20000 രൂപയ്ക്ക് താഴെ Motorola Edge 50 Neo വാങ്ങാം, ഫ്ലിപ്കാർട്ടിൽ വില കുത്തനെ കുറഞ്ഞു

സ്മാർട്ട്ഫോൺ വിപണിയിൽ ജനപ്രിയമായ Motorola Edge 50 Neo വൻ വിലക്കിഴിവിൽ വാങ്ങാം. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ Flipkart ലാണ് മോട്ടറോള മൊബൈൽ ഫോണിന് ഓഫർ. ഇപ്പോൾ വെറും 20,000 രൂപയ്ക്ക് താഴെ വിലയിൽ മോട്ടോ എഡ്ജ് 50 നിയോ ലഭ്യമാണ്.

മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റിയും മനോഹരമായ വീഗൻ ലെതർ ഫിനിഷുമുള്ള പ്രീമിയം ഡിസൈനുള്ള മോട്ടറോള ഫോണാണിത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), മികച്ച ഡിസ്പ്ലേ, വേഗതയേറിയ പ്രോസസറും ഫോണിന്റെ ഹൈലൈറ്റാണ്. 1000 രൂപയ്ക്ക് മുകളിൽ ബാങ്ക് ഇളവും ഫോണിന് ലഭിക്കുന്നു. മോട്ടറോള എഡ്ജ് ഫോണിന്റെ കൃത്യമായ വിലവിവരങ്ങളും, ഫോണിന്റെ പ്രധാന ഫീച്ചറുകളും വിശദമായി അറിയാം.

Motorola Edge 50 Neo Price Discount

29,999 രൂപയ്ക്കാണ് മോട്ടറോള എഡ്ജ് 50 നിയോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള ഫോണാണിത്. ഇതിന് 9,000 രൂപ ഇൻസ്റ്റന്റ് കിഴിവ് ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. 20,999 രൂപയ്ക്ക് മോട്ടറോള എഡ്ജ് 50 നിയോ സ്വന്തമാക്കാം. 1050 രൂപയുടെ എസ്ബിഐ, ആക്സിസ് ബാങ്ക് ഓഫറുകളും മോട്ടോ സ്മാർട്ട് ഫോണിന് ലഭിക്കുന്നു. 19000 രൂപയ്ക്ക് മോട്ടോ എഡ്ജ് 50 നിയോ വാങ്ങിക്കാം. 18250 രൂപയുടെ എക്സ്ചേഞ്ച് ഡീലും മോട്ടറോള എഡ്ജ് 50 നിയോയ്ക്ക് അനുവദിച്ചിട്ടുണ്ട്. 739 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ഫോണിന് ലഭ്യമാണ്. 36 മാസത്തേക്കാണ് ഈ ഇഎംഐ ഓഫർ ലഭിക്കുന്നത്.

മോട്ടറോള എഡ്ജ് 50 നിയോ പ്രത്യേകതകൾ

6.4 ഇഞ്ച് വലിപ്പം വരുന്ന 1.5k പിഒഎല്‍ഇഡി ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. ആന്‍ഡ്രോയ് 14 ഒഎസ് ഹലോ യുഐയിലാണ് സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നത്.

ഈ ഫോണിന്റെ പിന്നിൽ 50MP പ്രൈമറി വൈഡ് ലെൻസ്, 13MP അൾട്രാ-വൈഡ് ലെൻസ്, 3x സൂം ഉള്ള 10MP ടെലിഫോട്ടോ ലെൻസ് ചേർന്ന ട്രിപ്പിൾ ക്യാമറ യൂണിറ്റുള്ള ഫോണാണിത്. ഇതിൽ സെൽഫികൾക്കായി 32MP ക്യാമറയുണ്ട്.

Also Read: Vivo S2 5G vs Redmi Note 17 5G: വമ്പൻ ബാറ്ററിയോ, പൊളപ്പൻ ക്യാമറയോ?

മോട്ടറോള എഡ്ജ് 50 നിയോയ്ക്ക് പെർഫോമൻസ് തരുന്നത് മീഡിയടെക് ഡൈമെൻസിറ്റിയാണ്. 4,310 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട് ഫോണിലുണ്ട്. 68 വാട്ട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജറും 15 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജിങ്ങും ഫോണിനുണ്ട്.

മോട്ടറോള എഡ്ജ് 50 നിയോയിലെ മികച്ച ഡ്യൂറബിലിറ്റി സൂചിപ്പിക്കുന്ന ഘടകങ്ങളാണ് IP68, MIL-STD 810H എന്നിവ. ടൈപ്പ് സി-പോര്‍ട്ട്, ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സ്‌കാനറും ഈ ഫോണിലുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :