Price Cut: മിഡ് റേഞ്ച്, Snapdragon 7 Gen പ്രോസസർ, Moto Edge ഫോൺ 7000 രൂപ വിലക്കിഴിവിൽ!

HIGHLIGHTS

ലോകത്തിലെ ആദ്യ AI പ്രോ ഗ്രേഡ് ക്യാമറ ഫോണാണ് Moto Edge 50 Pro

18% വിലക്കിഴിവിൽ ഈ Motorola ഫോൺ വാങ്ങാം

മിഡ് റേഞ്ച് സ്മാർട്ഫോൺ അന്വേഷിക്കുന്നവർക്കുള്ള മികച്ച ഓപ്ഷനാണിത്

Price Cut: മിഡ് റേഞ്ച്, Snapdragon 7 Gen പ്രോസസർ, Moto Edge ഫോൺ 7000 രൂപ വിലക്കിഴിവിൽ!

Moto Edge 50 Pro 7000 രൂപ വിലക്കുറവിൽ വാങ്ങാം. ഈ വർഷം ഏപ്രിലിൽ Motorola പുറത്തിറക്കിയ 5G ഫോണാണിത്. Snapdragon 7 Gen 3 പ്രോസസറാണ് ഈ സ്മാർട്ഫോണിലുള്ളത്. മിഡ് റേഞ്ച് സ്മാർട്ഫോൺ അന്വേഷിക്കുന്നവർക്കുള്ള മികച്ച ഓപ്ഷൻ എന്ന് തന്നെ പറയാം.

Digit.in Survey
✅ Thank you for completing the survey!

Moto Edge 50 Pro ഓഫർ

ഇപ്പോഴിതാ മറ്റെങ്ങുമില്ലാത്ത ഓഫറാണ് മോട്ടോയ്ക്ക് നൽകുന്നത്. ഫ്ലിപാർട്ടിലാണ് ഫോൺ 18% വിലക്കിഴിവിൽ വിൽക്കുന്നത്. ആകർഷകമായ ഡിസൈനും മികച്ച കളർ ഓപ്ഷനുകളും ഈ ഫോണിലുണ്ട്. മോട്ടോ എഡ്ജ് 50 പ്രോയുടെ ഓഫറിന് മുന്നേ ഫീച്ചറുകൾ അറിയാം.

Moto Edge 50 Pro സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് 1.5K പോൾഇഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ട്രൂ കളർ പാന്റോൺ വാലിഡേറ്റഡ് സർട്ടിഫിക്കേഷൻ ഇതിലുണ്ട്. 2000nits പീക്ക് ബ്രൈറ്റ്നെസ് ഡിസ്പ്ലേയ്ക്ക് ലഭിക്കുന്നു. പാനലിന് HDR10+ ഫീച്ചറും 144Hz റീഫ്രെഷ് റേറ്റും വരുന്നു.

Moto Edge 50 Pro
Moto Edge 50 Pro

ഇതിലെ പ്രോസസർ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ആണ്. ഒരു മിഡ് റേഞ്ച് ഫോണിൽ ഇത്രയും മികച്ച പ്രോസസർ അപൂർവ്വമാണ്. ലോഞ്ച് സമയത്ത് മോട്ടോ എഡ്ജ് 50 പ്രോ പേരെടുത്തതും ഇതിനാലാണ്.

മോട്ടറോള 4,500mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഇത് 125W ടർബോപവർ ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യുന്നു. 50W വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. 10W വയർലെസ് ചാർജിങ് സപ്പോർട്ടും ഈ ഫോണിൽ ലഭിക്കുന്നതാണ്.

AI ഫോട്ടോ എൻഹാൻസ്‌മെന്റ് എഞ്ചിൻ ഫീച്ചറുകൾ ഇതിലുണ്ട്. ജനറേറ്റീവ് AI ഉപയോഗിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത്. AI അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ പോലുള്ള അധിക ഫീച്ചറുകളും ഫോണിലുണ്ട്. മോട്ടറോള എഡ്ജ് 50 പ്രോയിലെ മെയിൻ ക്യാമറ 50 മെഗാപിക്‌സലാണ്. ഓൾ-പിക്‌സൽ ഫോക്കസും ഒഐഎസും ഈ ക്യാമറ യൂണിറ്റിലുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ വരുന്ന സ്മാർട്ഫോണാണിത്. ഇതിൽ 13 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുണ്ട്. കൂടാതെ മാക്രോ വിഷൻ സെൻസറും OIS സപ്പോർട്ടും ലഭിക്കുന്നതാണ്. 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഈ മോട്ടോ ഫോണിലുണ്ട്. ഇതിന്റെ ഫ്രെണ്ട് ക്യാമറയിലാകട്ടെ 50 മെഗാപിക്സൽ സെൻസർ ഉൾപ്പെടുത്തിയിരിക്കുന്നു.

ഓഫറിനെ കുറിച്ച് വിശദമായി…

മോട്ടോ എഡ്ജ് 50 പ്രോയ്ക്ക് ഫ്ലിപ്പ്കാർട്ട് ആണ് ഇപ്പോൾ ഓഫർ നൽകുന്നത്. ഫോണിന്റെ യഥാർഥ വില 36,999 രൂപയാണ്. എന്നാൽ 7000 രൂപയാണ് ഒറ്റയടിയ്ക്ക് ഫ്ലിപ്കാർട്ട് വെട്ടിക്കുറച്ചിട്ടുള്ളത്. ഇങ്ങനെ 29,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. 8 GB റാമും 256 GB സ്റ്റോറേജുമുള്ള മോട്ടറോളയ്ക്കാണ് ഓഫർ.

Read More: BSNL 4G Update: BSNL-ന് വേഗത കൂട്ടാൻ സാക്ഷാൽ TATA, 15000 കോടി രൂപയുടെ കരാറെന്ന് റിപ്പോർട്ട്

ആമസോണിൽ ഇതേ വേരിയന്റ് 31,080 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാൽ കൂടുതൽ ലാഭത്തിന് ഫ്ലിപ്കാർട്ട് ഓഫറാണ് നിലവിൽ അനുയോജ്യം. ഇതിനുപുറമെ, ഫ്ലിപ്കാർട്ട് ബാങ്ക് ഓഫറുകളും നൽകുന്നു. എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ് കാർഡിൽ ഇഎംഐ ഇതര ഇടപാടുകൾക്ക് 2,000 രൂപ കിഴിവുണ്ട്. ഇങ്ങനെ മോട്ടോ ഫോൺ 27,999 രൂപയ്ക്ക് വാങ്ങാം. ഓഫറിനായി ഇവിടെ ക്ലിക്ക് ചെയ്യാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo