മോട്ടോറോള എഡ്ജ് സീരീസിലേക്ക് പവറുമായി ഇതാ പുതിയൊരു സ്മാർട്ട് ഫോൺ കൂടി എത്തി. ചുള്ളൻ ഫോൺ നോക്കുന്നവർക്കായി 6500mAh കരുത്തിൽ Motorola Edge 70 Pro പുറത്തിറക്കി. പ്രീമിയം സ്മാർട്ട് ഫോണായി കണക്കാക്കാവുന്ന മോട്ടറോളയുടെ പുതിയ ഫോണിൽ 50MP പ്രൈമറി ക്യാമറയും, 50MP സെൽഫി ക്യാമറയുമുണ്ട്. 144Hz അമോലെഡ് ഡിസ്പ്ലേ, 4600 mm² വിസി കൂളിങ് പോലുള്ള പ്രീമിയം ഫീച്ചറുകളുള്ള ഫോണാണിത്. എല്ലാം ഒത്തിണങ്ങിയ സ്മാർട്ട് ഫോൺ നോക്കുന്നവർക്കായി പുതിയ മോട്ടറോള മൊബൈൽ പരിഗണിക്കാം. ഫോണിന്റെ സവിശേഷതകളും വിലയും ഫീച്ചറുകളും അറിയാം.
ഇപ്പോൾ ഇന്ത്യയിൽ എത്തിച്ച മോട്ടറോള എഡ്ജ് 70 പ്രോ ഫോണിന്റെ മികച്ച ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ അറിയാം.
Also Read: 5.2 660W GOVO Soundbar ആമസോണിൽ പാതിവിലയ്ക്ക്, ഒന്നാന്തരം ഓഫർ!
രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ഏപ്രിൽ 29 മുതൽ മോട്ടറോള എഡ്ജ് 70 പ്രോ 5ജി വിൽപ്പന ആരംഭിക്കുന്നു. ഫ്ലിപ്കാർട്ട്, മോട്ടറോള ഓൺലൈൻ സൈറ്റുകളിലും, ഓഫ്‌ലൈൻ സ്റ്റോറുകളിലും ഫോൺ വാങ്ങാനാകും.
മാർബിൾ ഫിനിഷിൽ പാന്റോൺ ലില്ലി വൈറ്റ്, സാറ്റിൻ ലക്സ് ഫിനിഷിൽ പാന്റോൺ ടീ, ടെയ്‌ലർ ഫാബ്രിക് ഫിനിഷിൽ പാന്റോൺ ടൈറ്റൻ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഫോൺ ഇന്ത്യയിൽ എത്തിയത്. ആദ്യ വിൽപ്പനയിൽ മോട്ടോറോള എഡ്ജ് 70 പ്രോയ്ക്ക് മികച്ച ബാങ്ക് ഓഫർ ലഭ്യമാണ്. HDFC, ICICI ബാങ്ക് കാർഡുകളിലൂടെ 2000 രൂപ കിഴിവ് ചേർത്ത് സ്മാർട്ട് ഫോൺ വാങ്ങിക്കാം.