വീണ്ടും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്
എം പ്ലസ് മോഡലിന്റെ ലോഞ്ച് സാംസങ് ആരംഭിച്ചതായും റിപ്പോർട്ട് പറയുന്നു
Samsung ആ ജനപ്രിയ മോഡൽ, പ്രീമിയം ഫോൺ വീണ്ടും കൊണ്ടുവരുന്നു. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോണാണ് അൾട്രാ മോഡലുകൾ. ഇതിനൊപ്പം പ്ലസ് മോഡലുകളും കൊറിയൻ കമ്പനി അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഇതിലൊരു മാറ്റം വന്നു. പ്രീമിയം ഫോണുകളായ പ്ലസ് മോഡലുകൾ നിർത്തലാക്കി, എഡ്ജ് സ്മാർട്ഫോൺ അവതരിപ്പിച്ചു.
Surveyഎന്നാൽ പ്ലസ് ആരാധകർക്കുള്ള സന്തോഷ വാർത്തയാണിത്. Galaxy S26 Plus കമ്പനി വീണ്ടും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
Samsung Galaxy S26 Plus ലോഞ്ച് ചെയ്യുമോ?
ഓരോ വർഷവും സാംസങ് ഫ്ലാഗ്ഷിപ്പ് അവതരിപ്പിക്കുന്നു. ഐഫോണിനെ പോലെ സാംസങ്ങിന്റെ പ്രീമിയം സെറ്റുകൾക്കും അപ്ഗ്രേഡുകൾക്കുമായി ടെക് ലോകം കാത്തിരിക്കുന്നു. ഇനി പുറത്തിറങ്ങുന്നത് ഗാലക്‌സി എസ് 26 ലൈനപ്പാണ്. ഈ സീരീസിൽ അൾട്രാ മാത്രമല്ല കൌതുകം. ലൈനപ്പിൽ അടിമുടി മാറ്റം പ്രതീക്ഷിക്കുന്നു.
സാംസങ് ഗാലക്‌സി എസ് 26 പ്ലസിനെ തിരികെ കൊണ്ടുവരുമെന്ന സൂചന ലഭിക്കുന്നു. ദക്ഷിണ കൊറിയയിൽ നിന്നുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കുന്നത്. ഗാലക്‌സി എസ് 26 പ്ലസ് വരുമെന്നും, എം പ്ലസ് മോഡലിന്റെ ലോഞ്ച് സാംസങ് ആരംഭിച്ചതായും റിപ്പോർട്ട് പറയുന്നു.
2026 ലെ ഫ്ലാഗ്ഷിപ്പ് ലൈനപ്പിൽ ഗാലക്സി എസ് 26 പ്രോ ഉണ്ടാകും. സീരീസിൽ ഗാലക്സി എസ് 26 എഡ്ജ് ഉൾപ്പെടുത്തും. ഗാലക്സി എസ് 26 അൾട്രാ (എം 3) ഫോണും അവതരിപ്പിക്കുമെന്നാണ് ഇതുവരെ വന്ന റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടിന് വ്യത്യസ്തമായാണ് പുതിയ വാർത്ത. അതെന്തെന്നാൽ സീരീസിൽ പ്ലസ് മോഡൽ കൂടി ഉൾപ്പെടുത്തുമെന്നതാണ്.

ഗാലക്‌സി എസ് 25 എഡ്ജിന്റെ വിൽപ്പന മന്ദഗതിയിലായതിനെ തുടർന്നാണ് ഈ തീരുമാനം വന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എഡ്ജിന് ജനപ്രിയത കുറവാണ്. ഇത് തന്നെയാകും ഗാലക്‌സി S26 പ്ലസിന്റെ തിരിച്ചുവരവിനും കാരണം.
2025 അവസാനത്തോടെ സാംസങ് എസ്25 എഡ്ജ് കൂടുതൽ ഫോണുകൾ വിൽപ്പനയ്ക്ക് കൊണ്ടുവരുന്നു. ഏകദേശം 300,000 യൂണിറ്റുകൾ കൂടി നിർമിക്കാനാണ് പദ്ധതിയിടുന്നത്. എല്ലായ്പ്പോഴും അൾട്രാ മോഡലുകൾക്കൊപ്പം പ്ലസ് ഫോണും വാനില വേരിയന്റുമാണ് പുറത്തിറക്കുന്നത്.
ഇപ്രാവശ്യം വാനില മോഡലിനും അൾട്രാ മോഡലിനുമൊപ്പം ഇക്കഴിഞ്ഞ തവണ എസ് 25 എഡ്ജാണ് അവതരിപ്പിച്ചത്. സാധാരണ സാംസങ് അൾട്രാ ഫോൺ പോലെ പ്ലസ് മോഡൽ വിൽപ്പനയിൽ താരമില്ല. ഇത് മറികടക്കാനാണ് കമ്പനി എഡ്ജ് മോഡൽ പുറത്തിറക്കിയത്. അൾട്രാ സ്ലിം ഫോണായിട്ടും, ഡിസൈനിൽ വെറൈറ്റി പിടിച്ചിട്ടും എഡ്ജിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile