IPL പ്രേമികൾക്കും ഒടിടി പ്രേമികൾക്കും ഇതാ ഒരു സർപ്രൈസ് ഓഫർ! ഏറ്റവും കുറഞ്ഞ ചിലവിൽ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുന്നതിനായി Airtel അവസരമൊരുക്കിയിരിക്കുന്നു. വെറും 48 രൂപയ്ക്ക് റീചാർജ് ചെയ്താൽ 1 മാസത്തേക്ക് ജിയോഹോട്ട്സ്റ്റാറുൾപ്പെടെ ലഭിക്കുന്ന ഓഫറാണ് ഭാരതി എയർടെൽ അവതരിപ്പിച്ചത്. ഇത്രയും ലാഭകരമായ ഒരു ഒടിടി പ്ലാൻ തെരഞ്ഞെടുത്താൽ RCB vs GT ഫൈനൽ മത്സരവും വരാനിരിക്കുന്ന പുത്തൻ സിനിമകളും ലാഭത്തിൽ ആസ്വദിക്കാം. കീശ കാലിയാകാതെ ജിയോഹോട്ട്സ്റ്റാർ ലഭിക്കാനുള്ള ഈ സുവർണാവസരത്തെ കുറിച്ച് കൂടുതൽ വിശദമായി അറിയാം.
SurveyAirtel 48 Plan
ഐപിഎൽ ലൈവ് മത്സരങ്ങളും പുതിയ സിനിമകളും വെറും 48 രൂപയ്ക്ക് നിങ്ങളുടെ മൊബൈലിൽ ആസ്വദിക്കാൻ ഇതിലും മികച്ചൊരു അവസരം വേറെ കിട്ടില്ല. എയർടെല്ലിന്റെ ഈ ലാഭകരമായ പ്ലാനൊരു ഡാറ്റ വൌച്ചറാണ്. ഇതിൽ നിങ്ങൾക്ക് ഒരു മാസത്തേക്ക് 1 ജിബി ഡാറ്റ കൂടി അനുവദിച്ചിട്ടുണ്ട്. ഈ ഡാറ്റയ്ക്ക് ശേഷം ഒരു എംബിയ്ക്ക് 50 പൈസ രീതിയിൽ ഇന്റർനെറ്റ് ലഭിക്കും. എന്നാൽ ഈ എയർടെൽ പാക്കേജിൽ കോളിങ് സേവനങ്ങളോ, എസ്എംഎസ് ഓഫറുകളോ ലഭിക്കുന്നില്ല എന്നതും ശ്രദ്ധിക്കുക.
48 രൂപ പാക്കേജിലെ ഏറ്റവും പ്രധാന ആകർഷണം ഒരു മാസത്തേക്കുള്ള ജിയോഹോട്ട്സ്റ്റാർ മൊബൈൽ ആക്സസ് തന്നെയാണ്. എയർടെൽ വരിക്കാർ 48 രൂപയിൽ റീചാർജ് ചെയ്ത ശേഷം ജിയോഹോട്ട്സ്റ്റാറിൽ ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മാത്രം മതി. ഒരു മാസത്തേക്ക് തുച്ഛ വിലയിൽ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ നിങ്ങളുടെ സ്മാർട്ട് ഫോണിലെത്തും.

എയർടെൽ 48 രൂപ പ്ലാൻ vs ജിയോ പ്ലാൻ
എയർടെല്ലിന്റെ 48 രൂപ പ്ലാൻ പോലെ ഒരു ഡാറ്റാ വൗച്ചറിന് സമാനമായി റിലയൻസ് ജിയോയിൽ തൽക്കാലം ഒരു ഓഫറില്ല. എങ്കിലും ജിയോയുടെ സ്വന്തം ഒടിടി പ്ലാറ്റ്ഫോമായതിനാൽ ജിയോഹോട്ട്സ്റ്റാറിന് വേണ്ടി വ്യത്യസ്ത തരത്തിലുള്ള റീചാർജ് പ്ലാനുകൾ അംബാനി അവതരിപ്പിക്കുന്നു. ഇതിന് ഉദാഹരമാണ് 329 രൂപയുടെ പ്ലാൻ. ഇതിൽ ദിവസേന 1.5GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കും. ഇതിൽ ഒരു മാസത്തേക്കുള്ള ജിയോഹോട്ട്സ്റ്റാർ ആക്സസും ലഭ്യമാണ്.
Also Read: BSNL Best Plan: ദിവസേന വെറും 6 രൂപ! 5 മാസത്തേക്ക് 2GB ഡാറ്റയും അൺലിമിറ്റഡ് കോളിംഗും
48 രൂപയുടെ എയർടെൽ പ്ലാനിൽ 48 രൂപയ്ക്ക് വെറും 1GB ഡാറ്റ മാത്രമാണ് ലഭിക്കുന്നത്. എന്നാൽ 329 രൂപ പാക്കേജിൽ അൺലിമിറ്റഡ് വോയിസ് കോളിങ് അടക്കം ഒരു മാസത്തെ മുഴുവൻ റീചാർജും ഒപ്പം ജിയോഹോട്ട്സ്റ്റാറും ആസ്വദിക്കാനാകും.
ഇതിലും കുറഞ്ഞ ജിയോ പ്ലാൻ നോക്കുകയാണെങ്കിൽ 175 രൂപ റീചാർജ് തെരഞ്ഞെടുക്കാവുന്നതാണ്. 10GB ഡാറ്റയും ഒപ്പം ജിയോഹോട്ട്സ്റ്റാറും 28 ദിവസത്തേക്ക് ഈ ജിയോ പ്ലാനിൽ ലഭ്യമാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
