6720mAh പവർഫുൾ, 50MP Sony ലെൻസുള്ള Moto G86 Power 5G ഇന്ത്യയിൽ, വിലയും ഫീച്ചറുകളും നിങ്ങളാഗ്രഹിച്ച പോലെ!

HIGHLIGHTS

6720mAh ബാറ്ററിയും 50MP Sony ക്യാമറയും ഉള്ള Moto G86 Power 5G ഇന്ത്യയിലെത്തി

17,999 രൂപയാണ് വില

ആദ്യ വിൽപ്പനയിൽ വമ്പിച്ച വിലക്കിഴിവും ലഭിക്കുന്നതാണ്

6720mAh പവർഫുൾ, 50MP Sony ലെൻസുള്ള Moto G86 Power 5G ഇന്ത്യയിൽ, വിലയും ഫീച്ചറുകളും നിങ്ങളാഗ്രഹിച്ച പോലെ!

50MP Sony ലെൻസുള്ള Moto G86 Power 5G ഇന്ത്യയിൽ പുറത്തിറങ്ങി. 18000 രൂപയ്ക്ക് താഴെ വിലയാകുന്ന മോട്ടറോള സ്മാർട്ഫോണാണിത്. 4K വീഡിയോ റെക്കോഡിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫ്രണ്ട് സെൻസറും മോട്ടോ ജി86 പവറിലുണ്ട്. ഈ പുതിയ Motorola G86 പവർ സ്മാർട്ഫോണിന്റെ വിലയും ഫീച്ചറുകളും പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Moto G86 Power 5G വിലയും വിൽപ്പനയും

പാന്റോൺ കോസ്മിക് സ്കൈ, പാന്റോൺ ഗോൾഡൻ സൈപ്രസ്, പാന്റോൺ സ്പെൽബൗണ്ട് എന്നീ നിറങ്ങളിലാണ് ഫോണുകളുള്ളത്. മോട്ടോ g86 പവർ 5ജി ഒരൊറ്റ സ്റ്റോറേജിലുള്ള ഹാൻഡ്സെറ്റാണിത്. 8GB + 128GB മോഡലിന് 17,999 രൂപയാണ് വില.

ഓഗസ്റ്റ് 6 മുതൽ ഫ്ലിപ്കാർട്ട്, motorola.in, ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെ ഫോൺ പർച്ചേസ് ചെയ്യാനാകും. ഇതിന് ആദ്യ വിൽപ്പനയിൽ വമ്പിച്ച വിലക്കിഴിവും ലഭിക്കുന്നതാണ്. ബാങ്ക് ഓഫറുകളായും, എക്സ്ചേഞ്ച് ഓഫറുകളായും 1000 രൂപയുടെ ഡിസ്കൌണ്ട് ലോഞ്ച് സെയിലിൽ ലഭിക്കും.

Moto G86 Power

മോട്ടോ G86 Power 5G: സ്പെസിഫിക്കേഷൻ

ഇന്ത്യയിലെ ബജറ്റ് സ്മാർട്ഫോൺ വിപണിയ്ക്ക് പ്രിയപ്പെട്ട ബ്രാൻഡാണ് മോട്ടോറോള. ഇപ്പോൾ കമ്പനി ജി സീരീസിൽ പുറത്തിറക്കിയ ഹാൻഡ്സെറ്റിന് 20000 രൂപയ്ക്കും താഴെ മാത്രമാണ് വില. മോട്ടറോള g86 പവർ 5G 6.67 ഇഞ്ച് 1.5K AMOLED സ്‌ക്രീനുള്ള ഫോണാണ്. ഇതിന് 120Hz റിഫ്രഷ് റേറ്റുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7400 SoC ആണ് ഫോണിലെ പ്രോസസർ.

സോണി LYT-600 സെൻസറുള്ള 50MP പ്രൈമറി ക്യാമറ ഇതിലുണ്ട്. OIS സപ്പോർട്ട് ചെയ്യുന്ന സെൻസറാണിത്. ഫോണിൽ 8MP അൾട്രാവൈഡ് ക്യാമറയുമുണ്ട്. ഇതിന് പുറമെ ക്വാഡ് പിക്സൽ സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്ന 32MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.

ആൻഡ്രോയിഡ് 15 ൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണിത്. ഇതിൽ 2 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കുന്നതാണ്. 6720mAh ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 33W ടർബോപവർ ചാർജിങ്ങിനെ ഈ മോട്ടറോള ഫോൺ സപ്പോർട്ട് ചെയ്യുന്നു. IP68 + IP69 റേറ്റിങ്ങുള്ളതിനാൽ പൊടിയും വെള്ളവും ഫലപ്രദമായി പ്രതിരോധിക്കും. MIL-STD 810H സർട്ടിഫിക്കേഷനുള്ളതിനാൽ ഡ്യൂറബിലിറ്റിയിലും സ്മാർട്ഫോൺ കേമനാണ്. ഇത് ഹൈബ്രിഡ് ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്നുണ്ട്.

5G SA/NSA, Dual 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭ്യമാണ്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും, Dolby Atmos സപ്പോർട്ടും ഇതിലുണ്ട്.

Also Read: 600W LG Soundbar 20000 രൂപയ്ക്ക് സ്പെഷ്യൽ ഓഫർ! ഹോം തിയേറ്റർ പ്രീമിയം എക്സ്പീരിയൻസ് കുറഞ്ഞ വിലയിൽ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo