6500mAh ബാറ്ററിയും 50MP സെൽഫിയുമായി Motorola Edge 70 Pro Plus ഇന്ത്യയിലേക്ക്…

പവറിൽ കരുത്ത് കാട്ടാൻ, മോട്ടറോളയുടെ പുതിയ പോരാളി ഇന്ത്യൻ വിപണിയിലേക്ക്. കനം കുറഞ്ഞ അതീവ സ്ലിം ഡിസൈനിൽ 6500mAh ബാറ്ററിയുമായാണ് Motorola Edge 70 Pro Plus ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ജൂൺ 4 ന് വിപണിയിലെത്തുമെന്നാണ് കമ്പനി മുമ്പേ അറിയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ ലക്ഷ്യമിട്ട് 50MP സെൽഫി ക്യാമറയും ദീർഘനേരം നിലനിൽക്കുന്ന ബാറ്ററി കപ്പാസിറ്റിയും ഈ ഫോണിലുണ്ടാകും. മോട്ടറോളയുടെ വരാനിരിക്കുന്ന ഫോണിന്റെ ലീക്ക് ആയ വിലയും മറ്റ് പ്രധാന ഫീച്ചറുകളും വിശദമായി ഇവിടെ അറിയാം.

Motorola Edge 70 Pro Plus Expected Features

വരാനിരിക്കുന്ന പ്രീമിയം സ്മാർട്ട് ഫോണിൽ 6.8 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് കൊടുക്കുക. ഇതിന് മികച്ച ബ്രൈറ്റ്നെസ്, റിഫ്രഷ് റേറ്റ് സപ്പോർട്ടും ലഭിക്കുന്നതാണ്. 144Hz റിഫ്രഷ് റേറ്റ്, HDR10+ സപ്പോർട്ട്, 5,200 nits പീക്ക് ബ്രൈറ്റ്നെസ്സുള്ള ഫോണായിരിക്കും മോട്ടറോള എഡ്ജ് 70 പ്രോ.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50MP സോണി LYT-710 പ്രധാന ക്യാമറ കൊടുക്കുന്നു. ഇതുൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ഉറപ്പാക്കുന്നുണ്ട്. ഇതനുസരിച്ചാണെങ്കിൽ 50MP അൾട്രാവൈഡ് ക്യാമറ, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ടാകും. മികച്ച നൈറ്റ് ഫോട്ടോഗ്രാഫി, ഫ്രെയിം സ്റ്റെബിലൈസേഷൻ, 50x വരെ AI സൂപ്പർ സൂം പിന്തുണയ്ക്കുന്ന ഫോണാണിതെന്ന് മോട്ടറോള അവകാശപ്പെടുന്നു.

Also Read: 6000mAh ബാറ്ററിയും 5Gയും! ബജറ്റ് വിലയിൽ Lava Bold N2 5G എത്തി

50MP ഓട്ടോഫോക്കസ് ക്യാമറയാകും സ്മാർട്ട് ഫോണിന് മുൻവശത്ത് സ്ഥാപിക്കുന്നത്. ഇതിൽ വീഡിയോ റെക്കോർഡിംഗ് 60fps-ൽ 4K HDR10+ വരെ പിന്തുണച്ചേക്കും.

എഡ്ജ് 70 പ്രോ+ 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 8500 എക്‌സ്ട്രീം ചിപ്‌സെറ്റാകും പ്രവർത്തിക്കുന്നത്. ഇത് 12GB റാമും 256GB സ്റ്റോറേജിലും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്തത് ബാറ്ററിയാണ്. 7mm മാത്രം കനമുള്ള സ്മാർട്ട് ഫോണിൽ മോട്ടറോള 6,500mAh സിലിക്കൺ-കാർബൺ ബാറ്ററി ഉൾപ്പെടുത്തുമെന്നാണ് വിവരം. ഇതിന് 90W വയർഡ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, റിവേഴ്‌സ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നതാണ്. MIL-STD-810H ഗ്രേഡ് സർട്ടിഫിക്കേഷനും IP68 റേറ്റിങ് ഡ്യൂറബിലിറ്റിയും എഡ്ജ് 70 പ്രോ പ്ലസ് 5ജിയിൽ പ്രതീക്ഷിക്കാം.

Moto Edge 70 Pro+ ഇന്ത്യയിൽ ഏകദേശം എത്ര വിലയാകും?

മോട്ടറോള ഇതുവരെ പ്രീമിയം ഫോണിന്റെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാലും പെരിസ്‌കോപ്പ് ക്യാമറ, വയർലെസ് ചാർജിംഗ്, വലിയ ബാറ്ററിയുള്ളതിനാൽ ഇതിന് 50,000 രൂപ വരെ വിലയായേക്കും. അതേ സമയം മോട്ടോ എഡ്ജ് 70 പ്രോ ഫോണിന് ഇന്ത്യയിൽ 38,999 രൂപയായിരുന്നു വില. എന്തായാലും നാളെ ഉച്ചയ്ക്ക് 12:00 മണിക്ക് നടക്കുന്ന ലോഞ്ചിന് ശേഷം ഫോണിന്റെ വില കൃത്യമായി അറിയാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :