Motorola Edge 70 Pro Plus
ഒറ്റ ചാർജിൽ ദിവസങ്ങളോളം ബാക്കപ്പും 50 മെഗാപിക്സൽ ക്യാമറയുമുള്ള കിടിലൻ സ്മാർട്ട് ഫോൺ ഇന്ത്യയിലെത്തി. 51 മണിക്കൂർ വരെ കപ്പാസിറ്റിയുള്ള 6500mAh ബാറ്ററിയുള്ള Motorola Edge 70 Pro Plus 5G ഇന്ത്യയിൽ അവതരിപ്പിച്ചു. വെറും ബാറ്ററിയുടെ കരുത്തിൽ മാത്രമല്ല, ഫോട്ടോഗ്രാഫി പ്രേമികളെ ഒപ്പിയെടുക്കാൻ 50 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയും ഫോണിലുണ്ട്. 50 മെഗാപിക്സൽ സെൽഫി ക്യാമറയടങ്ങുന്ന ക്വാഡ് ക്യാമറ സിസ്റ്റമാണ് മോട്ടറോള ഫോണിലുള്ളത്. ഈ പുതിയ മോട്ടറോള എഡ്ജ് 70 പ്രോ പ്ലസ് 5ജിയുടെ കിടിലൻ ഫീച്ചറുകളും വിലയും അറിയാം.
മോട്ടറോള എഡ്ജ് 70 പ്രോ പ്ലസ് സ്മാർട്ട്‌ഫോണിൽ ക്വാഡ് 50MP പ്രോ-ഗ്രേഡ് ക്യാമറ സിസ്റ്റമാണ് കൊടുത്തിട്ടുള്ളത്. ഇതിൽ കുറഞ്ഞ വെളിച്ചത്തിൽ മികച്ച ഷോട്ടുകൾ നൽകുന്ന, 50MP സോണി LYTIA 710 പ്രൈമറി ക്യാമറയുണ്ട്. ഇതിൽ 50x സൂപ്പർ സൂം പ്രോയുടെ 50MP 3.5x പെരിസ്‌കോപ്പ് ലെൻസുണ്ട്. ഫോണിൽ മൂന്നാമതായി 50MP അൾട്രാ-വൈഡ് + മാക്രോ വിഷൻ ക്യാമറയും കൊടുത്തിരിക്കുന്നു. ഫോണിൽ ഓട്ടോ ഫോക്കസുള്ള 50MP ക്വാഡ് പിക്‌സൽ സെൽഫി ക്യാമറ കൂടിയുണ്ട്.
ഈ മോട്ടറോള ഫോണിലെ എല്ലാ ക്യാമറകളിലും motoAI സപ്പോർട്ടുണ്ട്. എല്ലാ ക്യാമറകളിലും 4K 60FPS വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും ലഭിക്കുന്നതാണ്.
ഈ മോട്ടറോള പ്രീമിയം 5ജി ഫോണിൽ ഡോൾബി അറ്റ്‌മോസും ഹൈ-റെസ് ഓഡിയോയും നൽകുന്ന സ്റ്റീരിയോ സ്പീക്കറുകളുമുണ്ട്. ഇത് ഫോണിൽ നിന്ന് ബാസ് ഓഡിയോയും കൂടുതൽ സിനിമാറ്റിക് ശബ്ദവും ലഭിക്കുന്നു.
മോട്ടോറോള എഡ്ജ് 70 പ്രോ+ 5ജി ഒരൊറ്റ സ്റ്റോറേജിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് 47,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. എന്നാൽ ആദ്യ വിൽപ്പനയിൽ 44,999 രൂപയ്ക്ക് ഫോൺ ലഭ്യമാകുന്നതാണ്. ജൂൺ 11 മുതൽ ഉച്ചയ്ക്ക് 12 മണി മുതൽ മോട്ടോ ഫോൺ വാങ്ങിക്കാം. ഫ്ലിപ്പ്കാർട്ട്, മോട്ടറോള ഓൺലൈൻ വെബ്സൈറ്റ്, ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും സ്മാർട്ട് ഫോൺ വിൽപ്പനയുണ്ടാകും.
Also Read: 10001mAh പവർഹൗസ് realme 5G, ആമസോണിൽ മാത്രം ഈ വിലയ്ക്ക്!
പാന്റോൺ ക്യൂറേറ്റഡ്, സാറ്റിൻ-ലക്സ് ഫിനിഷുള്ള പാന്റോൺ സിൻഫാൻഡെൽ, സ്കൾപ്റ്റഡ് വുഡ് ഫിനിഷുള്ള പാന്റോൺ ചിക്കറി കോഫി, ട്വിൽ ഇൻസ്പൈർഡ് ഫിനിഷുള്ള പാന്റോൺ സ്റ്റോമി സീ എന്നിങ്ങനെ നാല് കളറുകളിൽ ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നു. മോട്ടോ എഡ്ജ് 70 പ്രോ പ്ലസ് 5ജി ആദ്യ വിൽപ്പനയിൽ 3000 രൂപ ബാങ്ക് കാർഡ് കിഴിവിലൂടെയാണ് 44999 രൂപ വിലയിലെത്തുന്നത്.