സ്മാർട്ട്ഫോൺ ലോകത്ത് വീണ്ടും വിപ്ലവം സൃഷ്ടിക്കാൻ മോട്ടറോള ഒരുങ്ങുന്നു. പവറിൽ കരുത്ത് കാട്ടാൻ Motorola Edge 70 Pro Plus ഈ മാസം വിപണിയിൽ എത്തുന്നു. കരുത്തുറ്റ 6500mAh ബാറ്ററിയും 50 എംപി ഡ്യുവൽ ക്യാമറയുമുള്ള ഫോണാണിത്. മികച്ച പ്രകടനവും അത്യാധുനിക ക്യാമറ ഫീച്ചറുകളും ഒത്തുചേരുന്ന മോട്ടറോള മൊബൈൽ ഫോണിന്റെ ഡിസൈനെ കുറിച്ചുള്ള വിവരങ്ങൾ എക്സിൽ പ്രചരിക്കുന്നുണ്ട്.
മോട്ടറോള സിഗ്നേച്ചർ, മോട്ടറോള എഡ്ജ് 70 പ്രോ മോഡലുകൾക്കിടയിൽ വരുന്ന സ്മാർട്ട് ഫോണാകുമിത്. വരാനിരിക്കുന്ന മോട്ടറോള എഡ്ജ് 70 പ്രോ+ ഫോണിന്റെ പ്രതീക്ഷിക്കുന്ന പ്രത്യേകതകളും വിലയും അറിയാം.
സ്മാർട്ട് ഫോണിന്റെ ലോഞ്ച് എന്നാകുമെന്ന കൃത്യമായ തീയതി കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ മെയ് മാസം അവസാനത്തോടെ എഡ്ജ് 70 പ്രോ പ്ലസ് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷ.
ലോഞ്ച് തീയതി പ്രഖ്യാപനം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഉണ്ടാകുമെന്നാണ് സൂചന. 49999 രൂപയായിരിക്കും ഫോണിന്റെ ഏകദേശ വിലയെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
Also Read: വീട് കൂളാക്കാൻ ടാറ്റ വോൾട്ടാസ് എസികൾ! ആമസോൺ Inverter Split AC ബമ്പർ ഓഫറുകൾ
144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും, 50MP ഡ്യുവൽ ക്യാമറയുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിൽ ഉണ്ടായിരിക്കുന്ന ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.