Motorola Edge 50 Neo Price Discount
പ്രീമിയം ഡിസൈനും മികച്ച ഫീച്ചറുകളും ഒത്തിണങ്ങിയ സ്മാർട്ട് ഫോൺ അന്വേഷിക്കുന്നവരാണോ? Motorola Edge 50 Neo ഇപ്പോൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഫ്ലിപ്കാർട്ടിൽ അവസരം. കോംപാക്ട് ഡിസൈൻ, മികച്ച ക്യാമറ സംവിധാനം, ശക്തമായ പെർഫോമൻസ് ഒത്തിണങ്ങിയ ഫോണാണിത്. 20,000 രൂപയിലും താഴെ വിലയിൽ മോട്ടറോള എഡ്ജ് 50 നിയോ വാങ്ങിക്കാമെന്നതാണ് ഓഫർ. ആമസോണിൽ ഔട്ട് ഓഫ് സ്റ്റോക്ക് ആണെങ്കിലും ഫ്ലിപ്കാർട്ടിലെ ഈ പരിമിതകാല ഓഫർ വിട്ടുകളയണ്ട. മോട്ടറോള എഡ്ജ് 50 നിയോ ഓഫർ വില, പ്രധാന ഫീച്ചറുകൾ വിശദമായി അറിയാം.
ആമസോണിൽ മോട്ടറോള എഡ്ജ് 50 നിയോ ഇപ്പോൾ ലഭ്യമല്ല. അതേ സമയം, ഫ്ലിപ്കാർട്ടിൽ 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജുള്ള സ്മാർട്ട് ഫോൺ വിലക്കിഴിവിൽ ലഭിക്കും. 29,999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 9000 രൂപയുടെ നേരിട്ടുള്ള ഡിസ്കൗണ്ട് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു. 20,999 രൂപയ്ക്ക് മോട്ടോ എഡ്ജ് 50 നിയോ ലഭ്യമാണ്. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡിലൂടെ 1050 രൂപ ബാങ്ക് കിഴിവ് ലഭിക്കും.
മോട്ടറോള മൊബൈൽ ഫോൺ 14500 രൂപയുടെ എക്സ്ചേഞ്ച് ഡീലും അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ 15000 രൂപയ്ക്കും താഴെ ഫോൺ വേണ്ടവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. 36 മാസത്തേക്കുള്ള ആകർഷകമായ ഇഎംഐ ഡീലും ലഭ്യമാണ്. 739 രൂപയ്ക്ക് മോട്ടറോള എഡ്ജ് 50 നിയോ ഇഎംഐയിൽ പർച്ചേസ് ചെയ്യാം.
6.5 ഇഞ്ച് HD 1.5K ഡിസ്‌പ്ലേയിലാണ് സ്മാർട്ട് ഫോൺ പുറത്തിറക്കിയത്. 120Hz റിഫ്രെഷ് റേറ്റ് സപ്പോർട്ടും HDR10 ക്വാളിറ്റിയുമുള്ള ഫോണാണിത്.
മൊട്ടറോള എഡ്ജ് 50 നിയോയിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റാണ് കൊടുത്തിട്ടുള്ളത്. 8GB റാമും 256GB സ്റ്റോറേജും ഫോൺ സപ്പോർട്ട് ചെയ്യുന്നു.
Also Read: മിഡ് റേഞ്ചിൽ മത്സരം കടുപ്പിക്കാൻ 6500mAh ബാറ്ററിയുമായി Vivo T5 Lite ഇന്ത്യയിലെത്തി
4,310mAh കരുത്തുള്ള ബാറ്ററിയാണ് മോട്ടോ എഡ്ജ് 50 നിയോയിലുള്ളത്. ഒരു ദിവസം മുഴുവൻ ഫോൺ പ്രവർത്തിക്കും. ഇത് 68W ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിലേറെ സമയത്തിൽ ചാർജാകും. 15 വാട്ട് വയർലെസ് ചാർജിങ് സപ്പോർട്ട് മോട്ടറോളയുടെ ഈ സ്റ്റൈലിഷ് ഫോൺ പിന്തുണയ്ക്കുന്നു.
ഈ മോട്ടറോള സ്മാർട്ട് ഫോണിൽ ആൻഡ്രോയിഡ് 19 വരെയുള്ള സോഫ്റ്റ് വെയർ സപ്പോർട്ട് ലഭിക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ MIL-STD-810H സർട്ടിഫിക്കേഷനും IP68 റേറ്റിങ്ങും ഫോണിനുണ്ട്.