Motorola Edge 70 Max ഇന്ത്യയിലേക്ക്? 7100mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ 8 ജെൻ 5 പെർഫോമൻസും

മോട്ടറോളയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ Motorola Edge 70 Max ഇന്ത്യയിൽ ഇന്ന് അരങ്ങേറ്റം കുറിയ്ക്കും. വമ്പൻ 7,100mAh ബാറ്ററി, ഏറ്റവും പുതിയ Qualcomm Snapdragon 8 Gen 5 പ്രോസസർ, 7000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുമുള്ള സ്മാർട്ട് ഫോണാണ് വരുന്നത്. ഇതിന് പുറമെ 144Hz Quad HD+ LTPO ഡിസ്പ്ലേ, മാഗ്നറ്റിക് വയർലെസ് ചാർജിംഗ് ഫീച്ചറുകൾ മോട്ടറോള നൽകുമെന്നും ഫ്ലിപ്കാർട്ടിലൂടെ ഇതിനകം സ്ഥിരീകരിച്ചതാണ്. ഇതിനർഥം മോട്ടറോള എഡ്ജ് 70 മാക്സിൽ മികച്ച പെർഫോമൻസ്, ദീർഘമായ ബാറ്ററി ലൈഫ്, പ്രീമിയം ഡിസ്പ്ലേ എക്സ്പീരിയൻസ് ലഭിക്കുമെന്നതാണ്. മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് മോഡലിൽ ഉൾപ്പെടുന്ന ഫോണിന്റെ ലോഞ്ചും പ്രതീക്ഷിക്കുന്ന സവിശേഷതകളും ഏകദേശ വിലയും അറിയാം.

Motorola Edge 70 Max

മോട്ടറോള എഡ്ജ് 70 മാക്‌സിൽ 6.82 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ എൽടിപിഒ ഒഎൽഇഡി ഡിസ്‌പ്ലേയുമുണ്ടാകും. ഇതിന് 144 ഹെർട്‌സ് റിഫ്രഷ് റേറ്റും 7000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ലഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റ് ഫോണിന് കരുത്ത് പകരും. 12 ജിബി എൽപിഡിഡിആർ 5എക്‌സ് റാമും 512 ജിബി യുഎഫ്‌എസ് 4.0 സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന ഫോണായിരിക്കും ഇത്. വലിയ 5,500 എംഎം² വേപ്പർ ചേമ്പറും ഫോണിലുണ്ടാകും. ക്വിറ അസിസ്റ്റന്റ് ഉൾപ്പെടെയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാകും ഫോണിൽ നൽകുന്നത്.

Also Read: Unlimited 5G, കോളിങ്ങുള്ള Jio യുടെ 1 വർഷ റീചാർജ് പ്ലാൻ Airtel നേക്കാൾ ലാഭമാണോ?

90W വയർഡ് ഫാസ്റ്റ് ചാർജിംഗും 25W Qi2 മാഗ്നറ്റിക് വയർലെസ് ചാർജിംഗും സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 7,100mAh സിലിക്കൺ-കാർബൺ ബാറ്ററി നൽകിയേക്കും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ മോട്ടോ എഡ്ജ് 70 മാക്സിൽ നൽകും. ഡ്യൂറബിലിറ്റിയിൽ IP68/IP69 റേറ്റിംഗും MIL-STD-810H ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും ലഭിക്കും. ഫോണിനെ വീഴ്ചയിൽ നിന്നും കേടുപാടില്ലാതെ സംരക്ഷിക്കാൻ ഗൊറില്ല ഗ്ലാസ് സംരക്ഷണം കൊടുക്കുന്നതാണ്.

ഫോട്ടോഗ്രാഫിക്കായി 50MP പ്രൈമറി ക്യാമറയും 50MP അൾട്രാ-വൈഡ് സെൻസറും 10MP ടെലിഫോട്ടോ ലെൻസും ഫോണിൽ നൽകും. സ്മാർട്ട് ഫോണിന് മുൻവശത്ത് 50MP ഫ്രണ്ട് ക്യാമറയും നൽകുമെന്നാണ് സൂചന.

മോട്ടറോള എഡ്ജ് 70 മാക്‌സ് ഫീച്ചറുകൾ

കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണ് ഇന്ന് ലോഞ്ച് ചെയ്യുന്നത്. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് മോട്ടറോള എഡ്ജ് 70 മാക്സ് ഫോണിന്റെ ലോഞ്ച്. ഫ്ലിപ്കാർട്ടിലൂടെയും മോട്ടറോള ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫോൺ ലോഞ്ചിന് ശേഷം വിൽപ്പനയുണ്ടാകുമെന്നാണ് വിവരം.

ഏകദേശം 50,000 രൂപയായിരിക്കും വിലയെന്നാണ് സൂചന. ഇത് മുമ്പിറങ്ങിയ എഡ്ജ് 70 പ്രോ പ്ലസിനെക്കാൾ മുകളിൽ വിലയുള്ള ഫോണാകും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :