Motorola Edge 70 Fusion 5G phone gets price drop under Rs 30000 on Amazon deal
മോട്ടറോളയുടെ പവർഹൗസ് സ്മാർട്ട് ഫോൺ വമ്പിച്ച കിഴിവിൽ വിൽപ്പനയ്ക്ക്! ഭീമൻ 7000mAh സിലിക്കൺ-കാർബൺ ബാറ്ററിയും പ്രീമിയം ഡിസ്‌പ്ലേയും മികച്ച പെർഫോമൻസുമുള്ള Motorola Edge 70 Fusion ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചു.
ആമസോണിലാണ് ഏറ്റവും മികച്ച വിലക്കുറവിൽ മോട്ടറോള ഫോൺ വിൽക്കുന്നത്. ഒരു പുതിയ ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ഒട്ടും നഷ്ടപ്പെടാത്ത ഒരു ബമ്പർ ഓഫറാണിത്. 12GB റാമും 256GB സ്റ്റോറേജുമുള്ള മോട്ടോ എഡ്ജ് 70 ഫ്യൂഷൻ 32000 രൂപ റേഞ്ചിൽ സ്വന്തമാക്കാം. സ്മാർട്ട് ഫോണിന്റെ ഓഫറും സവിശേഷതകളും വിശദമായി അറിയാം.
49,999 രൂപയ്ക്കാണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ 17000 രൂപയുടെ ഇൻസ്റ്റന്റ് ഇളവ് ആമസോൺ തരുന്നു. ഫ്ലിപ്കാർട്ടിൽ നിലവിൽ 34,999 രൂപയാണെങ്കിലും ആമസോണിലാണ് കൂടുതൽ ലാഭം. മോട്ടോ എഡ്ജ് 70 ഫ്യൂഷൻ ആമസോൺ ഇന്ത്യയിൽ 32,939 രൂപയ്ക്ക് വിൽക്കുന്നു.
പഴയ ഫോണിന് എക്സ്ചേഞ്ച് നൽകി മോട്ടറോള സ്വന്തമാക്കണമെങ്കിൽ 31000 രൂപയ്ക്കും പർച്ചേസ് ചെയ്യാം. ഫോണിന് ഇപ്പോൾ 1,158 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്. ഇത് മോട്ടോ എഡ്ജ് 70 ഫ്യൂഷന്റെ പരിമിതകാല ഓഫറാണ്.
Also Read: IPL Offer: വെറും 48 രൂപയ്ക്ക് ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷനുമായി Airtel
വിവോ, വൺപ്ലസ് പോലുള്ള ബ്രാൻഡുകളുടെ സ്മാർട്ട്ഫോണിന് ഒത്ത എതിരാളിയാണ് ഈ മോട്ടറോള ഫോൺ. ക്യാമറ ക്വാളിറ്റിയിലും ഡിസ്‌പ്ലേ ബ്രൈറ്റ്‌നസ്സിലും വിവോയുടെ ടി സീരീസും iQOO Z സീരീസും മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ കടുത്ത എതിരാളിയാണ്.