Moto G37 Power
പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ മോട്ടോറോള തങ്ങളുടെ ജനപ്രിയ ജി-സീരീസിലേക്ക് രണ്ട് പുതിയ മോഡലുകൾ അവതരിപ്പിച്ചു. 7000mAh ബാറ്ററിയുള്ള Moto G37 Power, Moto G37 5G ഫോണുകളാണ് ഇന്ത്യയിലെത്തിയത്. കരുത്തൻ ബാറ്ററിയ്ക്കൊപ്പം മികച്ച പ്രോസസറുമുള്ള ഫോണാണിത്. കുറഞ്ഞ വിലയിൽ 5G കണക്റ്റിവിറ്റി ഈ മോട്ടറോള ഫോണുകളിലൂടെ ലഭിക്കുന്നു. മോട്ടറോള ജി37, മോട്ടറോള ജി37 പവർ പുത്തൻ ഫോണുകളുടെ ഫീച്ചറുകളും ഇന്ത്യയിലെ വിലയും അറിയാം.
120Hz റിഫ്രഷ് റേറ്റ്, ഡിസ്പ്ലേ കളർ ബൂസ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള ഫോണാണിത്. 1050 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ട് ഈ ഫോണിൽ ലഭിക്കുന്നു. 6.7 ഇഞ്ച് HD+LCD ഡിസ്പ്ലേയിലാണ് മോട്ടറോള ഫോൺ പ്രവർത്തിക്കുന്നത്. നനഞ്ഞ കൈ പ്രവർത്തിക്കാൻ ഇതിൽ സ്മാർട്ട് വാട്ടർ ടച്ച് പിന്തുണയും ലഭിക്കുന്നു. മോട്ടോ G37 പവർ 8GB വരെ റാമും 128GB UFS 2.2 സ്റ്റോറേജും സുഗമമായ മൾട്ടിടാസ്കിംഗും ഇതിനുണ്ട്.
മോട്ടോ G37 പവറിൽ 7000mAh ബാറ്ററിയാണുള്ളത്, ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ പവർ നിലനിർത്താനാകും. 33W ടർബോപവർ ഫാസ്റ്റ് ചാർജിംഗിനെ സ്മാർട്ട്‌ഫോൺ സപ്പോർട്ടുണ്ടാകും. 20W ചാർജിംഗ് പിന്തുണയ്ക്കുന്ന, 5,200mAh ബാറ്ററിയാണ് മോട്ടോ ജി 37 5ജിയിലുള്ളത്.
മികച്ച 5G കണക്റ്റിവിറ്റി നൽകുന്ന 6nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്പാണ് മോട്ടോ G37 സീരീസിലെ രണ്ട് ഫോണുകളിലുമുള്ളത്.
ഫോട്ടോഗ്രാഫിക്കായി, മോട്ടോ G37 പവറിൽ 50-മെഗാപിക്സൽ ക്വാഡ് പിക്സൽ പിൻ ക്യാമറ സിസ്റ്റം ഉണ്ട്. AI സപ്പോർട്ടുള്ള AI മാജിക് ഇറേസർ, ഫോട്ടോ അൺബ്ലർ എന്നിവയും ഫോണിലുണ്ട്. സെൽഫികളും വീഡിയോ കോളുകളും ഈ സാംസങ് ഫോണിലെ 8-മെഗാപിക്സൽ ക്യാമറയിലൂടെ സാധിക്കും.
Also Read: ആമസോണിൽ തപ്പേണ്ട, ഫ്ലിപ്കാർട്ടിൽ 200MP ക്യാമറ Vivo X200 Pro ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ!
കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുള്ള ഫോണാണിത്. ഇതിന് MIL-STD-810H സർട്ടിഫിക്കേഷൻ, IP64 റേറ്റിംഗ് സപ്പോർട്ട് ഇതിനുണ്ട്. രണ്ട് ഫോണുകളും ഹലോ യുഐ, ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് ഇതിലുള്ളത്. മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകൾക്കൊപ്പം ആൻഡ്രോയിഡ് 17 ലഭിക്കുമെന്നും കമ്പനി പറയുന്നു.
പാന്റോൺ കാപ്രി, പാന്റോൺ നോട്ടിക്കൽ ബ്ലൂ, പാന്റോൺ ഇംപെനിട്രബിൾ എന്നീ നിറങ്ങളിൽ ഫോൺ വാങ്ങിക്കാം.
മോട്ടോ G37 ഫോണിന് 4GB + 64GB കോൺഫിഗറേഷനാണുള്ളത്. ഇതിന് 13,999 രൂപയാകുന്നു. രണ്ട് സ്മാർട്ട്‌ഫോണുകളും മെയ് 25 മുതൽ ഫ്ലിപ്പ്കാർട്ട് വഴിയും, മോട്ടറോള ഓൺലൈൻ സൈറ്റിലൂടെയും, ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിലൂടെയും വിൽപ്പനയ്ക്ക് ലഭ്യമാണ്.