ഡ്യൂവൽ പിൻ ക്യാമറയിൽ എത്തിയ Moto E6s ഇപ്പോൾ 6999 രൂപയ്ക്ക്

HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ്  ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ മോട്ടോയുടെ E6S എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .7999 രൂപ വിലയുണ്ടായിരുന്ന ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ 1000 രൂപയുടെ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6999 രൂപയ്ക്കും കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഓഫറുകളും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .

മോട്ടോയുടെ E6S 

6.1-ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720 * 1560 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 19.5:9 ആസ്പെക്റ്റ് റെഷിയോയാണ് ഇതിനുള്ളത് .MediaTek Helio P22 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 9 പൈയിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇപ്പോൾ ഒരു വേരിയന്റ് മാത്രമാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .

4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് എത്തിയിരിക്കുന്നത് .512 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് മുഖേന വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് . Rich Cranberry കൂടാതെ Polished Graphite എന്നി നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3,000 mAhന്റെ ബാറ്ററി ലൈഫാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് . 10W ബാറ്ററി ചാർജർ ലഭിക്കുന്നുണ്ട് .കൂടാതെ ഈ ഫോണുകളുടെ ബാറ്ററി റിമൂവബിൾ ബാറ്ററികൾ ആണ് .4G LTE, ബ്ലൂടൂത്ത്  4.2, Wi-Fi 802.11 b/g/n, GPS, A-GPS എന്നി സവിശേഷതകളും ഈ ഫോണുകൾക്കുണ്ട് .6999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഇപ്പോൾ ഓഫറുകളിൽ  ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :