6000mAh ബാറ്ററിയും 5Gയും! ബജറ്റ് വിലയിൽ Lava Bold N2 5G എത്തി
ഇന്ത്യയുടെ സ്വന്തം ലാവ ബ്രാൻഡിൽ നിന്നും ഇതാ ഒരു കിടിലൻ 5ജി സ്മാർട്ട് ഫോൺ അവതരിപ്പിച്ചിരിക്കുന്നു. വമ്പൻ ബാറ്ററിയും മികച്ച പ്രകടനവും ആഗ്രഹിക്കുന്നവർക്ക് Lava Bold N2 5G ഇന്ത്യയിൽ അവതരിപ്പിച്ചു. 6000mAh കപ്പാസിറ്റിയുള്ള കരുത്തുറ്റ ബാറ്ററിയും 5G കണക്റ്റിവിറ്റിയും ഈ സ്മാർട്ട് ഫോണിനുണ്ട്.
Surveyകഴിഞ്ഞ ഫെബ്രുവരിയിലാണ് ലാവ ബോൾഡ് എൻ2 4ജി ലോഞ്ച് ചെയ്തത്. ഇതിന്റെ 5ജി മോഡലാണ് പുതിയതായി വിപണിയിൽ എത്തിയിട്ടുള്ളത്. ഈ പുത്തൻ 5ജി ഫോണിന്റെ ഫീച്ചറുകളും വിലയും അറിയാം.
Lava Bold N2 5G Price India
ഈ പുതിയ ലാവ ഫോണിന് 12,999 രൂപയാണ് വില. അതേ സമയം 4ജി ഫോണിന് 8000 രൂപയിലും താഴെയാണ് വിലയായത്. ലാവ ബോൾഡ് എൻ2 5ജിയ്ക്ക് റീഗൽ ഗോൾഡ്, ബില്യണയർ ബ്ലൂ നിറങ്ങളാണുള്ളത്. സ്മാർട്ട് ഫോണിന്റെ വിൽപ്പന ആമസോണിലൂടെ ജൂൺ 9 ന് ആരംഭിക്കുന്നു. ഇതിന് ലോഞ്ച് വിൽപ്പനയിൽ 11,999 രൂപയാണ് വിലയാകുന്നത്.
ലാവ ബോൾഡ് എൻ2 5ജി സവിശേഷതകൾ
ലാവ ബോൾഡ് N2 5ജിയ്ക്ക് മികച്ച ബാറ്ററി കപ്പാസിറ്റിയും, ഡിസ്പ്ലേ പെർഫോമൻസുമുണ്ട്. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

- ഡിസ്പ്ലേ: ഇതിൽ 6.75-ഇഞ്ച് വലിപ്പമുള്ള HD+ നോച്ച് ഡിസ്പ്ലേയുണ്ട്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ലാവ സ്മാർട്ട് ഫോണിന് ലഭിക്കുന്നു.
- ക്യാമറ: ഫോട്ടോഗ്രാഫിക്കും വീഡിയോ കോളുകൾക്കും ഇതിൽ 13MP പ്രൈമറി റിയർ സെൻസറുണ്ട്. സ്മാർട്ട് ഫോണിൽ 5MP ഫ്രണ്ട് ഫേസിംഗ് സെൻസറും കൊടുത്തിരിക്കുന്നു.
- ബാറ്ററി: ഫോണിന്റെ പ്രധാന ഹൈലൈറ്റ് ബാറ്ററിയാണ്. 6000mAh ബാറ്ററിയുള്ള ലാവ ബോൾഡ് എൻ2 5ജിയ്ക്ക്, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നു.
- ഡ്യൂറബിലിറ്റി: ഈ ലാവ ഫോണിൽ IP64 റേറ്റിങ്ങുള്ളതിനാൽ മികച്ച രീതിയിൽ പൊടിയും വെള്ളവും പ്രതിരോധിക്കുന്നു.
- സോഫ്റ്റ് വെയർ: സോഫ്റ്റ്‌വെയറിലേക്ക് വന്നാൽ സ്മാർട്ട് ഫോണിൽ ആൻഡ്രോയിഡ് 16 ആണ് ഇതിലുള്ളത്.
- പ്രോസസർ: ഈ ലാവ സ്മാർട്ട് ഫോണിൽ ഒക്ടാ-കോർ 6nm UNISOC T8200 പ്രൊസസറാണ് പ്രവർത്തിക്കുന്നത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
